Scrollup

വിഷയത്തിൽ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയതര്‍ക്കങ്ങള്‍ തീരെ ആഴമില്ലാത്തതാണ്. അടിഥാന കാരണങ്ങളെ മറച്ചു പിടിക്കുന്ന അര്‍ദ്ധസത്യങ്ങളാണ് അതില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. അധികാരത്തിലുള്ള സര്‍ക്കാര്‍ എന്തോ ഗുരുതരമായ തെറ്റ് ചെയ്തു എന്ന് സ്ഥാപിച്ചെടുക്കുക എന്നത് മാത്രമാണ് പ്രതിപക്ഷത്തിന് ലക്‌ഷ്യം. അതുകൊണ്ട് തന്നെ അതിനെ എതിർക്കാൻ ഒരു കൂട്ടർ വരും. ഈ തർക്കങ്ങൾ ഒരു പാഠവും നമുക്ക് നല്‍കില്ല. മറിച്ച് അടിസ്ഥാന വിഷയങ്ങളിലേക്ക് ഇതിനെ മാറ്റി എടുക്കണം.

നമ്മുടേ പരിസ്ഥിതി പ്രവര്‍ത്തകര്‍ പോലും കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ചേരി തിരിയുമ്പോള്‍ സത്യവും ശാസ്ത്രവും അപ്രധാനമാകുന്ന കാഴ്ച നാം കാണുന്നു. അണക്കെട്ടുകളുടെ പ്രവര്ത്തനം സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങുമ്പോള്‍ തന്നെ ഒരു വിഭാഗത്തെ സംഘപരിവാരായി വരെ ചിത്രീകരിക്കുന്നു
,ദുരന്തത്തിനെ നേരിടുന്ന സര്‍ക്കാരിനെയും മുഖ്യമന്ത്രിയും എതിര്‍ക്കുന്നവരായി ചിത്രീകരിക്കുന്നു .. ഇതൊന്നും പുതിയ രീതികളല്ല. എലൂരിലെ രാസക്കമ്പനികള്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചോ ഖനനങ്ങളിലെ നിയമലംഘനങ്ങളെക്കുറിച്ചോ അനധികൃത നിർമ്മാണങ്ങളെക്കുറിച്ചോ കയ്യേറ്റങ്ങളെക്കുറിച്ചോ എതിർത്ത് സംസാരിക്കുന്നവര്‍ വികസന വിരുദ്ധരും വ്യവസായ വിരുദ്ധരും സാമൂഹ്യദ്രോഹികളും വിദേശ ചാരന്മാരും തീവ്രവാദികളും ആണെന്ന് വാദിക്കുന്നത് നാം കേട്ടിട്ടുണ്ട്. എല്ലാ രാഷ്ട്രീയകക്ഷികളുടെ ഭാഗത്ത് നിന്നും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പക്ഷെ അത്തരം ആരോപണങ്ങള്‍ക്ക് വിധേയരായവര്‍ തന്നെയാണ് ഇപ്പോള്‍ അണക്കെട്ടുകള്‍ സംബന്ധിച്ചുള്ള ശാസ്ത്രീയ പാരിസ്ഥിതിക സംശയങ്ങള്‍ ഉയര്ത്തുന്നവര്‍ക്കെതിരെ അതേ ആയുധങ്ങളുമായി രംഗത്ത് വരുന്നത് എന്ന് കാണുമ്പോള്‍ അത്ഭുതവും ദുഖവും തോന്നുന്നു. പക്ഷെ ഇതിന്റെ അന്തിമ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. എത്ര വലിയ ശാസ്ത്രവാദിയും യുക്തിവാദിയും കേരളത്തില്‍ കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം സത്യങ്ങളെ കാണുന്നവരാണ് എന്നതാണത്. ഇത് തന്നെയാണ് നമ്മുടേ സിവില്‍ സമൂഹം നേരിടുന്ന ഒരു ദുരന്തവും.

