Scrollup
ഡല്‍ഹി: വിദ്യാഭ്യാസ വകുപ്പിന്റെ മുൻകൂർ അനുമതി കൂടാതെ സ്‌കൂൾ ഫീസ് വർദ്ധിപ്പിച്ചതിനും തെറ്റായരീതിയിൽ ഭൂവിനിയോഗം നടത്തിയതിനും ഡൽഹി സർക്കാർ ദ്വാരക മൗണ്ട് കാർമൽ സ്കൂളിന്റെ അംഗീകാരം റദ്ദാക്കി. തത്ഫലമായി 2019-20 അദ്ധ്യായന വർഷത്തിലേക്ക് പുതിയ വിദ്യാർത്ഥികളെ പ്രവേശിക്കാനാവില്ല.
 
ഡൽഹിയിൽ സർക്കാർ സൗജന്യമായി അനുവദിച്ച ഭൂമിയിൽ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്‌കൂളുകൾക്ക് സർക്കാറിന്റെ മുൻകൂർഅനുവാദം ഇല്ലാതെ ഫീസ് വർധിപ്പിക്കാൻ അനുവാദമില്ല. ഈ അധ്യയന വർഷം ഡൽഹിയിലെ 195 സ്വകാര്യ വിദ്യാലയങ്ങൾ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സ്‌കൂൾ ഫീസ് വർധിപ്പിച്ചു. അംഗീകാരം റദ്ദാക്കും എന്ന് സർക്കാർ തീരുമാനം ഉണ്ടായതിനെ തുടർന്ന് 128 സ്‌കൂളുകൾ ഫീസ് വർധനവ് പിൻവലിച്ചിരുന്നു. ഫീസ് വർദ്ധനവ് പിൻവലിക്കാത്ത 67 സ്വകാര്യ വിദ്യാലയങ്ങൾക്ക് ജൂലൈയിൽ സർക്കാർ ഷോ കോസ് നോട്ടീസ് അയച്ചു.
 
സർക്കാർ സംവിധാനങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താൻ ഒന്നും ചെയ്യാതെ, സ്വകാര്യ സ്ഥാപനങ്ങളെ വളരാൻ വിട്ട് സാധാരണക്കാരനെ ചൂഷണം ചെയ്യാൻ കൂട്ട് നിൽക്കുന്ന സർക്കാരുകൾ ആണ് ഇത് വരെ രാജ്യത്തു ഉണ്ടായിരുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ 2014ല്‍ ആം ആദ്മി പാര്‍ട്ടി   അധികാരത്തില്‍ വന്നത് മുതല്‍ വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയവയില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്ത്, അതിനായി സിംഹഭാഗം ബട്ജെറ്റ് അനുവദിച്ച് സര്‍ക്കാര്‍ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തി. അതെ സമയം തന്നെ സ്വകാര്യ വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളെ കര്‍ശനമായി തന്നെ നിയന്ത്രിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്നതില്‍ നിന്നും തടയുന്നു.
2016 ഫെബ്രുവരിയിൽ ആണ് മൌണ്ട് കാർമൽ സ്കൂളിന് 25% ഫീസ് വര്ധിപ്പിച്ചതിനു കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. മൌണ്ട് കാർമൽ സ്‌കൂൾ നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് സർക്കാർ തീരുമാനം. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങങ്ങൾക്ക് ഇത്‌ ബാധകം അല്ല എന്നാണ് സ്‌കൂൾ നിരത്തിയ വാദം. എന്നാൽ അഡ്മിഷനു മാത്രമേ ഭരണഘടന പരിരക്ഷ ലഭിക്കുകയുള്ളു എന്നും ഫീസ് വർദ്ധനവിന് അനുവാദം ഇല്ല എന്നാണ് സർക്കാർ അറിയിച്ചത്.
 
ആറാം ശമ്പള കമ്മീഷൻ സ്കെയിൽ പ്രകാരം അധ്യാപകരുടെ ശമ്പളം കൂട്ടാനെന്ന കാരണത്താൽ ഡെൽഹിയിലെ 575 സ്വകാര്യ സ്‌കൂളുകൾ കഴിഞ്ഞ വര്ഷങ്ങളിൽ ഫീസ് ഇനത്തിൽ വാങ്ങിയ തുക 9% പലിശയോട് കൂടി രക്ഷിതാക്കൾക്ക് മടക്കി നൽകാൻ സർക്കാർ ഉത്തരവ് ഇട്ടിരുന്നു. 750 കോടിയോളം തുക വരും ഇത്. പക്ഷെ ആറാം ശമ്പള കമ്മീഷന് ആനുപാതികമായി അദ്ധ്യാപകർക്ക് ശമ്പളം നാല്കിയില്ല എന്ന്‌ ഹൈക്കോടതി കണ്ടെത്തിയിരുന്നു.

2017ലും ഇത്തരത്തില്‍ സ്വകാര്യ സ്കൂളുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ബാൽ ഭാരതി, മീര ബാഗ് സെന്റ് മാർക്സ് സീനിയർ ഹയർ സെക്കൻഡറി സ്കൂൾ, ദൗള ക്വാൻ സ്പ്രിങ്ഡൈൽസ് എന്നീ സ്കൂളുകൾക്ക് 2006-2011 കാലയളവിൽ രക്ഷിതാക്കളിൽനിന്ന് ഈടാക്കിയ അധിക ഫീസ് 9% പലിശനിരക്കിൽ തിരിച്ചുനൽകാൻ നോട്ടീസും ഡൽഹി സർക്കാർ നൽകിയിരിന്നു.

