Scrollup

 

ആം ആദ്മി പാര്‍ട്ടി എന്ന  രാഷ്ട്രീയ വിപ്ലവം സാധ്യമാക്കാന്‍ ശ്രീ അരവിന്ദ് കേജ്രിവാളിന് കൂട്ടായത് ഒരു പറ്റം നിസ്വാര്‍ത്ഥ വളണ്ടിയര്‍മാര്‍ ആയിരുന്നു. അദ്ദേഹം തുടങ്ങി വെച്ച ആ മുന്നേറ്റം, രാഷ്ട്രീയ ജീര്‍ണതകളോട് പട പൊരുതി വിവിധ സംസ്ഥാനങ്ങളിലേക്ക് പടര്‍ത്തികൊണ്ടിരിക്കുകയാണ് ഈ വളണ്ടിയര്‍മാര്‍. കേരളത്തിലെ ഈ ആം ആദ്മി സന്മനസ്സുകള്‍ ചെങ്ങന്നൂരില്‍ വെച്ച് തങ്ങളുടെ നേതാക്കളുടെ സാന്നിധ്യത്തില്‍ ഒത്തു കൂടി. ലോകസഭാ തിരെഞ്ഞെടുപ്പും, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പും അടുത്ത് വരുന്ന സാഹചര്യത്തില്‍ ഈ പ്രവര്‍ത്തക സമ്മേളനം അതീവ പ്രാധാന്യമുള്ളതാണ്.  

Scroll left or right for more photos.

[wonderplugin_carousel id=”20″]

 

മാര്‍ച്ച്‌ 3ന് 2 മണിക്ക് ചെങ്ങന്നൂര്‍ വൈ.എം.സി.എ ഹാളില്‍ വെച്ച് നടന്ന പ്രവര്‍ത്തക സംഗമത്തില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രചോദനവും ആവേശവുമായി ദേശീയ നേതാക്കളുടെ സാന്നിധ്യം. ആം ആദ്മി പാര്‍ട്ടി ദേശീയ സമിതി അംഗവും രാജ്യസഭാ എം.പിയുമായ ശ്രീ സഞ്ജയ്‌ സിംഗ്, ഡല്‍ഹി എം.എല്‍.എ സോമനാഥ് ഭാരതി, ദേശീയ സമിതി അംഗവും ആം ആദ്മി പാര്‍ട്ടി കര്‍ണാടക കണ്‍വീനറുമായ പ്രിത്വി റെഡ്‌ഡി, കേരള നിരീക്ഷകന്‍ ഗിരിഷ് ചൗധരി, ആ ആദ്മി പാര്‍ട്ടി കേരള കണ്‍വീനര്‍ സി.ആര്‍ നീലകണ്ടന്‍ എന്നിവര്‍ പ്രവര്‍ത്തകരെ അഭിസംഭോധന ചെയ്തു.

ആയിരത്തോളം സജീവ പ്രവര്‍ത്തകരാണ് സമ്മേളനത്തില്‍ റെജിസ്റ്റര്‍ ചെയ്തത്.  പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ പൊതു ജനങ്ങളില്‍ ഭാരമേല്‍പ്പിക്കരുത് എന്ന നിര്‍ബന്ധമുള്ള പ്രവര്‍ത്തകര്‍, ഇരുപതു പാർലമെന്റ് മണ്ഡലങ്ങളില്‍ നിന്നായി ചെങ്ങന്നൂരില്‍ എത്തിയത് പണം സ്വന്തം അധ്വാനത്തില്‍ നിന്നും ചിലവഴിച്ചാണ്. രാഷ്ട്രീയമായും സംഘടനാപരമായും പാര്‍ട്ടി പല പ്രയാസ ഘട്ടങ്ങളിലൂടെ കടന്നു പോയപ്പോഴും ആം ആദ്മി എന്ന പ്രതീക്ഷയെ കരിയിച്ചു കളയാന്‍ അനുവദിക്കാതെ നിര്‍ത്തിയത് ഈ സജീവ പ്രവര്‍ത്തകരാണ്.

