Scrollup

ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ഓഫീസില്‍ കൂട്ടിയിട്ടിരിക്കുന്ന ഈ കടലാസു കെട്ടുകൾ വെറും കടലാസുകൾ അല്ല, ഫോം 6 ആണ്. ആദ്മി പാർട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരും വീടുവീടാന്തരം കയറിയിറങ്ങി ജനങ്ങളെ ബോധവാന്മാരാക്കി അവരുടെ വോട്ടവകാശം തിരിച്ചുപിടിക്കുന്നതിന് വേണ്ടി ഉള്ള ഒരു ഫോം.

30 ലക്ഷത്തോളം ജീവിച്ചിരിക്കുന്ന ആളുകളെ വോട്ടർപട്ടികയിൽ നിന്നും വെട്ടി, അതിൻറെ തുടരന്വേഷണത്തിനായി ആംആദ്മി പാർട്ടിയുടെ എല്ലാ നേതാക്കളും വീടുവീടാന്തരം കയറി ഇറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്.

ആം ആദ്മി പാര്‍ട്ടി നേതാവും വരുന്ന ഈസ്റ്റ് ഡല്‍ഹി പാർളമെണ്ട്റെ സ്ഥാനാര്‍ത്തിയുമായ അദിശിയുമായുള്ള അഭിമുഖം.

 ബി.ജെ.പിക്ക് ഡല്‍ഹിയിലെ അവരുടെ ഏഴ് സീറ്റ് തോല്‍ക്കും എന്ന ഭീതിയില്‍ നല്ലൊരുശതമാനം വോട്ടർമാരെയും വോട്ടർ ലിസ്റ്റിൽ നിന്നും വെട്ടിയിരിക്കുകയാണ്. ദില്ലിയിൽ ഏകദേശം 30 ലക്ഷത്തോളം ആളുകളെ അവർ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും വെട്ടി. 30 ലക്ഷം ആളുകളുടെ പേരും മേൽവിലാസവും അച്ചടിച്ചിട്ടുള്ള ഫോം 6 ഉമായി എല്ലാ വീടുകളിലും ഞങ്ങൾ കൊണ്ടുപോയി ഒപ്പ് വാങ്ങി, അവരുടെ വോട്ടവകാശം തിരിച്ചുപിടിക്കുന്നതാണ്.

ഈ 30 ലക്ഷം ആളുകളുടെ പേരും ഇലക്ഷൻ കമ്മീഷൻ ലിസ്റ്റ് ചെയ്തതാണ്. ആം ആദ്മി പാർട്ടി അവരുടെ ഇലക്ഷൻ പ്രചരണം തുടങ്ങിയപ്പോഴേക്കും 30 ലക്ഷം ആളുകളുടെ പേരു വോട്ടര്‍ പട്ടികയില്‍ ഒഴിവാക്കപ്പെട്ടതായി കണ്ടെത്തി.

ഇവരുടെ ഡീറ്റെയിൽസ് പരിശോധിച്ചതിൽ നല്ലൊരു ശതമാനം മുസ്ലിങ്ങളുടെയും പൂര്‍വാഞ്ചല്‍ അഗര്‍വാള്‍  സമാജത്തിൽ പെട്ട ആളുകളാണ്. ഏതെല്ലാം ആളുകളാണോ ബിജെപിയെ എതിർക്കുന്നത് അവരുടെ പേരുകൾ ലിസ്റ്റിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഞങ്ങള്‍ ഈ വോട്ടര്‍മാരോട് പറയുന്നത്, ബിജെപി പേടി കാരണം നിങ്ങളുടെ പേരുകൾ വെട്ടി എന്നും ഞങ്ങൾ നിങ്ങളെ വോട്ട് തിരിച്ചു പിടിക്കാൻ സഹായിക്കുമെന്നുമാണ്. ഫൊം 6 ഒപ്പുവയ്ക്കുന്നത് കൂടി നിങ്ങളുടെ വോട്ടവകാശം തിരിച്ചു പിടിക്കുകയാണ്.

ഞങ്ങളുടെ എല്ലാ നേതാക്കളും പ്രവര്‍ത്തകരും ഇതിനായി ഇറങ്ങി കഴിഞ്ഞു.

വോട്ടര്‍പട്ടികയിലെ തിരിമറിയെ പറ്റി അദിശി നടത്തിയ പത്രസമ്മേളനം.

Reji R Nair

Marketting professional at UAE. Member of AAP Social Media & IT Community.