ഏതെങ്കിലും വിധത്തിലും മുഖ്യമന്ത്രിക്ക് തെറ്റി എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവര്‍ ഉണ്ട്. അതും കക്ഷി രാഷ്ട്രീയമാണ്. പക്ഷെ അണക്കെട്ടുകള്‍ ഈ മുഖ്യമന്ത്രി ഉണ്ടാക്കിയതല്ല. അത് മൂലം എന്തെങ്കിലും തരത്തില്‍ ഈ ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിചിട്ടുണ്ടോ എന്ന ചോദ്യം തന്നെ രാജ്യദ്രോഹമാ ആണെന്നുള്ള വാദമാണ് പ്രശ്നം . വന്‍കിട അണക്കെട്ടുകള്‍ സംബന്ധിച്ച് ഇന്ന് ലോകം മുഴുവന്‍ ഉന്നയിക്കുന്ന ആശങ്കകള്‍ തള്ളിക്കളയാനാണ് ഇവിടെ ശ്രമിക്കുന്നത്
,അതും കേവലം കക്ഷി രാഷ്ട്രീയാടിസ്ഥാനത്തില്‍. പാറമടകളെയും കുന്നിടിക്കുന്നതിനെയും പാടം നികത്തുന്നതിനെയും എതിര്‍ക്കുന്ന പലരും വ്യവസായ മലിനീകരണം ഒരു പ്രശ്നമായിക്കാണുന്നില്ല. മലിനീകരണത്തെ എതിര്‍ത്താല്‍ വ്യവസായങ്ങളെ എതിര്‍ക്കുന്നു എന്നാണോ? ആടിനെ പട്ടിയാക്കി അതിനെ പേപ്പട്ടിയെന്നു വിളിച്ചു തല്ലിക്കൊല്ലുന്ന അനുഭവം നേരിട്ടവര്‍ തന്നെ അങ്ങനെ ചെയ്യുന്നത് ശരിയോ?

നമുക്ക് അണക്കെട്ടുകള്‍ വേണ്ട എന്നൊന്നും ആരും പറയുന്നില്ല. ഇപ്പോഴുള്ള അണക്കെട്ടുകള്‍ പൊട്ടിച്ചു കളയണമെന്നും പറയുന്നില്ല. അവയുടെ മേല്‍നോട്ട നിയന്ത്രണ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് പറഞ്ഞാല്‍ അതൊന്നു പരിശോധിക്കാന്‍ പോലും തയ്യാറാകാതെ ഫാന്‍സ്‌ അസോസിയേഷന്‍ പോലെ നമ്മള്‍ പെരുമാറാമോ? ശബരിമലയിലെ സ്ത്രീപ്രവേശനവും മീശ നോവലും പോലുള്ള വിഷയങ്ങളില്‍ ഫാഷിസ്റ്റുകൾ എടുത്ത സമീപനമാണോ സാമന്യയുക്തിബോധമുള്ളവര്‍ എടുക്കേണ്ടത്? പിന്നെയുള്ള ഒരു വാദം ഇത് ഇപ്പോള്‍ പറയേണ്ടതാണോ എന്നതാണ്? പിന്നെ എപ്പോഴാണ് പറയുക?സുരക്ഷപ്രവര്‍ത്തനങ്ങള്‍അവസാനിച്ചു,സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. അവിടെയൊക്കെ ഒറ്റ മനസ്സോടെ നിന്നവരാണ് നമ്മളൊക്കെ. ഇനി പുനരധിവാസമാണ്. അതില്‍ നിലവിലുള്ള ധാരണകള്‍ വച്ച് മാത്രം മുന്നോട്ടു പോകാന്‍ കഴിയില്ല. തിരുത്തലുകള്‍ ഇവിടെ തുടങ്ങണം. തുറന്ന ചര്‍ച്ചകള്‍ വേണം. പക്ഷെ തങ്ങള്‍ക്കെതിരെ ആരും പറയാതിരുന്നാല്‍ മതി. അതാണ്‌ ജനാധിപത്യം എന്ന രീതി ശരിയോ?

ആരെന്തു പറഞ്ഞാലും അണക്കെട്ടുകളും പ്രളയവും തമ്മിലുള്ള ബന്ധം ചര്‍ച്ച ചെയ്തേ പറ്റൂ. ഇപ്പോള്‍ ഭരണത്തില്‍ യുഡിഎഫ് ആയിരുന്നെങ്കിലും അണക്കെട്ടുകളുണ്ടാക്കുന്ന ദുരന്തത്തില്‍ ഒരു കുറവും ഉണ്ടാകില്ല എന്നതാണ് സത്യം. മൊത്തം മഴയുടെ അളവില്‍ കാര്യമായ വര്ധനവുണ്ടായി എന്നത് അംഗീകരിക്കുന്നു.. അതിന്റെ അളവും വിതാനവും സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കട്ടെ.

പക്ഷെ ലളിതമായ ഒരു സത്യം നമ്മുടേ മുന്നിലുണ്ട്. മിക്ക നദികളിലും വെള്ളപ്പൊക്കം ഉണ്ടായി. പക്ഷെ എവിടെയാണ് സുരക്ഷാ സംഘം ഇടപെടെണ്ടി വന്നത്?

