Scrollup

ഇനി അവർ ശുചീകരണ തൊഴിലാളികൾ അല്ല മറിച്ച്‌ ശുചീകരണ സംരംഭകർ.

അരവിന്ദ് കെജ്രിവാൾ

ഡൽഹിയിലെ ഇടുങ്ങിയ വഴികളിലെ ഓടകൾ ഇനി ചെറിയ വാഹനങ്ങളിൽ ഘടിപ്പിച്ച ആധുനിക യന്ത്രസംവിധാനം ഉപയോഗിച്ച് വൃത്തിയാക്കുവാൻ സാധിക്കും. ഡൽഹി ജൽ ബോർഡിന്റെ കീഴിലാണ് സീവർ ലൈനുകൾ (ഓടകൾ) വരുന്നത്. ഒട്ടനവധി പേർക്ക് ജീവഹാനി സംഭവിച്ചതിനെതുടർന്ന് കെജ്‌രിവാൾ സർക്കാർ മനുഷ്യരെ ഉപയോഗിച്ച് ഓടകൾ വൃത്തിയക്കുന്നതിനു കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വീതിയുള്ള വഴികളിൽ മാത്രമാണ് ഇതുവരെ യന്ത്ര സംവിധാനം ഉപയോഗിച്ചു ശുചീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നത്. അതിന് പ്രധാന കാരണം വാഹനത്തിന്റെ വീതിയായിരുന്നു. ഡെൽഹിയിലെ ഭൂരിഭാഗം വഴികളിലും ട്രക്ക് പോലുള്ള വലിയ വാഹനങ്ങൾ എത്തിച്ചു ഓടകൾ വൃത്തിയാക്കുവാൻ സാധിക്കുയില്ല.

(ഓടകൾ വൃത്തിയാക്കുവാൻ നിലവിൽ സർക്കാർ ഉപയോഗിക്കുന്ന വലിയ വാഹനം)

6 അടി മാത്രം വീതിയുള്ള പുതിയ വാഹനങ്ങളിൽ ഘടിപ്പിച്ച യന്ത്രം ഉപയോഗിച്ചു ഇനി കൂടുതൽ സ്ഥലങ്ങളിൽ എത്തിച്ചേരുവാൻ സാധിക്കും. 200 വാഹനങ്ങൾ ആണ് സർക്കാർ പുതിയതായി നിരത്തിലിറക്കിയിരിക്കുന്നത്.

ശുചീകരണതിനിടെ മരണമടഞ്ഞ തൊഴിലാളികളുടെ കുടുംബത്തിനും പരുക്കേറ്റവരും ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട പട്ടിക ജാതി കുടുംബങ്ങൾക്കുമാണ്‌ വാഹനം നൽകിയത്. അര കിലോമീറ്റർ ചുറ്റളവിലയിരിക്കും ഓരോ വാഹനത്തിന്റെയും ശുചീകരണ ചുമതല. Delhi Water Board Septage Management Regulations 2018 നിയമം പ്രകാരം ഓടകളിൽ ശുചീകരണ തൊഴിലാളികളെ ഇറക്കുന്നത് കുറ്റകരമാണ്. ഓടകളിൽ മനുഷ്യരെ ഇറക്കി വൃത്തിയാക്കുന്ന പ്രാകൃത രീതിക്കാണ് സർക്കാർ അന്ത്യം കുറിച്ചത്. കൂടാതെ 200 ശുചീകരണ സംഭരംഭകരെ കൂടി സർക്കാരിന് സൃഷ്ടിക്കാനായി. ഡൽഹി ജൽ ബോർഡിന് നേരിട്ട് ഇവർക്ക് കരാർ ജോലികൾ ഏല്പിക്കാനാകും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഡൽഹി ജൽ ബോർഡ്.

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.

shamzeer

Leave a Comment