ഇതിനു മുമ്പ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇങ്ങനെ ഒത്തു കൂടിയിരുന്നത് ഓരോ സമരങ്ങളുടെ ഭാഗമായാണ്. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ നാം ഒന്നാണെന്ന സന്ദേശവുമായി കോഴിക്കോട് ‘മാനുഷരൊന്നു’ സമ്മേളനവും, മുന്നാറിലെ തോട്ടം തൊഴിലാളി സമരത്തോടൊപ്പം ഞങ്ങളുമുണ്ടെന്ന പ്രഖ്യാപനവുമായി ‘നമ്മള്‍ ഒരുമയ്’ സമ്മേളനം, നോട്ട് നിരോധന കുംഭകോണം അഴിമതിക്കെതിരെ കോട്ടയത്ത് നടന്ന സമര സമ്മേളനം, കര്‍ഷകന് നീതിക്ക് വേണ്ടി ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ വ്യാപക സമരത്തിന്റെ ഭാഗമായി പാലക്കാട് സമ്മേളനവും, വിഴിഞ്ഞം അഴിമതി കരാറിനെതിരെ തിരുവനന്തപുരത്തും, യു.എന്‍.എ നഴ്സസ് സമരം, കെ,എസ്.ആര്‍.ടി.സി പെന്‍ഷന്‍ സമരം, പുതു വൈപ്പിന്‍ ഇരകളോടോപ്പവും, ഗയില്‍ പൈപ്പ് ലൈന്‍ ഭീതിയില്‍ മുക്കത്തുകാരോടൊപ്പവും, ജിഷ്ണുവിനും ജിഷക്കും നീതിക്ക് വേണ്ടിയും അങ്ങിനെ സമര കേരളത്തോടൊപ്പം എന്നും ഈ സജീവ പ്രവര്‍ത്തകര്‍ കൂടെ ഉണ്ട്.  ഡല്‍ഹി-ഗോവ-പഞ്ചാബ് തിരെഞ്ഞെടുപ്പുകളില്‍ ഭാഷയുടെയും സംസ്ക്കാരത്തിന്റെയും വേര്‍തിരിവുകള്‍ മറന്ന്, രാജ്യത്തിന് വേണ്ടി അവിടെയെല്ലാം സജീവമായിരുന്നു ആം ആദ്മി പാര്‍ട്ടി കേരള പ്രവര്‍ത്തകര്‍. ഉടന്‍ തിരെഞ്ഞെടുപ്പ് വരുന്ന കര്‍ണാടകയിലും ആം ആദ്മി പാര്‍ട്ടിയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി കേരളത്തില്‍ നിന്നുള്ള വളണ്ടിയര്‍മാര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.