ചാലിയാറിലും മീനച്ചിലാറിലും മറ്റും വെള്ളപ്പോക്കമുണ്ടായി. അതിന്റെ താഴവരകളില്‍ ദിവസങ്ങളോളം കുടുങ്ങിക്കിടക്കുന്നവർ ഉണ്ടായോ? അവരെ രക്ഷിക്കാന്‍ സൈന്യം ഇറങ്ങേണ്ടി വന്നോ ? മഴവെള്ളം മഴ പെയ്യുമ്പോള്‍ മാത്രമാണ് ഉണ്ടാകുക. മഴ കൂടുമ്പോള്‍ വെള്ളം കൂടും. നദികള്‍ക്ക് താങ്ങാന്‍ കഴിയാതെ വരുമ്പോള്‍ കരകവിഞ്ഞൊഴുകും. പക്ഷെ മഴ നിന്നാല്‍ അതും നിലക്കും, വെള്ളം ഇറങ്ങും. നിലമ്പൂരില്‍ ഒരു ദിവസം നാല്പതു സെന്റിമീറ്റര്‍ മഴ പെയ്തു. അതാണ്‌ നിലമ്പൂര്‍ പട്ടണത്തെയും സമീപപ്രദേശങ്ങളെയും വെള്ളത്തില്‍ ആക്കിയത്. ഇതിന്റെ മറവില്‍ പിവി അന്‍വര്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ച തടയണ തുറന്നു വിട്ടതും അവസ്ഥ ഗുരുതരമാക്കി എന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഉണ്ട്. ഇത് തന്നെ പാലായിലും മൂവാറ്റുപുഴയിലും ഉണ്ടായി.

പക്ഷെ ചെങ്ങന്നുരും ആലുവയിലും ചാലക്കുടിയിലും പറവൂരും പാറക്കടവിലും ചെങ്ങമാനാട്ടും കുഴൂരും കുറുമശ്ശേരിരിയിലും കുന്നുകരയിലും സംഭവിച്ചതെന്താണ്? കേവലം ഒരു മഴ പെയ്തു വെള്ളം പൊങ്ങുക ആയിരുന്നില്ല. ദിവസങ്ങളോളം ഈ പ്രദേശങ്ങളില്‍ കൂടി നദി കുത്തി ഒഴുകുകയായിരുന്നു.


റാന്നിയില്‍ രണ്ടു തരത്തിലും പ്രശങ്ങള്‍ ഉണ്ടായി. ഈ പറഞ്ഞ ഇടങ്ങളില്‍ വെള്ളം വന്നത് അണക്കെട്ടുകളില്‍ നിന്നാണ്. പെരിയാര്‍
, പമ്പ, ചാലക്കുടിപ്പുഴ എന്നിവ മൂന്നും വൈദ്യുതിക്കായി വെള്ളം ശേഖരിച്ച അണക്കെട്ടുകള്‍ ഉള്ള നദികളാണ്. അവക്കിരുകരയിലുമാണ് മനുഷ്യജീവന്‍ രക്ഷിക്കാനായി ദിവസങ്ങള്‍ അവര്‍ കേണിരുന്നത്. സൈന്യവും മത്സ്യതൊഴിലാളികളും ഇറങ്ങേണ്ടി വന്നത്. ഈ സത്യത്തില്‍ നിന്നും തുടങ്ങണം.

സ്വാഭാവിക പ്രളയങ്ങളിലെ ക്രമാനുഗതമായ ഉയര്‍ച്ചയ്ക്ക് പകരം പെട്ടെന്ന് അണക്കെട്ടുകള്‍ തുറന്ന് വലിയ തോതില്‍ വെള്ളം പുറത്തേയ്‌ക്കൊഴുക്കുമ്പോള്‍ അത് ദ്രുത വെള്ളപ്പൊക്കത്തിന് (Flash Floodന്) സമാനമായ സാഹചര്യമാണുണ്ടാക്കുക.