More to explorer

Banner
shamzeer

കരിമണല്‍ കണ്ട് ഒരു മുതലാളിയും പനിക്കേണ്ട- സി.ആര്‍ നീലകണ്ഠന്‍ എഴുതുന്നു

2014 ഡിസംബറിൽ അഴിമുഖം ന്യൂസ് പോർട്ടലിൽ പ്രസിദ്ധീകരിച്ച ശ്രി സി ആർ നീലകണ്ഠന്റെ ലേഖനം   സി.ആര്‍. നീലകണ്ഠന്‍ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ – ആറാട്ടുപുഴ പഞ്ചായത്തുകളിലെ തീരപ്രദേശത്തെ കരിമണല്‍ എന്ന ധാതുമണല്‍ വീണ്ടും

Read More »
Banner
shamzeer

സാമ്പത്തിക സംവരണ ബിൽ ഭരണഘടനാ വിരുദ്ധം

ഭരണഘടനയ്ക്ക് പകരം മനുസ്മൃതി വയ്ക്കാൻ ഇപ്പോഴും താല്പര്യപ്പെടുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് എന്നും അതിനു അനുവദിക്കില്ലെന്നും വെട്ടിത്തുറന്നു പറഞ്ഞത് അരവിന്ദ് കെജ്‌രിവാൾ ആണ്. സംവരണത്തിന്റെ അടിസ്ഥാനം ചരിത്രപരമായ സാമൂഹ്യ പിന്നോക്കാവസ്ഥയാണെന്നു അർഥ ശങ്കയ്ക്കിടയില്ലാത്തവിധം ഡോ.അംബേദ്‌കർ

Read More »
Banner
shamzeer

ആലപ്പാട് :ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു രാഷ്ട്രീയം എന്നുണ്ടാകും ?

 ആലപ്പുഴ, കൊല്ലം തീരപ്രേദേശ ബെൽറ്റിലെ കരിമണൽ ഖനനത്തെ കുറിച്ച് 2014ൽ എഴുതിയ ലേഖനം. ഇന്ന് 4 കൊല്ലം കഴിയുമ്പോൾ ആലപ്പാട് എന്ന ഒരു പ്രദേശം തന്നെ ഇല്ലാതാവുന്നു. പാരിസ്ഥിതിക വിഷയങ്ങളെ നാം നിസ്സാരമായി കണ്ടതിന്റെ

Read More »
Banner
shamzeer

ആം ആദ്മി പാർട്ടി ഏഴാം ദേശീയ കൗൺസിൽ യോഗത്തിൽ ശ്രി അരവിന്ദ് കെജ്രിവാൾ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ.

കഴിഞ്ഞ ആറ് വർഷം പാർട്ടിയിലും സർക്കാരിലും നടന്ന മാറ്റങ്ങൾ അത്ഭുതാവഹമാണ്‌. ഫെബ്രുവരിയിൽ ഡൽഹി സർക്കാർ നാല് വർഷം പൂർത്തിയാക്കുകയാണ്. ഈ നാല് വർഷം ഡൽഹിയിൽ വന്ന മാറ്റം മറ്റു പല പാർട്ടികൾക്കും 15 -20

Read More »
Banner
shamzeer

ഡൽഹിയിൽ യാത്രക്ക് ഇനി ഒരൊറ്റ കാർഡ് മതി

മെട്രോ ട്രെയിനിലും ബസ്സിലും ഉപയോഗിക്കാവുന്ന തരത്തിലുള്ള കാർഡ് ഡൽഹി സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്നു. ന്യൂഡൽഹി: ഡൽഹി മെട്രോ ട്രെയിനുകളിലും, DTC, ക്ലസ്റ്റർ ബസ്സുകളിലും യാത്ര ചെയ്യുന്ന ജനങ്ങൾക്ക് പൊതുവായി ഉപയോഗിക്കാൻ കഴിയുന്ന കോമൺ മൊബിലിറ്റീ

Read More »
Banner
shamzeer

രാജീവ് ഗാന്ധിയുടെ ഭാരത് രത്‌ന തിരിച്ചെടുക്കണം എന്ന് ആം ആംദ്‌മി പാർട്ടി ഡൽഹി നിയമസഭയിൽ പ്രമേയം പാസ്സാക്കിയോ ?

21/12/18 ന് ഡൽഹി നിയമസഭയിൽ ചേർന്ന പ്രത്യേക അസംബ്ലിയുടെ ഉദ്ദേശം സിഖ് വിരുദ്ധ കലാപം ഒരു വംശഹത്യയാണ് എന്ന് പ്രമേയം പാസാക്കുക എന്നായിരുന്നു. എം.എൽ.എ മാർക്ക് കൊടുത്ത പ്രമേയത്തിൽ അതായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ മാൾവ്യ

Read More »

Leave a Comment