Scrollup

 

” കേരള നിയമസഭയിൽ നടക്കുന്നത് ജനങ്ങളോടുള്ള വഞ്ചന “

കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്ന നിയമസഭാസമ്മേളനങ്ങൾക്കായി കോടിക്കണക്കിനു രൂപയാണ് സർക്കാർ ഖജനാവിൽ നിന്നും മടക്കിയിരിക്കുന്നതു. ആദ്യദിവസത്തെ അനുശോചനത്തിനപ്പുറം ഒരു നിമിഷം പോലും ജനങ്ങളുടെ ആവശ്യങ്ങൾക്കായി ഭരണപ്രതിപക്ഷങ്ങൾ വിനിയോഗിച്ചിട്ടില്ല എന്ന് കാണാം. ശബരിമല വിഷയം കഴിഞ്ഞ രണ്ട് മാസത്തിലേറെക്കാലമായി തെരുവിലും പത്രദൃശ്യശ്രാവ്യ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുകയാണ്. അവിടെ നിന്നുംകിട്ടിയതിനപ്പുറം പുതുതായി എന്താണ് ഈ നാല് ദിവസങ്ങൾ കൊണ്ട് ജനങ്ങൾക്ക് കിട്ടിയത്?

ശബരിമല വിഷയം ഒരു ദിവസം പൂർണ്ണമായി ചർച്ചചെയ്യാൻ ഭരണപക്ഷത്തിന് എന്തായിരുന്നു തടസ്സം? ഇത് വരെ പ്രതിപക്ഷങ്ങൾ പുറത്ത് പറഞ്ഞ കാര്യങ്ങൾ തന്നെയല്ലേ നിയമസഭയ്ക്കകത്തും പറയുക? ഇനി അതല്ല രണ്ടാമത്തെ ദിവസമാണ് അതിനായി നീക്കിവക്കുന്നതെങ്കിൽ എന്ത് തകരാറാണ് പ്രതിപക്ഷത്തിന് സംഭവിക്കുക? പുതിയ കാര്യമൊന്നും അവർക്കും പറയാനില്ല. അങ്ങനെ ഏതെങ്കിലും വിധത്തിൽ ഒരു ഒത്തുതീർപ്പു സാധ്യമാകാതിരുന്നത് എന്തുകൊണ്ട്? നിയമസഭയിലെ ഭരണപ്രതിപക്ഷ നേതാക്കൾ പരസ്പരം അറിയാത്തവരൊന്നുമല്ലല്ലോ. തൊട്ടടുത്ത ദിവസം ഏതെല്ലാം വിഷയങ്ങൾ ഉന്നയിക്കാമെന്നു ഇരുകൂട്ടരെയും വിളിച്ചിരുത്തി ചർച്ച ചെയ്തു തീരുമാനിക്കേണ്ട ബാധ്യത സ്പീക്കർക്കുണ്ട്. അങ്ങനെ ചെയ്തിരുന്നു എങ്കിൽ ഇത്തരം പൊറാട്ടു നാടകങ്ങൾ നാം കാണേണ്ടി വരില്ല. ഇതാണ് ആധുനിക ജനാധിപത്യ രാജ്യങ്ങളിൽ നടന്നു വരുന്നത്.
അവിടെയാണ് ജനാധിപത്യത്തെ അട്ടിമറിക്കുന്ന, പൊതുപണം ധൂർത്തടിക്കുന്ന ഒത്തുകളി കാണാൻ കഴിയുക. ഇന്നത്തെ സാഹചര്യത്തിൽ ഒരു സാർത്ഥക ചർച്ചയും ഈ സമ്മേളനത്തിൽ നടക്കാൻ സാധ്യതയില്ല. അടിസ്ഥാനപരമായി ഇതൊരു നിയമനിര്മാണസഭയാണ് എന്ന സത്യം ഇവരെല്ലാം മറന്നു പോകുന്നു. കെ ടി ജലീൽ അടക്കമുള്ളവരുടെ അഴിമതി ചർച്ച ചെയ്യാനും ആരും തയ്യാറല്ല. ബന്ധുനിയമനക്കാര്യം വരുമ്പോൾ ഇരുകൂട്ടരും തമ്മിൽ അത്ര വലിയ വ്യത്യാസമൊന്നുമില്ലെന്നു ചരിത്രം ഓർമ്മിപ്പിക്കുന്നു.