ഒഴുകി വരുന്ന വെള്ളത്തിന്റെ മൊത്തം അളവെന്നതിനേക്കാൾ അതിന്റെ പ്രതിനിമിഷ അളവിലാണ് വ്യത്യാസം ഉണ്ടാകുന്നത്. അതാണ് പ്രധാനവും. സ്വാഭാവിക പ്രളയങ്ങളിലെ ക്രമാനുഗതമായ ഉയര്‍ച്ചയ്ക്ക് പകരം പെട്ടെന്ന് അണക്കെട്ടുകള്‍ തുറന്ന് വലിയ തോതില്‍ വെള്ളം പുറത്തേയ്‌ക്കൊഴുക്കുമ്പോള്‍ അത് ദ്രുത വെള്ളപ്പൊക്കത്തിന് (Flash Floodന്) സമാനമായ സാഹചര്യമാണുണ്ടാക്കുക. പുഴത്തടത്തെ മുഴുവനായി കണ്ടുകൊണ്ട് വ്യക്തമായ ആസൂത്രണത്തോടെയും ഔചിത്യത്തോടെയും പ്രവര്‍ത്തിച്ചാല്‍ ഒഴിവാക്കാവുന്നതോ ശക്തി കുറയ്ക്കുകയെങ്കിലും ചെയ്യാവുന്നതോ ആയിരുന്നു ഈ അണക്കെട്ടുമൂലമുള്ള വെള്ളപ്പൊക്കം (‘Dam induced Flood’) എന്നുകൂടി നമ്മളറിയണം. ഇനിയും മഴ പെയ്യാനിരിക്കുമ്പോള്‍ അധികൃതര്‍ ഇനിയെങ്കിലും ഉണര്‍ന്നു പ്രവർത്തിക്കുമോ ?
ഓര്‍ക്കുക, നിത്യഹരിതവനങ്ങളാണ് ഭൂമിയിലെ ഏറ്റവും മികച്ച ജലസംഭരണികള്‍. അണക്കെട്ടുകള്‍ മൂലമുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളെ പറ്റി ഒട്ടനവധി പഠനങ്ങള്‍ ലോകമാകെ രാജു അബ്രാഹാമും, വയനാട്ടിഉലെ .കെ.കേളുവും കല്പറ്റ എംഎല്‍എ സികെ ശശീന്ദ്രനുമാണ്. ബാണാസുരസാഗറിന്റെ കാര്യത്തില്‍ വയനാട് ജില്ല കളക്ടറും എന്തിനു സംസ്ഥാന ചീഫ് സെക്രട്ടറി പോലും പരാതിക്കാരനായിരുന്നു. അതിൽ കുറെ സത്യമുണ്ട് താനും. തിരക്ക് പിടിച്ചു ഓടുന്ന കളക്ടർ ഉൾപ്പെടുന്ന ഒരു ഗ്രുപ്പിൽ വാട്സാപ്പ് സന്ദേശമയച്ചു കൊണ്ട് അണക്കെട്ടു തുറന്നു എന്ന വാദം എത്രമാത്രം നിരുത്തരവാദപരമാണ്? മണ്ണ് കൊണ്ടുണ്ടാക്കിയ അണക്കെട്ടായതിനാല്‍ ഇനി കാത്തു നില്‍ക്കാന്‍ കഴിയില്ലായിരുന്നു എന്ന വാദം അതിലേറെ നാണക്കേടാണ്. മണ്ണിന്റെ അണക്കെട്ടാണെന്ന കാര്യം അറിയുന്നവര്‍ അതില്‍ ജലനിരപ്പ്‌ അന്തിമനില വരെ എത്താന്‍ അനുവദിക്കുമായിരുന്നില്ലല്ലോ. അപ്പോള്‍ ഒന്നുകില്‍ അശ്രദ്ധ, അല്ലെങ്കില്‍ മറ്റു ചില താല്പര്യങ്ങള്‍.. രണ്ടായാലും തെറ്റാണ്.

യഥാര്‍ത്ഥ പ്രതിസന്ധി വൈദ്യുതിക്കായി നിര്‍മ്മിച്ച അണക്കെട്ടുകളിലാണ് ഉണ്ടായത്.

ഒരു അണക്കെട്ടിനു നിരവധി ധര്‍മ്മങ്ങള്‍ ഉണ്ട് എന്ന് നമുക്കറിയാം. അത് നിര്‍മ്മിക്കുന്ന കാലത്ത് (
ഒരു അണക്കെട്ടിനു നിരവധി ധര്‍മ്മങ്ങള്‍ ഉണ്ട് എന്ന് നമുക്കറിയാം. അത് നിര്‍മ്മിക്കുന്ന കാലത്ത് (1970 കളില്‍) വൈദ്യുതി ഉത്പാദനത്തിന് പുറമേ വെള്ളപ്പൊക്ക നിയന്ത്രണം, ജലസേചനം എന്നീ ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. പിന്നീട് കുടിവെള്ളം കൂടി അതില്‍ വന്നു. പക്ഷെ ഇപ്പോള്‍ അതിനെ എല്ലാം മറികടക്കുന്ന വിധത്തില്‍ അണക്കെട്ടിൻറെ സുരക്ഷ എന്ന ഘടകവും വന്നു. ഇവ തമ്മില്‍ ആന്തരിക സംഘരഷമുണ്ട്. മഴ പെയ്യുന്ന കാലത്ത് താഴേക്കൊഴുകുന്ന ജലത്തില്‍ നിയന്ത്രണം വേണമെന്ന് ജലസേച നക്കാരും കുടിവെള്ളക്കാരും വെള്ളപ്പൊക്ക നിയന്ത്രണക്കാരും വാദിക്കുമ്പോള്‍ ആ സമയത്താണ് ഏറ്റവുമധികം വൈദ്യുതി ഉത്പാദനം നടക്കേണ്ടതെന്നു വൈദ്യുതിക്കാരും വാദിക്കും. ഒപ്പം താഴെ എന്ത് സംഭവിച്ചാലും അണക്കെട്ടിന്റെ സുരക്ഷ പരമപ്രധാനമാണെന്ന് കരുതി വെള്ളം തുറന്നു വിടേണ്ടിയും വരാം. ഇത്തരം പരസ്പരവിരുദ്ധമായ ലക്ഷ്യങ്ങള്‍ ഉള്ള ഒരു സംവിധാനത്തിന്റെ നിയന്ത്രണം അതിസങ്കീര്‍ണ്ണമാകുന്നു. ഒരു വകുപ്പിന് മാത്രമായി അക്കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയില്ല. അണക്കെട്ടുകള്‍ ഒന്നിന് പുറകെ ഒന്നായി പണി തീര്‍ത്തിട്ടുള്ള സാഹചര്യങ്ങളില്‍ ( കാസ്കേഡിങ്) ഇത് കൂടുതല്‍ പ്രശ്നമാകും. ഇതൊന്നും വിശകലനം ചെയ്യാനുള്ള ശേഷി നമ്മുടെ ഉദ്യോഗസ്ഥ സംവിധാനങ്ങൾക്കില്ല എന്നതാണ് അടിസ്ഥാന പ്രശ്നം. ഓരോ വകുപ്പുകളും തങ്ങളുടെ താല്പര്യങ്ങള്‍ക്ക് മുന്ഗണന കിട്ടുന്ന രീതിയില്‍ പ്രവര്‍ത്തിക്കും. അവര്‍ തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിച്ചു കൊണ്ടിരിക്കും.