പലപ്പോഴായി സാധാരണക്കാരന് ചികിത്സ നിഷേധിക്കുകയും, നിരുത്തരവാദിത്വപരമായ സമീപനം മൂലം ഒരു കുഞ്ഞ് മരിക്കുകയും, മൃത്ദേഹം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് നല്‍കിയ  മാക്സ് ആശുപത്രിയുടെ ലൈസന്‍സും സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഡല്‍ഹിയില്‍ വൈദ്യുതി നല്‍കുന്നത് സ്വകാര്യ കമ്പനികളാണ്. ഭീമമായ വൈദുതി ബില്‍ കാരണം ജീവിതം ദുസ്സഹമായ ഡല്‍ഹി ജനതയ്ക്ക് ആശ്വാസമായി ചാര്‍ജ് പകുതിയോളം കുറക്കുകയും, അപ്രഖ്യാപിത പവര്‍ കട്ടിന് ഫൈന്‍ ഈടാക്കുകയും വൈദ്യുതി കമ്പനികളെ ഓഡിറ്റിന് വിധേയമാക്കാനും ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍  നടപടി ആരംഭിച്ചു.
 
Prajeesh Revathy Shreya

Prajeesh Revathy Shreya

Commission Engineer at Mitsubishi, Abu Dhabi. Member of Social Media & IT Community of AAP.

More to explorer

Banner
shamzeer

കൊച്ചി മെട്രോയുടെ മറവില്‍ വന്‍ കായല്‍ നികത്തലും കോടികളുടെ അഴിമതിയും കൊച്ചി വേമ്പനാട്ടുകായലിൽ, എളംകുളം മെട്രോ സ്റ്റേഷൻ അടുത്ത് നിന്നാരംഭിച്ച് കിലോമീറ്ററുകൾ മുന്നോട്ടുപോകുന്ന കായൽ നികത്തൽ പദ്ധതി നിയമവിരുദ്ധമാണ്. വേമ്പനാട്ടുകായലിൽ താൽക്കാലികം ആണെങ്കിലും, സ്ഥിരം

Read More »
Banner
shamzeer

ഡൽഹിയിലെ ഓടകൾ ശുദ്ധീകരിക്കാൻ ഇനി ശുചീകരണ തൊഴിലാളികൾക്ക് ആധുനിക യന്ത്രവൽകൃത വാഹനങ്ങൾ

ഇനി അവർ ശുചീകരണ തൊഴിലാളികൾ അല്ല മറിച്ച്‌ ശുചീകരണ സംരംഭകർ. – അരവിന്ദ് കെജ്രിവാൾ ഡൽഹിയിലെ ഇടുങ്ങിയ വഴികളിലെ ഓടകൾ ഇനി ചെറിയ വാഹനങ്ങളിൽ ഘടിപ്പിച്ച ആധുനിക യന്ത്രസംവിധാനം ഉപയോഗിച്ച് വൃത്തിയാക്കുവാൻ സാധിക്കും. ഡൽഹി

Read More »
Banner
shamzeer

കരിമണല്‍ കണ്ട് ഒരു മുതലാളിയും പനിക്കേണ്ട- സി.ആര്‍ നീലകണ്ഠന്‍ എഴുതുന്നു

2014 ഡിസംബറിൽ അഴിമുഖം ന്യൂസ് പോർട്ടലിൽ പ്രസിദ്ധീകരിച്ച ശ്രി സി ആർ നീലകണ്ഠന്റെ ലേഖനം   സി.ആര്‍. നീലകണ്ഠന്‍ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ – ആറാട്ടുപുഴ പഞ്ചായത്തുകളിലെ തീരപ്രദേശത്തെ കരിമണല്‍ എന്ന ധാതുമണല്‍ വീണ്ടും

Read More »
Banner
shamzeer

സാമ്പത്തിക സംവരണ ബിൽ ഭരണഘടനാ വിരുദ്ധം

ഭരണഘടനയ്ക്ക് പകരം മനുസ്മൃതി വയ്ക്കാൻ ഇപ്പോഴും താല്പര്യപ്പെടുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് എന്നും അതിനു അനുവദിക്കില്ലെന്നും വെട്ടിത്തുറന്നു പറഞ്ഞത് അരവിന്ദ് കെജ്‌രിവാൾ ആണ്. സംവരണത്തിന്റെ അടിസ്ഥാനം ചരിത്രപരമായ സാമൂഹ്യ പിന്നോക്കാവസ്ഥയാണെന്നു അർഥ ശങ്കയ്ക്കിടയില്ലാത്തവിധം ഡോ.അംബേദ്‌കർ

Read More »
Banner
shamzeer

ആലപ്പാട് :ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു രാഷ്ട്രീയം എന്നുണ്ടാകും ?

 ആലപ്പുഴ, കൊല്ലം തീരപ്രേദേശ ബെൽറ്റിലെ കരിമണൽ ഖനനത്തെ കുറിച്ച് 2014ൽ എഴുതിയ ലേഖനം. ഇന്ന് 4 കൊല്ലം കഴിയുമ്പോൾ ആലപ്പാട് എന്ന ഒരു പ്രദേശം തന്നെ ഇല്ലാതാവുന്നു. പാരിസ്ഥിതിക വിഷയങ്ങളെ നാം നിസ്സാരമായി കണ്ടതിന്റെ

Read More »

Leave a Comment