Scrollup

സുരക്ഷിതയുവകേരളം

ആമുഖം


ഇനി വരുന്ന കേരളം മുൻകാല കേരളത്തിന്റെ ശരികളെ മുമ്പോട്ട് കൊണ്ടുപോകുന്നതോടൊപ്പം അതിലെ തെറ്റുകൾ തിരുത്തപ്പെടണം. അടുത്ത തലമുറയായ യുവത്വത്തിന് യോജിച്ച ഒന്നാകണം, അത് സുരക്ഷിതമായിരിക്കണം.

കേരളത്തിൽ ഈ പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി പുനർനിർമ്മാണം നടത്താണ് പല വിദേശരാജ്യങ്ങളും കരിമ്പട്ടികയിൽ പെടുത്തിയ കെ പി എം ജി എന്ന ഒരു സ്ഥാപനത്തെ ചുമതലപ്പെടുത്തുന്നതായി നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം ആരെയും ഞെട്ടിക്കുന്നതാണ്. വ്യവസ്ഥാപിതമായി തന്നെ പ്രതിമാസം കോടിക്കണക്കിനു രൂപ സർക്കാർ ഖജനാവിൽ നിന്നും മുടക്കുന്ന ആസൂത്രണബോർഡ് അടക്കമുള്ള സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി ഇവിടെ കൊട്ടിഘോഷിക്കപ്പെട്ടു നടത്തുന്ന അധികാരവികേന്ദ്രീകരണവും തൃതല പഞ്ചായത് നഗരപാലികാ സംവിധാനങ്ങളുണ്ട്. നിരവധി ഗവേഷണസ്ഥാപനങ്ങൾ സർക്കാർ തന്നെ നടത്തുന്നുണ്ട്. സർക്കാരിന്റെ വിവിധ വകുപ്പുകളുണ്ട്. അവരെയൊന്നും ഈ ചുമതല ഏൽപ്പിക്കാതിരിക്കുന്നതിൽ തന്നെ ചില സംശയങ്ങൾ ഉണ്ടാകുന്നുണ്ട്.

അതിനുമപ്പുറം മാറി മാറി സംസ്ഥാനം ഭരിക്കുന്ന മുന്നണികളുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും തെറ്റായ വികസനനയങ്ങൾക്കുമെതിരായി ജനപക്ഷവിഷയങ്ങൾ ഉയർത്തിക്കൊണ്ട് വരുന്ന നൂറുകണക്കിന് സാമൂഹ്യസമരപ്രസ്ഥാനങ്ങളുണ്ട്. കേരളം നേരിടുന്ന പാരിസ്ഥിതിക നാശങ്ങൾക്കെതിരെ പശ്ചിമഘട്ടത്തിന്റെയും പുഴകളുടെയും മലകളുടെയും തീരങ്ങളുടെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾ , ഭൂമി അടക്കമുള്ള അവകാശങ്ങൾക്കായി പോരാടുന്ന ദളിത് ആദിവാസി സംഘടനകൾ, ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന കാർഷികമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ , ഓഖി അടക്കമുള്ള ദുരന്തങ്ങളുടെ ഫലമായി തകർന്നടിയുന്ന തീരദേശമേഖലകളിലെ പ്രസ്ഥാനങ്ങൾ, കേരളത്തെ സാമ്പത്തികമായി താങ്ങി നിർത്തുന്ന പ്രവാസികളുടെ പ്രസ്ഥാനങ്ങൾ , വിദ്യഭ്യാസമേഖലയിലെയും ആരോഗ്യമേഖലയിലെയും അനീതികൾക്കെതിരെ പോരാടുന്ന സംഘടനകൾ, ജനപക്ഷ പുരോഗമന ആശയങ്ങൾ മുന്നോട്ടു വയ്ക്കുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ, ഗാന്ധിയൻ പ്രസ്ഥാനങ്ങൾ, പാടശേഖരസമിതികൾ, കലാസാംസ്കാരിക പ്രസ്ഥാനങ്ങൾ, ലിംഗ സമത്വമടക്കമുള്ള പുതിയ ലോകത്തിന്റെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടനകൾ, മദ്യവിരുദ്ധപ്രസ്ഥാനങ്ങൾ തുടങ്ങി മുഖ്യധാരാ രാഷ്ട്രീയം അവഗണിക്കുന്ന ഒട്ടനവധി പ്രസ്ഥാനങ്ങളെ കൂടി പരിഗണിക്കാതെ വരും കാല കേരളത്തിന്റെ രൂപം നിർണ്ണയിക്കാൻ കഴിയില്ല. ഈ ദുരന്തകാലത്ത് ഒരു കൊടിയുടെയും പിൻബലമില്ലാതെ രംഗത്തിറങ്ങി രക്ഷാ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ ഒരു വലിയ യുവസമൂഹം കേരളത്തിൽ ഉണ്ടെന്നു നാം കണ്ടതാണ്.അവർക്കു ജീവിക്കാനുള്ളതാണ് ഇനി രൂപപ്പെടുന്ന കേരളം എന്നതിനാൽ അവർക്കുള്ള അഭിപ്രായങ്ങൾക്കും വില നൽകണം. അവരെ സാമൂഹ്യബോധമില്ലാത്ത തലമുറയെന്നു വിമർശിക്കുന്ന മുഖ്യധാരക്കാർ ഒരിക്കലും ഇത്തരം വിഭാഗങ്ങളുടെ അഭിപ്രായങ്ങൾക്കൊന്നും ഒരു വിലയും നൽകാൻ പോകുന്നില്ലെന്ന് വ്യക്തമാണ്.