ഒരു ഗ്രാവിറ്റി അണക്കെട്ടിനു ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു ദുരന്തമാണ് കരകവിഞ്ഞൊഴുകൽ എന്നത്. അതവിടെ സംഭവിച്ചു.

ജൂണ്‍ പത്തിന് നിറഞ്ഞു കവിഞ്ഞിട്ടും വെള്ളം പിടിച്ചു വച്ച പെരിങ്ങല്‍ക്കുത്ത് നല്ല ഒരു ഉദാഹരണമാണ്. ഒടുവില്‍ എന്തുണ്ടായി? ഒരു ഗ്രാവിറ്റി അണക്കെട്ടിനു ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു ദുരന്തമാണ് കരകവിഞ്ഞൊഴുകൽ എന്നത്. അതവിടെ സംഭവിച്ചു. മറ്റു അണക്കെട്ടുകളുടെ ഒക്കെ കാര്യങ്ങളില്‍ എന്ത് സംഭവിച്ചു എന്നത് വിശദമായി പഠിക്കപ്പെടണം. ഇത് കേവലം കക്ഷി രാഷ്ട്രീയ താല്പര്യങ്ങള്‍ക്കപ്പുറമുള്ള വിഷയമായിക്കാണണം. നമ്മുടെ അണക്കെട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള കൃത്യമായ പ്രോട്ടോകോള്‍ ഉണ്ടാകണം ആധുനിക കമ്പ്യൂട്ടർ സംവിധാനത്തിൽ ഡൈനാമിക് മോഡലിംഗ് പോലുള്ള ആധുനിക രീതികൾ ഉണ്ട്. . ഇവിടെ അതില്ല. ഒരേ നദിയില്‍ പല അണക്കെട്ടുകള്‍ ഉണ്ടാകുമ്പോള്‍ ആ നദിയിലെ വിവിധ ഇടങ്ങളിലെ നീരൊഴുക്ക് സംബന്ധിച്ച വിവരങ്ങള്‍ കൂടി പരിഗണിക്കുന്ന വിധത്തില്‍ ആകണം ഈ പ്രോട്ടോകോള്‍. ഇപ്പോള്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ആത്മനിഷ്ടാപരമാണ്. അതുകൊണ്ടാണ് കേരളം മുഴുവനും വെള്ളപ്പൊക്കത്തിൽ വിലപിക്കുമ്പോള്‍ വൈദ്യുതി ബോര്‍ഡ് ചില കോടികളുടെ ലാഭം ഉണ്ടാക്കി എന്ന് പറയാന്‍ ധൈര്യം കിട്ടുന്നത്.
നമ്മുടെ അണക്കെട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള കൃത്യമായ പ്രോട്ടോകോള്‍ ഉണ്ടാകണം ആധുനിക കമ്പ്യൂട്ടർ സംവിധാനത്തിൽ ഡൈനാമിക് മോഡലിംഗ് പോലുള്ള ആധുനിക രീതികൾ ഉണ്ട്. . ഇവിടെ അതില്ല. ഒരേ നദിയില്‍ പല അണക്കെട്ടുകള്‍ ഉണ്ടാകുമ്പോള്‍ ആ നദിയിലെ വിവിധ ഇടങ്ങളിലെ നീരൊഴുക്ക് സംബന്ധിച്ച വിവരങ്ങള്‍ കൂടി പരിഗണിക്കുന്ന വിധത്തില്‍ ആകണം ഈ പ്രോട്ടോകോള്‍. ഇപ്പോള്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ആത്മനിഷ്ടാപരമാണ്. അതുകൊണ്ടാണ് കേരളം മുഴുവനും വെള്ളപ്പൊക്കത്തിൽ വിലപിക്കുമ്പോള്‍ വൈദ്യുതി ബോര്‍ഡ് ചില കോടികളുടെ ലാഭം ഉണ്ടാക്കി എന്ന് പറയാന്‍ ധൈര്യം കിട്ടുന്നത്.

