Scrollup

വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ വൻ അഴിമതി തുറന്നു കാട്ടിയ സി.എ.ജി റിപ്പോർട്ടിൽ നടപടി വേണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി പൊതു മേഖലാ സ്ഥാപനങ്ങൾക്കായുള്ള നിയമസഭാ സമിതിക്ക് (Committe On Public Undertakings, COPU) നൽകിയ മെമ്മോറാണ്ഡം സമിതി ഗൗരവമായി പരിഗണിച്ചു എന്നും അതു സംബന്ധിച്ച സമിതി റിപ്പോർട്ട് ഉടൻ തയ്യാറാക്കി നിയമസഭയിൽ വക്കുമെന്നും സമിതി അദ്ധ്യക്ഷൻ ശ്രീ . സി.ദിവാകരൻ എം എൽ എ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ സി ആര്‍ നീലകണ്ഠന്‍, ഗ്ലെവിയസ് അലെക്സാണ്ടര്‍ എന്നിവര്‍ ഡിസംബര്‍ 5ന് അദ്ദേഹത്തിന്റെ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. മറ്റൊരു കക്ഷിയും ഈ വിഷയത്തിൽ സമിതിക്കു മുന്നിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് എത്തിയിട്ടില്ല.



സർക്കാർ നിയോഗിച്ച ജുഡിഷ്യൽ കമീഷന് യഥാർത്ഥത്തിൽ നിയമപരമായ അംഗീകാരമില്ല എന്നും നിയമസഭാ സമിതി നൽകുന്ന റിപ്പോർട്ടിനാണ് നിയമ പ്രാബല്യമെന്നുമുള്ള ആം ആദ്മി പാർട്ടി നിലപാട് അദ്ധ്യക്ഷൻ തത്വത്തിൽ അംഗീകരിക്കുന്നു. ജൂഡിഷ്യൽ കമീഷനു മുന്നിലും പാർട്ടി ശക്തമായ രീതിയാൽ വാദങ്ങൾ ഉന്നയിക്കുകയും രേഖകൾ നൽകുകയും ചെയ്തിട്ടുണ്ടെന്നും സമിതി അദ്ധ്യക്ഷനെ അറിയിച്ചു.

വിഴിഞ്ഞം-അടാനി തുറമുഖ കരാറിനെതിരെ ആം ആദ്മി പാര്‍ട്ടി തുടങ്ങിയ സമര പരിപാടികളുടെ തുടര്‍ച്ചയായി ആണ് നിയമസഭാ സമിതിക്കുള്ള പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.


AAP LEADERS MET C DIVAKARAN ON VIZHINJAM-ADANI PORT SCAM

C Divakaran, member of COPU ensured that their findings on CAG report of Vizhinjam-Adani Scam will soon be put before assembly. AAP Leaders CR Neelakandan and Glavious Alexander met him at his office yesterday, at Trivandrum. COPU ( Committee On Public Undertaking) is yet to submit their findings on CAG report of Vizhinjam-Adani port scam which came out in 2016. AAP is the only party that sought COPU with its recommendations and appeal in the matter. LDF government instead of empowering COPU, which constitutes assembly members, it appointed a judiciary committee over the CAG report which is a move to spent time and misdirect public attention from the Vizhinjam-Adani scam.

CAG report stated that the agreement between kerala government and Adani on Vizhinjam Port is not in the interest of the government, and results in massive loss to the public money. The agreement itself is historic with its highly favoring terms for Adani. The agreement accounts to 1 lakh crore loss, stated CAG.

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.

shamzeer

Leave a Comment