Scrollup

കേരളത്തിലെ അൺ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരും അടങ്ങുന്ന ജീവനക്കാർ ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത ചൂഷണവും ക്രൂരതകളുമാണ്.


തുച്ഛമായ വേതനം വാങ്ങി മാനേജ്മെന്റിന്റെ അടിമപ്പണി ചെയ്യേണ്ട അവസ്ഥയിലാണ് അധ്യാപകരും അനധ്യാപകരും. അവകാശങ്ങൾക്ക് വേണ്ടിയുള്ള ന്യായമായ സമരങ്ങളെപ്പോലും കണ്ടില്ലെന്നു നടിക്കാനും അടിച്ചമർത്താനുമാണ് മാനേജ്മെന്റുകളുടെ ശ്രമം. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക്ക് സ്കൂളിൽ ഫെബ്രുവരി 21 മുതൽ നടക്കുന്ന അനിശ്ചിതകാല സമരം. ആദ്യത്തെ പത്ത് ദിവസം സഹനസമരവും പിന്നീട് അഞ്ച് ദിവസം നിരാഹാര സമരവും നടത്തിയിട്ടും പ്രശ്നങ്ങൾ പരിഹരിക്കാൻ മാനേജ്മെൻറ് തയ്യാറാകുന്നില്ല. ഈ നീതി നിഷേധത്തിൽ പ്രതിഷേധിച്ച് കേരള അൺ എയ്ഡഡ് സ്കൂൾ എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് സുധീർ.ജി. കൊല്ലാറ, കാക്കനാട് കളക്ട്രേറ്റിന് മുന്നിൽ മരണം വരെ നിരാഹാരം അനുഷ്ഠിക്കുകയാണ്. നിരാഹാരം ഉത്ഘാടനം ചെയ്ത അഡ്വ: സി.ആര്‍ നീലകണ്ഠന്‍ ചൂഷണത്തില്‍ സര്‍ക്കാരിന്റെ പങ്ക് വ്യക്തമാക്കി.

CR Neelakandan inaugurating Hunger strike.

മിക്കവാറും സ്കൂളുകളിൽ നല്ല അധ്യാപകരെ കിട്ടാത്തതിനു കാരണം അവർക്ക് ന്യായമായ സേവന-വേതന വ്യവസ്ഥകൾ ഇല്ല എന്നുള്ളതാണ്. ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വല്ലാതെ തകർത്തുകളയുന്നു, കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സാരമായി ബാധിക്കുന്നു. രക്ഷിതാക്കളിൽ നിന്ന് ഭീമമായ തുക ഈടാക്കുകയും എന്നാൽ തങ്ങളുടെ മക്കൾക്ക് നല്ല നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാവുകയും ചെയ്യുന്നില്ല എന്ന വഞ്ചന പലപ്പോഴും തുറന്നു കാട്ടപ്പെടുന്നില്ല.

പതിറ്റാണ്ടുകൾ ജോലി ചെയ്തിട്ടും പല അധ്യാപകർക്കും പി.എഫ് പോലെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാകുന്നില്ല. അദ്ധ്യാപക നിയമത്തിനായി പലരിൽ നിന്നും മുൻകൂറായി ലക്ഷക്കണക്കിന് രൂപ സ്കൂൾ അധികാരികൾ കൈപ്പറ്റിയിട്ടുണ്ട് എന്ന് അറിവുള്ളതാണ്. ഇവയിൽ പല മാനേജ്മെന്റുകൾക്കും ഇവിടുത്തെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുമായും അടുത്ത ബന്ധമുണ്ട്. ജാതിമത സംഘടനകളും ഇത്തരത്തിൽ സ്കൂളുകൾ നടത്തുന്നുണ്ട്. എന്നാൽ ഇവരുടെയൊക്കെ സ്വാധീനം കാരണം സർക്കാരിന് വേണ്ട വിധത്തിൽ ഈ വിഷയത്തിൽ ഇടപെടാൻ കഴിയുന്നില്ല.

ഈ രാഷ്ട്രീയ മുതലെടുപ്പുകൾ മറികടന്ന് ഡൽഹിയിൽ ആം ആദ്മി പാർട്ടി സർക്കാർ സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കുന്നുണ്ട്.

അദ്ധ്യാപകർ അടക്കമുള്ളവർക്ക് മിനിമം വേദനം  ഉറപ്പു നൽകുക മാത്രമല്ല അധ്യാപകരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ അവർക്ക് വേണ്ട പരിശീലനങ്ങൾ ആം ആദ്മി സർക്കാർ നല്‍കുന്നുണ്ട്. ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഇരട്ടിയോളം വർദ്ധിപ്പിച്ചു.


അമിത ഫീസ്‌ വര്‍ധനവും സാമ്പതിക തിരുമറിയും നടത്തിയ 449 സ്വകാര്യ സ്കൂളുകളെയാണ് ഡല്‍ഹി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുന്നത്. ഫീസ്‌ കൃത്യമായി നിർണ്ണയിക്കുന്നു, അമിത ഫീസ് വാങ്ങുന്ന സ്കൂളുകളെ കൊണ്ട് അത് തിരിച്ചു കൊടുപ്പിച്ചു. തലവരിപ്പണം നിർത്തലാക്കി സ്വകാര്യ വിദ്യാഭ്യാസ കച്ചവടം സ്ഥാപനങ്ങളിൽ നിന്നും വിദ്യാർഥികളെയും രക്ഷിതാക്കളെയും  ആം ആദ്മി സര്‍ക്കാര്‍ സംരക്ഷിക്കുന്നു.

ഡൽഹിയിൽ ഇത് സാധ്യമാകുന്നത് സർക്കാറിന് മേൽപ്പറഞ്ഞ സ്വകാര്യ സ്കൂളുകളുമായി വ്യക്തികളുമായോ ജനങ്ങൾ അറിയാത്ത ഒരു ഉടമ്പടിയും ഇല്ലാത്തതു കൊണ്ടാണ്.

ഡൽഹി വിദ്യാഭ്യാസ മന്ത്രി ശ്രീ മനീഷ് സിസോദിയ പറയുന്നു…
വിദ്യാഭ്യാസം കച്ചവടമല്ല, അത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്, കുട്ടികളുടെ അവകാശമാണ്. കച്ചവട ലാഭത്തിന് സ്കൂള്‍ ഫീസ്‌ കൂട്ടാന്‍ അനുവദിക്കില്ല.

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.

shamzeer

Leave a Comment