നേരത്തെ സൂചിപ്പിച്ച ബാണാസുരസാഗര്‍ പോലുള്ള അണക്കെട്ടുകളുടെതടക്കം മുന്നറിയിപ്പുകള്‍ എത്രമാത്രം ശാസ്ത്രീയമാണ് എന്ന വിഷയം ആരും ചര്‍ച്ച ചെയ്യുന്നില്ല. മഴ കൂടി വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ അതെവിടെ എല്ലാം എത്തുമെന്ന് ആര്‍ക്കാണ് കൃത്യമായി അറിയുക? ഇത് സംബന്ധിച്ച് ഈ ജൂലൈ 31നു ഇട്ട പോസ്റ്റിൽ നിന്നും ഒരു ഭാഗം ഇവിടെ എഴുതട്ടെ.:

ഇക്കൊല്ലത്തെ അതിവർഷം മൂലം ഇടുക്കി സംഭരണിയിലെ ജലനിരപ്പ് മുമ്പില്ലാത്ത വിധത്തിൽ ഉയരുകയും അതിലെ ചെറുതോണി അണക്കെട്ടിന്റെ വാതിലുകൾ തുറന്നു വിടേണ്ടി വരുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട സുരക്ഷാ ദുരന്ത നിവാരണ നടപടികളാണല്ലോ ഇപ്പോൾ ഏറെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. നിലവിൽ മിക്ക ശരിയായ നീക്കങ്ങളും ചെയ്യന്നുണ്ട്. നല്ലത്. മറ്റെന്തിനേക്കാളും വലുതാണ് മനുഷ്യജീവൻ എന്ന നിലയിൽ അത് ചെയ്യുന്ന സർക്കാരിനെ അഭിനന്ദിക്കുന്നു. കേന്ദ്ര സുരക്ഷാ ദുരന്ത നിവാരണ സംവിധാനങ്ങളും തയ്യാറാണ്.സുനാമിയും ഓഖിയും ഉരുൾപൊട്ടലും പോലെ അല്ല ഇത്. മുൻ‌കൂർ ആസൂത്രണത്തിന് നമുക്ക് .സമയം കിട്ടി.

പക്ഷെ ഇവിടെയും ചില നിർണ്ണായക ചോദ്യങ്ങൾ ബാക്കിയാകുന്നു. ഇവയൊന്നും ഈ വർഷത്തിന് ബാധകമാകില്ലായിരിക്കാം.ജനങ്ങളെ ഭയപ്പെടുത്തുന്നത് എന്തായാലും ശരിയല്ലല്ലോ. പക്ഷെ ഇക്കാര്യങ്ങൾ അധികൃതരുടെയെങ്കിലും ശ്രദ്ധയിൽ വരേണ്ടതല്ലേ എന്ന സംശയം മൂലം ഇവിടെ ഉന്നയിക്കുകയാണ്.

മഴയിലെ വർദ്ധനവ് കാലാവസ്ഥാവ്യതിയാനം എന്ന പ്രതിഭാസം മൂലമാണെന്നാണ് വ്യക്തം. അതിന്റെ ആഘാതം ഇനിയും വിലയിരുത്തപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇത് ഏതു ദിവസവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.ഈ വര്ഷത്തേതിനേക്കാൾ പത്ത് ശതമാനം അധികമഴ അടുത്ത ഒരു വര്ഷം പെയ്താൽ എന്താകും അവസ്ഥ? അതും കുറഞ്ഞ ദിവസങ്ങൾക്കകത്താണ് പെയ്യുന്നതെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകും. ഒരുപക്ഷെ ഇത്രയും സമയം നമുക്ക് ആസൂത്രണത്തിന് കിട്ടിയെന്നും വരില്ല. ഇപ്പോൾ നിയന്ത്രിതമായ രീതിയിൽ ഇടുക്കിയിൽ നിന്നും വെള്ളം തുറന്നു വിട്ടാൽ മതി. ഈ അവസ്ഥ മാറിയേക്കാമെന്നർത്ഥം……..