മാത്രമല്ല കാലാവസ്ഥാമാറ്റം എന്നത് ഒരു യാഥാർഥ്യമാണെന്നു ലോകം മുഴുവൻ അംഗീകരിക്കുമ്പോൾ അതിനെ അവഗണിക്കാൻ ഏറെ പാരിസ്ഥിതിക ദുർബലമായ കേരളത്തിനാകില്ല.ആയിരക്കണക്കിന് ഉരുൾ പൊട്ടലുകളും പല മീറ്ററുകൾ ഉയരത്തിൽ ഉയർന്നു വന്ന, ദിവസങ്ങൾ അങ്ങനെ തുടർന്ന പ്രളയജലവും ഓഖിയും ഇടക്കിടക്കുണ്ടാകുന്ന ചുഴലിക്കാറ്റുകളും ഭൂചലനങ്ങളും നിരന്തരം വർധിക്കുന്ന റോഡ് അപകടങ്ങളും ഇതിന്റെയെല്ലാം അപകടസാധ്യതകൾ വർധിപ്പിക്കുന്ന നമ്മുടെ വികസനനയങ്ങളും അതിനു പ്രേരകമാകുന്ന വ്യാപകമായ അ ഴിമതിയുമെല്ലാം ഏതു ദുരന്തത്തെയും പ്രതീക്ഷിക്കാവുന്ന ഒരു നാടായി കേരളത്തെ മാറ്റിയിരിക്കുന്നു. നമ്മുടെ ഭൂമിയും ജലസ്രോതസ്സുകളും വലിയ തോതിൽ നാശത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. ശുദ്ധജലം പോലും ദുര്ലഭമായിരിക്കുന്നു. ഭക്ഷ്യജലസുരക്ഷകൾ അടിസ്ഥാനപരമായവയാണ്. രാസ വ്യാവസായിക ദുരന്തങ്ങൾക്കുള്ള സാധ്യതയും വർധിച്ചിരിക്കുന്നു.

ദുരന്തങ്ങൾ മുന്കൂട്ടിക്കാണാനോ അവയുടെ ആഘാതം കുറക്കാനോ വേണ്ട ദുരന്ത നിവാരണ സംവിധാനം നാട്ടിൽ വെറും നോക്കുകുത്തിയായിരിക്കുന്നു. നമ്മുടെ സുരക്ഷിതത്വ സങ്കല്പങ്ങളെല്ലാം തകർന്നടിഞ്ഞിരിക്കുന്നു. പൗരന്റെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുക എന്നത് ഏതു ഭരണകൂടത്തിന്റെയും പ്രാഥമിക ധർമ്മമാണ്.ഇനി ഉണ്ടാകുന്ന കേരളം സുരക്ഷിതമായിരിക്കണം എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനു സർക്കാരിന് ബാധ്യതയുണ്ട്. അതുകൊണ്ടാണ് സുരക്ഷിതയുവകേരളം എന്ന ആശയം ഏറെ പ്രസക്തമാകുന്നത്.ഈ ആശയത്തെ ആം ആദ്മി അംഗീകരിക്കുന്നത്.

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.

shamzeer

2 Comments

  • ABDUL HAKEEM EDAVANAKAD

   സുരക്ഷിത യുവ കേരളം ഒരു നല്ല ആശയമാണ് എന്നാൽ ഇതിൽ പാർട്ടിയുടെ റോൾ എന്തായിരിക്കും സംഘടനാ സംവിധാനം മരവിപ്പിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ സംഘടനാപരമായി ഇതിനെ എങ്ങിനെ മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കും എന്നതിൽ ആശയക്കുഴപ്പമുണ്ട് എന്ത് കാരണം കൊണ്ടാണോ സംഘടനാ സംവിധാനം മരവിപ്പിച്ചിരിക്കുന്നത് ആ കാരണങ്ങൾ പരിഹരിക്കുന്നതിന് എന്ത് നടപടികളാണ് ഇതുവരെ ചെയ്തിട്ടുള്ളത് വെറുതെ ഒരു ആത്മവിശ്വാസവും ഇല്ലാത്ത ഈ പ്രോഗ്രാം എനർജ്ജി വേസ്റ്റാണെന്ന് കാലം തെളിയിക്കും അടിയന്തിര പ്രധാന്യമായി ചെയ്യേണ്ട സംഘടനാ സംവിധാന ഉത്തേജന പരിപാടിയായിട്ടാണ് ഇതിനെ കാണുന്നതെങ്കിൽ കൈവിട്ട പോകാതെ കൃത്യമായി കരുതലോടെ കാര്യങ്ങൾ കൈപ്പടിയിൽ ഒതുക്കണം അതിന് ആദ്യം സംഘടന ശക്തമാക്കണം നേതൃത്വം മികവുറ്റതാകണം എല്ലാവരെയും ഒരുമിച്ച് നിറുത്താനുള്ള നേതാവ് വേണം അഭിപ്രായ വ്യത്യാസങ്ങളില്ലാത്ത ഏക ആം ആദ്മി പാർട്ടിയുടെ ഉദയം സ്വപ്നം കാണാൻ ഈ സുരക്ഷിയ യുവ കേരളം സാക്ഷിയാവട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം ഒരു പുതിയ നേത്രുത്വത്തിനായി നാം ഏക സ്വരത്തിൻ ആത്മാഭിമാനമുള്ള ആം ആദ്മി ആകുവാൻ എല്ലാ വിധ ആശംസകളും നേരുന്നു

   reply
  • Abdul Hameed Bahar

   message: It is an extremely wise conception. When we dont find a positive result in our attempt, the best way is to seek an alternation choice hence സുരക്ഷിത യു വകേരള . If aapeans cannot indepentendly servethe public, join with a like-minded is the best choice. Salute to the person who is behind the idea. Dear friends avoid unnecessary comments and criticism and watch or support the cause. Hameed@85 kannur 9497511151

   reply

Leave a Comment