ഇപ്പോൾ നിയമസഭയുടെ ചാരിത്ര്യത്തെക്കുറിച്ചു വലിയ വായിൽ സംസാരിക്കുന്ന സ്പീക്കർ അടക്കമുള്ള ഭരണപക്ഷത്തിന് രണ്ടരവർഷം മുമ്പ് അവിടെ നടന്ന കാര്യങ്ങൾ മറന്നു പോയി എന്നൊന്നും പറയാൻ കഴിയില്ല. സ്പീക്കറുടെ കസേര മറിച്ചിടുന്നതും സഭയിലെ വിലപിടിപ്പുള്ള ഉപകരണങ്ങൾ തല്ലിത്തകർക്കുന്നതും നാം ലൈവ് ആയി കണ്ടതാണ്. അങ്ങനെ നശിപ്പിച്ച 22 ലക്ഷം രൂപ തിരിച്ചടക്കാനെങ്കിലും ഇവരുടെ ധാര്മികബോധം ഉണരേണ്ടതല്ലേ? ആ കേസ് ഒതുക്കി ഇല്ലാതാക്കാനാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് കൂടി അറിയുക.( അന്ന് ബജറ്റ് അവതരണം തടയാൻ ശ്രമിച്ച മാണിയെ ഒരു വർഷത്തിനകം കൂടെ കൂട്ടാൻ ഇടതുപക്ഷം തയ്യാറായി, മാണിയെ എല്ലാ കുട്ടനങ്ങളിൽ നിന്നും അവർ രക്ഷിച്ചു എന്നതൊക്കെ ഈ വഞ്ചനക്കഥകളിലെ അപാകതകൾ മാത്രം)

മാധ്യമങ്ങൾക്കു ഈ ദുരവസ്ഥയിൽ ചെറുതല്ലാത്ത പങ്കുണ്ട്. നിയമസഭയിൽ നടക്കുന്ന ചർച്ചകളിൽ വിഷയങ്ങൾ ആഴത്തിൽ പറ്റിച്ചു അവതരിപ്പിക്കുന്നവർക്കു മാധ്യമങ്ങൾ ഒരു പരിഗണനയും നൽകാറില്ല. അക്രമം കാണിക്കുന്നവരെയും അസഭ്യം പറയുന്നവരെയും അവർ ഉയർത്തിക്കാട്ടുന്നത് മൂലം ആ എളുപ്പവഴി തേടാനാണ് പലരും ശ്രമിക്കുന്നത്. മെച്ചപ്പെട്ട ജനാധിപത്യം നില നിൽക്കുന്ന രാജ്യങ്ങളിലെ മാധ്യമങ്ങൾ എന്താണ് ചെയ്യുന്നതെന്ന് അവർ ശ്രദ്ധിക്കണം. ഇതല്ല ജനാധിപത്യമെന്നോ ഇവർ തങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കുകയാണെന്നോ ജനസങ്ങൾക്കു അറിയില്ലെന്നാണ് ഈ രാഷ്ട്രീയകക്ഷികളുടെ വിജയരഹസ്യം.

സി.ആർ നീലകണ്ഠൻ

കൺവീനർ

ആം ആദ്മി പാർട്ടി കേരളം

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.
Joseph Michael Jose

Joseph Michael Jose

Entrepreneur, Activist. AAP Social Media & IT Cell head.