പുഴ ഒഴുകിയിരുന്ന വഴികളിൽ ഒട്ടനവധി തടസ്സങ്ങൾ നാം തന്നെ നിർമ്മിച്ചിട്ടുണ്ട്.അങ്ങനെ വരുമ്പോൾ ഏറ്റവും എളുപ്പമായ വഴിയിലൂടെ അതൊഴുകും എന്നാണു അനുഭവങ്ങൾ കാണിക്കുന്നത്. ( മുംബൈയിലെ മൈതി നദി ഉദാഹരണം) അങ്ങനെ വഴിവിട്ടു ഒഴുകിയാൽ അതിനെ അതിജീവിക്കാൻ എന്ത് സംവിധാനമാണ് വേണ്ടത്? പുഴ അങ്ങനെ മാറി ഒഴുകാതിരിക്കുന്നതിനു പാടങ്ങളും കുളങ്ങളും തണ്ണീർത്തടങ്ങളും തടകളായി ഉണ്ടായിരുന്നു. ഇന്നവയെല്ലാം മൂടിപ്പോയി.ഈ തണ്ണീർത്തടങ്ങളും പാടങ്ങളും ഇനിയൊരിക്കലും തിരിച്ചുപിടിക്കാൻ കഴിയാത്തവിധം നശിച്ചു പോയി. അങ്ങനെ വരുമ്പോൾ മറ്റിടങ്ങളിൽ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയരാം. ഈ ദുരന്തം തടയാൻ എന്ത് മാർഗമുണ്ട് ?…”

ഈ വര്ഷം ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകില്ലെന്ന പ്രതീക്ഷയോടെയാണ് ഇതെഴുതിയത്. പക്ഷെ അത് ഈ വര്ഷം തന്നെ സംഭവിച്ചു. ഒരു നദിയിലെ ഒഴുക്ക് കൂടുമ്പോള്‍ എവിടെയൊക്കെ എത്ര ഉയരത്തില്‍ എത്ര നേരത്തേക്ക് വെള്ളം നില്‍ക്കും എന്നതാണ് കൃത്യമായ മുന്നറിയപ്പ്. അതില്ലാത്തിടത്ത് നമ്മള്‍ നല്‍കുന്ന മുന്നറിയിപ്പ് വിശ്വസനീയമല്ല. ഉദാഹരണത്തിന് ചെറുതോണിയില്‍ ഷട്ടര്‍ തുറന്നു ഇത്ര വെള്ളം വിടുന്നു, പെരിയാറിന്റെ തീരത്ത് ഒരു കിലോമീറ്റര്‍ വരെയുള്ളവര്‍ക്ക് റെഡ് അലര്‍ട്ട് എന്ന് പറഞ്ഞാല്‍ എന്ത് പ്രയോജനം? അവരെ മാറ്റി പ്പാര്പ്പിക്കാമെന്നു തന്നെ കരുതുക. തങ്ങളുടെ വീട്ടില്‍ എത്ര വരെ വെള്ളം എത്തും, അതെത്ര നേരം നില്‍ക്കും എന്നറിയാത്തതിനാല്‍ ആണ് പലരും വീട് വിട്ടു പോകാന്‍ തയ്യാറാകാതിരുന്നത്. ഈ മുന്നറിയിപ്പില്‍ പറയുന്ന രീതിയിലാണോ വെള്ളം കയറിയത്? ഒരു കിലോമീറ്റര്‍ എന്ന് പറഞ്ഞിടത്ത് ആറും ഏഴും കിലോമീറ്റര്‍ വരെ വെള്ളം ചെന്നു. ചെങ്ങന്നൂര്‍ പട്ടണത്തിലും ആലുവയിലും ചാലക്കു ടിയിലും കുഴൂരും പറവൂരും പന്തളത്തും റാ ന്നിയിലും ഇങ്ങനെ വെള്ളം കയറുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നോ?പക്ഷെ ഈ ചോദ്യം ചോദിക്കുന്ന പ്രതിപക്ഷം മറുപടി പറയേണ്ട ചോദ്യമാണ് ആദ്യം വരുന്നത്. ഒരു നദിക്കു, പ്രത്യേകിച്ചും അതില്‍ അണക്കെട്ടുണ്ടെങ്കില്‍ എങ്ങനെ ജലനിരപ്പുയരും എന്ന് കാണിക്കുന്ന ഒരു വെള്ളപ്പൊക്ക ഭൂപടം ഉണ്ടായിരിക്കണം. ഇത് നിയമമാണ്. കേരളത്തില്‍ ഒരു നദി ക്കും അണക്കെട്ടിനും അതില്ല. കേന്ദ്ര ജലക്കമ്മിഷന്‍ ആണ് അത് ചെയ്യേണ്ടത്, അഥവാ ചെയ്യിക്കേണ്ടത്. അതിനു ഒരു നടപടിയും കഴിഞ്ഞ നാല്പതു വര്‍ഷമായി എടുക്കാത്തവര്‍ ( അതില്‍ യു ഡി എഫും പെടും) ഇപ്പോള്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിയില്ല എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം? ഒരിടത്ത് വെള്ളം കയറിയപ്പോള്‍ സര്‍ക്കാര്‍ തന്നെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ച റിലീഫ് ക്യാമ്പ്‌ തന്നെ വെള്ളത്തില്‍ മുങ്ങിയ എത്ര അനുഭവങ്ങള്‍ നമുക്കുണ്ടായി?അത്രയേ സര്‍ക്കാരിനും അറിയാവൂ എന്നതാണ് സത്യം. ഇത് ഒരു സര്‍ക്കാരിന്റെ പ്രശ്നമല്ല,നമ്മുടേ സംവിധാനത്തിന്റെ ശേഷിക്കുറവാണ് . ഇപ്പോള്‍ ഇത് പറയുന്നത് അങ്ങനെ ഒരു വെള്ളപ്പൊക്ക മാപ്പും അതിനനുസരിച്ചുള്ള ക്രമീകരണങ്ങളും ഇനിയെങ്കിലും സര്‍ക്കാര്‍ ചെയ്യണം എന്ന് ആവശ്യപ്പെടാനാണ്. ലോകത്ത് ഇന്ന് ഇതിനാവശ്യമായ സാങ്കേതിക വിദ്യ ഉണ്ട്. നമ്മുടേ ഒക്കെ മൊബൈലുകളില്‍ ഉള്ള ജി പി എസ് സംവിധാനത്തിന്റെ സ്ഥാപനത്തിന്റെ ഒരു പ്രധാന ആവശ്യകത ആയി പറയുന്നത് വെള്ളപ്പൊക്കക്കാലത്ത് സുരക്ഷാസംവിധാനം ഒരുക്കാന്‍ എന്നാണ്.അതില്‍ നാം നില്‍ക്കുന്ന സ്ഥലങ്ങളുടെസമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം കൂടി ഉണ്ട്. അങ്ങനെ വരുമ്പോള്‍ വെള്ളമൊ ഴുകുന്നതിന്റെ തോത് വച്ച് കൊണ്ടു അവിടെ എത്ര ജലനിരപ്പ്‌ ഉയരും എന്ന് ആ ഭൂപടം നോക്കിയാല്‍ പറയാന്‍ കഴിയും. ഇതിന്റെ നിര്‍മ്മാണം അത്ര വിഷമം പിടിച്ചതൊ ന്നുമല്ല. യുവതലമുറക്ക് വളരെ എളുപ്പം ചെയ്യാം.

