Scrollup

പ്രളയത്തിന്റെ ഇരകളെ കുടിയൊഴിപ്പിക്കാൻ വിജ്ഞാപനമിറങ്ങി.

– ഹാഷിം ചേന്ദംപിള്ളി

മനുഷ്യത്വം മരവിച്ച സംസ്ഥാന ഭരണകൂടം മഹാപ്രളയത്തിന്റെ ദുരന്തത്തിൽപ്പെട്ട കുടുംബങ്ങളെ വീണ്ടും കുടിയൊഴിപ്പിക്കാനുള്ള വിജ്ഞാപനമിറക്കി. ദേശീയപാത ബി. ഓ.ടി 45മീറ്റർ പദ്ധതിയുടെ പേരിൽ എറണാകുളം ജില്ലയിൽ ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള പ്രദേശത്തെ ജനങ്ങളാണ് ദുരന്തത്തിന് പുറകെ ദുരന്തം നേരിടേണ്ടിവരുന്നത്. ഇവിടെ നേരത്തെ 30 മീറ്ററിൽ ആറുവരിപ്പാത നിർമ്മിക്കാനെന്ന പേരിൽ ജനങ്ങളെ കുടിയൊഴിപ്പിച്ച് ഭൂമി ഏറ്റെടുത്തിരുന്നു. അന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർ പുറകോട്ടുമാറി വീടുകൾ വച്ച് വീണ്ടും ജീവി ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിനിടെയാണ് വീണ്ടും കുടിയൊഴിപ്പിക്കാനുള്ള നീക്കം തുടങ്ങിയത്. അതിനെതിരെ പോരാട്ടവും സമരവുമായി സജീവമായിട്ട് നിൽക്കുമ്പോഴാണ് മഹാദുരന്തം വന്നുപെട്ടത്.

കേരളത്തിലെ മനഃസാക്ഷിയുള്ള ജനങ്ങൾ മുഴുവൻ ദുരന്തത്തിലെ ഇരകളെ രക്ഷിക്കാൻ പെടാപ്പാട് പെടുമ്പോൾ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം ജില്ലാ ഭരണകൂടം പ്രളയ ദുരന്തത്തിൽപ്പെട്ട് നട്ടംതിരിയുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള വിജ്ഞാപനത്തിന്റെ കരട് തയ്യാറാക്കി കേന്ദ്രത്തിലേക്ക് അയക്കുന്ന തിരക്കിലായിരുന്നു. ലോകത്ത് ഒരിടത്തും ഒരു സർക്കാരും ചെയ്യാത്ത മനുഷ്യത്വരഹിതമായ നടപടിയാണിത്.

Police & authorities active in evacuation works during flood days, people resisting.

ഒരു മഹാ ദുരന്തത്തിൽപ്പെട്ട ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിരിക്കുന്ന വേളയിൽ അവരുടെ വീടുകളും ഭൂമിയും വരുമാന മാർഗങ്ങളും പിടിച്ചെടുക്കാൻ വിജ്ഞാപനം ഇറക്കാൻ ശുപാർശചെയ്ത സംസ്ഥാന സർക്കാർ നടപടി ഏറ്റവും ഹീനമായതാണ എന്ന് പറയാതെവയ്യ.

ഈ വിവരം അറിഞ്ഞതിനെ തുടർന്ന് സമരനേതൃത്വം കഴിഞ്ഞ സെപ്റ്റംബർ മാസം കേന്ദ്ര ഗവൺമെന്റിന് നിവേദനം സമർപ്പിച്ചിരുന്നു. പ്രളയത്തിന്റെ ഇരകൾ എന്നതും ഒരുപ്രാവശ്യം കുടിയൊഴിപ്പിക്കപ്പെട്ടവർ എന്നുള്ളതും പരിഗണിച്ച് 30 മീറ്ററിൽ ആറുവരിപാതയോ എലിവേറ്റഡ് ഹൈവേയോ നിർമിക്കണമെന്നും ഇപ്പോൾ കുടിയൊഴിപ്പിക്കലിന് വിജ്ഞാപനമിറക്കരുതെന്നുമാണ് ആവശ്യപ്പെട്ടത്.

എന്നാൽ ഇക്കാര്യം സംബന്ധിച്ച് സംസ്ഥാന ഗവൺമെന്റെനോട് കേന്ദ്ര ഗവൺമെൻറ് അഭിപ്രായം ചോദിച്ചപ്പോൾ സംസ്ഥാന ഭരണകൂടം ഈ ആവശ്യത്തെ പൂർണമായും നിരാകരിച്ചുകൊണ്ട് 45 മീറ്ററിൽ ബി.ഓ.ടി പദ്ധതിക്കുവേണ്ടി പ്രളയം ബാധിച്ച ജനങ്ങളെ വീണ്ടും കുടിയൊഴിപ്പിക്കാനുള്ള വിജ്ഞാപനം ഉടനെ ഇറക്കണമെന്ന ജനദ്രോഹപരമായ നിലപാടാണ് സ്വീകരിച്ചത്.

പ്രളയദുരന്തത്തിൽ ഇടയാവുകയും ഒരുപ്രാവശ്യം കുടിയിറക്കപ്പെടുകയും ചെയ്ത ജനങ്ങളെ വീണ്ടും അന്യായമായി കുടിയിറക്കാനുള്ള ഏതു ശ്രമത്തെയും ജീവൻ കൊടുത്തും നേരിടുമെന്ന ഉറച്ച നിലപാടിൽ സമരസമിതി മുന്നോട്ടുപോവുകയാണ്. ഈ പ്രക്ഷോഭത്തിന് മുഴുവനാളുകളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു. സർവ്വേയും കല്ലിടലും അളവും അടക്കമുള്ള മുഴുവൻ മുഴുവൻ നടപടികളെയും ബഹിഷ്കരിക്കാനും തടയാനുമാണ് സംയുക്തസമരസമിതി തീരുമാനിച്ചിട്ടുള്ളത്.

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.

shamzeer

Leave a Comment