സംസ്ഥാന സെക്രെട്ടറി ശ്രീ പോള്‍ തോമസ്‌ പ്രവര്‍ത്തകരെ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു തുടങ്ങിയ സമ്മേളനത്തില്‍ കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ അധ്യക്ഷനായി. സമ്മേളന ഹാള്‍ ഇളക്കി മറിച്ച ഹര്‍ഷാരവത്തോടെയാണ് ആം ആദ്മി വളണ്ടിയര്‍മാര്‍ അവരുടെ പ്രിയ കണ്‍വീനറെ സ്വാഗതം ചെയ്തത്. ഏതൊരു വളണ്ടിയറെക്കാളും ഊര്ജസ്വലതയോടെ തങ്ങള്‍ക്കിടയില്‍ തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തോടുള്ള നന്ദി അറിയിക്കാന്‍ പ്രവര്‍ത്തകര്‍ ആ അവസരം ഉപയോഗിച്ചു. തന്റെ ആദ്യ രാജ്യസഭാ പ്രസംഗത്തില്‍ തന്നെ ബി.ജെ.പി, ആര്‍.എസ്.എസ് ശക്തികളെ ഉലക്കിയ എം.പി സഞ്ജയ്‌ സിംഗാണ് സമ്മേളനം ഉത്ഘാടനം ചെയ്തത്. തന്റെ കേരള സന്ദര്‍ശനം ആം ആദ്മി പാര്‍ട്ടി എത്രത്തോളം കേരളത്തില്‍ വേരുറച്ചു എന്ന് ബോധ്യമാക്കിയതായി അദ്ദേഹം പ്രവര്‍ത്തകരെ അറിയിച്ചു. ഈ ശക്തി അവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വമാണ് നല്‍കുന്നത് എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ശ്രീ സോമനാഥ് ഭാരതി കേരളത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷം ഉണ്ടായ മാറ്റങ്ങളിലും മുന്നേറ്റത്തിലും അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു. നിയസഭ തിരെഞ്ഞെടുപ്പ് വരുന്ന കര്‍ണാടകയിലെ ആം ആദ്മി പാര്‍ട്ടിയുടെ സാധ്യതകളും രാഷ്ട്രീയ സാഹചര്യങ്ങളും വിശദീകരിച്ച് ശ്രീ പ്രിത്വി റെഡ്‌ഡി സംസാരിച്ചു. ആയിരങ്ങള്‍ ഒത്തു കൂടുന്ന ഇങ്ങനെ ഒരു ദിവസമായിരുന്നു എന്റെ ലക്ഷ്യമെന്നു കേരളത്തിന്റെ സംഘടന ചുമതലയുള്ള നിരീക്ഷകന്‍ ശ്രീ ഗിരിഷ് ചൗധരി പറഞ്ഞു. അദ്ദേഹം കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തിലെ വിവിധ ജില്ലകളില്‍ നിരന്തരം സന്ദര്‍ശനം നടത്തി, പ്രവര്‍ത്തകരോട് നേരിട്ട് സംവദിച്ച് പാര്‍ട്ടിയുടെ സംഘടന സംവിധാനം ഒരു രാഷ്ട്രീയ മുന്നേറ്റത്തിനു പ്രാപ്തമാക്കി.

Scroll left or right for more photos.

[wonderplugin_carousel id=”21″]

പൊതു ജനങ്ങള്‍ക്കോ മറ്റ് രാഷ്ട്രീയങ്ങല്‍ക്കോ ഇടമില്ലാത്ത സാമ്പ്രതായിക രാഷ്ട്രീയ പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്ന് വ്യതസ്തമായി കേരളത്തിന്റെ സമരമുഖങ്ങളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും ജീവന്‍ അര്‍പ്പിച്ച വ്യക്തിത്വങ്ങളും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തക സമ്മേളനത്തില്‍ വേദിയില്‍ ഉണ്ടായിരുന്നു. റെവ: കെ.ജെ സാമുവേല്‍, ആര്യ വി ജോണ്‍, നഴ്സസ് സമരത്തില്‍ അടക്കമുള്ള സമരങ്ങളില്‍ സജീവമായ ആം ആദ്മി പാര്‍ട്ടി വളണ്ടിയര്‍മാരായ മഹേഷ്‌ വിജയന്‍, സുജാത ജോര്‍ജ്, റാണി ആന്റോ, ടോമി എലിശേരി എന്നിവരെ  മൊമെന്റോ നല്‍കി ആദരിച്ചു.

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.

shamzeer

3 Comments

  • VRMPOTTI

   All the best dear volunteers. Tomorrow is ours. One more area AAP should look into is food adulteration.

   reply
  • Name അബു അമ്പാടൻ

   ഇന്ത്യയിലെ ഏക അഴിമതിരഹിത പാർട്ടി എന്ന നിലയിൽ ആം ആദ്മി പാർട്ടിയെ ഞാൻ ഇഷ്ടപ്പെടുന്നു.സാധാരണ ജനത ഒരിക്കലും അഴിമതിയെ അംഗീകരിക്കില്ല..

   reply
  • Mahesh

   Super… Live kandirunnu… i appreciate the effort.

   aap will win chengannur election

   reply

Leave a Comment