പക്ഷെ അതുണ്ടാക്കാന്‍ ഇവര്‍ ആരും തയ്യാറാകില്ല. കാരണം വ്യക്തമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ദുര്‍ബല മേഖലകള്‍ രേഖപ്പെടുത്തണം എന്ന നിര്‍ദ്ദേശമാണ് സ്ഥാപിത താല്പര്യക്കാര്‍ അതിനെതിരെ തിരിയാന്‍ കാരണമായത്‌. നിയമസഭ പാസാക്കിയ നെല്‍ വയല്‍ സംരക്ഷണ നിയമത്തിന്റെ ഡാറ്റാ ബാങ്ക് പത്തു വര്‍ഷമായിട്ടും തയ്യാറാക്കാന്‍ നമുക്ക് കഴിഞ്ഞില്ല. തീരദേശ സംരക്ഷണ നിയമമനുസരിച്ചുള്ള മേഖലാവിഭാജനവും നമ്മള്‍ തടസ്സപ്പെടുത്തുന്നു, ലംഘിക്കുന്നു. അതായത് ഭൂമിയെ അതിന്റെ പാരിസ്ഥിതിക വ്യത്യാസം അനുസരിച്ച് വേര്‍തിരിക്കുന്നതില്‍ നമുക്ക് താല്പര്യമില്ല.അങ്ങനെ ചെയ്‌താല്‍ നിര്‍മ്മാണ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വരും. അതുകൊണ്ടു തന്നെ വെള്ളപ്പൊക്ക മാപ്പ് നിര്‍മ്മിക്കുന്നതിന്റെ അപകടം സ്ഥാപിത താല്പര്യക്കര്‍ക്കറിയാം.അത് ചെയ്യാന്‍ നമ്മുടേ സര്‍ക്കാര്‍ തയ്യാറാകില്ല. ഈ ദുരന്തം കൊണ്ടെങ്കിലും അങ്ങനെ ഒന്നിന് തയാറാകണം എന്ന് പ്രേരിപ്പിക്കാന്‍ നമുക്ക് കഴിയണം.

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.

shamzeer

Leave a Comment