Scrollup

ഛത്തീസ്ഗഡിൽ ആദിവാസി യുവ നേതാവ് കോമൾ ഹുപേൻഡി ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

അടുത്ത മാസം നടക്കുന്ന ഛത്തീസ്ഗഡ് നിയമസഭാ തെരെഞ്ഞെടുപ്പിൽ 37 വയസുള്ള കോമൾ ഭാനുപ്രതാപ്പൂർ നിയോജക മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. 2016ൽ സർക്കാർ ഉദ്യോഗം രാജിവെച്ചാണ് കോമൾ ഹുപ്പേൻഡി ആം ആദ്മി പാർട്ടിയിൽ ചേർന്നത്.

കർഷകരും ആദിവാസി ജനതയും ആം ആദ്മി പാർട്ടിയിലാണ് പ്രതീക്ഷ വെച്ചിരിക്കുന്നത് എന്ന് ഛത്തീസ്ഗഡ് ആം ആദ്മി പാർട്ടി കൺവീനർ സൻകേത് താക്കൂർ അഭിപ്രായപ്പെട്ടു. റായ്പൂർ റൂറൽ സീറ്റിൽ നിന്നാണ് താക്കൂർ ജനവിധി തേടുന്നത്. 90 സീറ്റുകളിൽ 84 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെ ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചു. ഹുപ്പേൻഡി ഉൾപ്പെടെ ഭൂരിപക്ഷം സ്ഥാനാർഥികളും ആദ്യമായിട്ടാണ് ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

 

@JosephMichaelJose

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.

shamzeer

Leave a Comment