Scrollup

1984ലെ സിഖ് വിരുദ്ധ കലാപകാരികളെ ശിക്ഷിച്ചിരുന്നെങ്കിൽ ഗുജറാത്ത് കലാപം ഉണ്ടാവില്ലായിരുന്നുവെന്ന് ആം ആദ്മി പാർട്ടി. മോദിയും അമിത് ഷായും നിയമനടപടിക്ക് വിദേയരാവണം

1984 സിഖ് വിരുദ്ധ കലാപകാരികളെ ശിക്ഷിച്ചിരുന്നെങ്കിൽ 2002 ഗുജറാത്ത് കലാപം ഉണ്ടാവില്ലായിരുന്നുവെന്ന് എ.എ.പി വക്താവ് സൗരഭ് ബരദ്വാജ്. ഇന്ദിരാ ഗാന്ധി വധത്തോടെയാണ് 1984 ൽ സിഖ് സമുദായത്തിനെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിന് നേതൃത്വം നൽകിയത് മുതിർന്ന കോൺഗ്രസ് നേതാക്കളായിരുന്നു. 34 വർഷങ്ങൾക്ക് ശേഷമാണ് കലാപക്കേസിൽ കോൺഗ്രസ് നേതാവായ സഞ്ജയ് കുമാർ ശിക്ഷിക്കപ്പെടുന്നത്. രണ്ട് കലാപങ്ങളും ഭരണകൂടം സ്പോൺസർ ചെയ്ത കലാപമാണ് അദ്ദേഹം പറഞ്ഞു.

2002 ഗുജറാത്തിൽ, മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ, മുസ്ലിം സമുദായത്തിനെതിരെയുണ്ടായ കലാപം പൂർണ്ണമായും ഭരണകൂടം ആസൂത്രണം ചെയ്ത കലാപമായിരുന്നു. അന്ന് കേന്ദ്രവും സംസ്ഥാനവും ഭരിച്ചിരുന്നത് BJP യായിരുന്നു. ഗോദ്ര ട്രെയിൻ ദുരന്തത്തോടെയാണ് കലാപം ഉണ്ടായത്. ഗുജറാത്ത് കലാപത്തിലെ ഇരകൾക്കും നീതി ലഭിക്കണം. 1984 കലാപക്കേസുപോലെയാണെങ്കിൽ ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് നീതി ലഭിക്കാൻ കാലങ്ങളെടുക്കും. ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും BJP അദ്ധ്യക്ഷൻ അമിത് ഷായും നിയമ നടപടിക്ക് വിദേയരാവണമെന്ന് സൗരഭ് കൂട്ടിച്ചേർത്തു. ദില്ലി നിയമസഭയിൽ വോട്ടിംഗ് മെഷീൻ(EVM) ഹാക്ക് ചെയ്യാൻ കഴിയുമെന്ന് തൽസമയം പ്രദർശിപ്പിച്ചാണ് സൗരബ് ബരദ്വാജ് ശ്രദ്ദേയനായത്.

വാർത്ത: NDTV Online

Content Contribution : Arshad Madathodi

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.

shamzeer

Leave a Comment