More to explorer

News
shamzeer

ഡൽഹിയിലെ ചേരികളിൽ വസിക്കുന്ന 25000 ആളുകളെ രണ്ട് വർഷത്തിനുള്ളിൽ ആം ആദ്മി സർക്കാർ ഫ്ലാറ്റുകളിലേക്ക് പുനരധിവസിപ്പിക്കും

ന്യൂഡൽഹി: 5 സ്ഥലങ്ങളിലായി 5310 ഫ്ളാറ്റ് സമുച്ചയങ്ങളുടെ നിർമ്മാണത്തിലൂടെ ചേരിനിവാസികൾക്കായി ഡൽഹി ഗവൺമെന്റ് ഒരു പ്രധാന പുനരധിവാസ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ഏതാണ്ട് പ്രാഥമിക സൗകര്യങ്ങൾ പോലും ഇല്ലാത്ത ചേരികളിൽ നിന്നും പാവം ചേരിനിവാസികളെ

Read More »
News
shamzeer

30 ലക്ഷത്തോളം ആളുകളെ വോട്ടർപട്ടികയിൽ നിന്നും വെട്ടി.

ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ഓഫീസില്‍ കൂട്ടിയിട്ടിരിക്കുന്ന ഈ കടലാസു കെട്ടുകൾ വെറും കടലാസുകൾ അല്ല, ഫോം 6 ആണ്. ആദ്മി പാർട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരും വീടുവീടാന്തരം കയറിയിറങ്ങി ജനങ്ങളെ ബോധവാന്മാരാക്കി അവരുടെ വോട്ടവകാശം

Read More »
Banner
shamzeer

ഫീസ്‌ കൂട്ടിയ സ്കൂളിന്‍റെ അംഗീകാരം റദ്ദാക്കി.

ഡല്‍ഹി: വിദ്യാഭ്യാസ വകുപ്പിന്റെ മുൻകൂർ അനുമതി കൂടാതെ സ്‌കൂൾ ഫീസ് വർദ്ധിപ്പിച്ചതിനും തെറ്റായരീതിയിൽ ഭൂവിനിയോഗം നടത്തിയതിനും ഡൽഹി സർക്കാർ ദ്വാരക മൗണ്ട് കാർമൽ സ്കൂളിന്റെ അംഗീകാരം റദ്ദാക്കി. തത്ഫലമായി 2019-20 അദ്ധ്യായന വർഷത്തിലേക്ക് പുതിയ

Read More »
Banner
shamzeer

വിഴിഞ്ഞം-അദാനി തുറമുഖം: ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ സി ദിവാകരനെ കണ്ടു.

വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ വൻ അഴിമതി തുറന്നു കാട്ടിയ സി.എ.ജി റിപ്പോർട്ടിൽ നടപടി വേണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി പൊതു മേഖലാ സ്ഥാപനങ്ങൾക്കായുള്ള നിയമസഭാ സമിതിക്ക് (Committe On Public Undertakings, COPU) നൽകിയ

Read More »

30. CCTVs in Public Spaces and Buses

ഡെൽഹിയിൽ പൊതു സ്ഥലങ്ങളിൽ 1.4 ലക്ഷം സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുവാൻ കെജ്രിവാൾ സർക്കാർ അനുമതി നൽകി. 571 കോടി രൂപയാണ് ചിലവ്. വാർത്താ ലിങ്ക് ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 5000 ബസുകളിൽ സി.സി.ടി

Read More »
News
shamzeer

നവംബര്‍ 8 വഞ്ചനാദിനം ആചരിച്ചു

ആം ആദ്മി പാർട്ടി നവംബര്‍ 8 വഞ്ചനാദിനം ആചരിച്ചു മോദി സർക്കാർ നോട്ട് നിരോധിച്ചതിനെ നിരോധിച്ചതിന്റെ രണ്ടാം വാർഷിക ദിനമായ നവംബർ 8-ന് എറണാകുളം ഗാന്ധി സ്ക്വയറിൽ നിന്നും മെഴുകുതിരി കത്തിച്ച് ആം ആദ്മി

Read More »

Leave a Comment