Scrollup

21/12/18 ന് ഡൽഹി നിയമസഭയിൽ ചേർന്ന പ്രത്യേക അസംബ്ലിയുടെ ഉദ്ദേശം സിഖ് വിരുദ്ധ കലാപം ഒരു വംശഹത്യയാണ് എന്ന് പ്രമേയം പാസാക്കുക എന്നായിരുന്നു. എം.എൽ.എ മാർക്ക് കൊടുത്ത പ്രമേയത്തിൽ അതായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ മാൾവ്യ നഗർ എം.എൽ.എ സോംനാഥ് ഭാരതി സ്വന്തം കൈപ്പടയിൽ രാജീവ് ഗാന്ധിയുടെ ഭാരത് രത്‌ന തിരിച്ചു വാങ്ങണം എന്നു കൂടി എഴുതി ചേർത്തു. ഇത് മറ്റ് എം.എൽ.എ മാരോ പാർട്ടിയോ അറിഞ്ഞില്ല.

പ്രമേയം നിയമസഭയിൽ അവതരിപ്പിക്കേണ്ടത് തിലക് നഗർ എം.എൽ.എ ജേര്ണയിൽ സിങ് ആയിരുന്നു. അദ്ദേഹം അത് അവതരിപ്പിച്ചു. അതിതിനു ശേഷമാണ് അദ്ദേഹത്തിന് ഇത് ശ്രി സോംനാഥ് ഭാരതി സ്വന്തം ഇഷ്ട പ്രകാരം എഴുതി ചേർത്തതാണ് എന്ന് മനസിലായത്. ഈ പ്രമേയം അംഗീകരിക്കാനാവില്ല എന്നു പറഞ്ഞു ചാന്ദിനി ചൗക്ക് എം.എൽ.എ ശ്രീമതി അൽക്ക ലാംബ പ്രതിഷേധം അറിയിച്ചു വാക്ക് ഔട്ട് നടത്തിയത്. അവരോട് കേജ്രിവാൾ രാജി ആവശ്യപ്പെട്ടിട്ടില്ല. എല്ലാം മാധ്യമ സൃഷ്ടിയായിരുന്നു. തിരുത്തിയ പ്രമേയം സഭയിൽ പാസ്സാക്കിയിട്ടുമില്ല.

ഈ വിഷയത്തിൻറെ നിജസ്ഥിതി മനസ്സിലാക്കി, രാജീവ് ഗാന്ധിയെ ആം ആദ്മി പാർട്ടി പിന്തുണക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച്‌ എം.എൽ.എ അൽക്ക ലാമ്പ ട്വിറ്ററിൽ കുറിച്ചു.

അസംബ്ലിയിൽ നടന്നത് എന്താണെന്ന് എം.എൽ.എ സോംനാഥ് ഭാരതി ട്വിറ്ററിൽ വിശദീകരിച്ചു.

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പാർട്ടി വക്താവ് സൗരഭ് ഭരദ്വാജ് എന്നിവർ ഇന്ന് മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു

AAP Press Conference Live

Aam Aadmi Party यांनी वर पोस्ट केले शनिवार, २२ डिसेंबर, २०१८

1984ലെ സിഖ് വിരുദ്ധ കലാപത്തിലെ ഇരകൾക്ക് വേണ്ടി 34 വർഷമായി കോടതിയിൽ വാദിക്കുന്നത് ആം ആദ്മി പാർട്ടി പഞ്ചാബ്-ഡാക്ക എം.എൽ.എ എച്.എസ് ഫൂൽക്കയാണ് . ഡെൽഹിയിൽ ആം ആദ്മി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇരകൾക്ക് നഷ്ടപരിഹാരവും നൽകിയിരുന്നു.

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.

Leave a Comment