Scrollup

അതെ ചികില്സ വേണ്ടത്  ജനങ്ങള്‍ക്കാണ്

സി ആര്‍ നീലകണ്ഠന്‍

 

ആയുര്‍വ്വേദ ചികിത്സാ വിധിയനുസരിച്ച് ത്വക്കില്‍ പ്രകടമാകുന്ന പല രോഗങ്ങളും യഥാര്‍ത്ഥത്തില്‍ ത്വക്കിന്റെ രോഗാവസ്ഥയെ അല്ല.  മറിച്ച് ആന്തരികമായ രോഗത്തിന്റെ ലക്ഷണം ത്വക്കിലൂടെ പ്രത്യക്ഷീഭവിക്കുന്നു എന്ന് മാത്രം. അതുകൊണ്ടു തന്നെ തോലിപ്പുറമേ ചില ചികിത്സകള്‍ നടത്തുന്നത് കൊണ്ടു വലിയ ഫലമില്ല. ഇത് ഭൌതിക ശരീരത്തിനു മാത്രമല്ല ഒരു സംഘടനക്കും പ്രസ്ഥാനത്തിനും  ബാധകമായ തത്വമാണ്. പ്രത്യേകിച്ചും ഇരുമ്പ്മറക്കകത്തുള്ള ഒന്ന്. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ ചില വൃണങ്ങള്‍ കാണുമ്പോള്‍ അതിനുമേല്‍ ചില മരുന്നുകള്‍ പുരട്ടി ഉണക്കി തല്‍ക്കാലം പുറത്തറിയാതെ സംരക്ഷിക്കാം. എന്നാല്‍ ശരീരമാകെ ആകുമ്പോള്‍ അതിനുള്ള ചികിത്സ ശരീരത്തിനാകെ വേണം.

 

സി പി എം എന്ന പാര്‍ട്ടിക്കെതിരെ പലരും പല കാലത്തും  പലവിധ വിമര്ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇപ്പോഴും തുടരുന്നുമുണ്ട്.പലതിനും താല്‍ക്കാലിക ചികിത്സകളോ  മറുപടികളോ  ന്യായീകരണങ്ങളോ കൊണ്ടു രക്ഷപ്പെടാന്‍ കഴിയാരുന്ടു. ജനങ്ങള്‍ക്ക്‌ ദീര്‍ഘകാല ഓര്‍മ്മ ശക്തി ഇല്ല എന്നതും ഈ രക്ഷപ്പെടളിനൊരു കാരണമാണ്. എന്നാല്‍ ഇവരെ വിമര്ശിക്കുന്നവരുടെ മേല്‍ ഇതിനേക്കാള്‍ കറുപ്പ് വ്യാപിക്കുമ്പോള്‍ ആ വിമര്‍ശനത്തിനു കാര്യമായ പ്രസക്തി  ഇല്ലാതാകുകയും ചെയ്യും.

 

പക്ഷെ ഇന്ന് ആ സ്ഥിതിയൊക്കെ മാറിയിരിക്കുന്നു. പ്ലീനങ്ങളോ തെറ്റുതിരുത്തല്‍ രേഖകളോ കൊണ്ടൊന്നും മറക്കാന്‍ കഴിയാത്തവിധത്ത്തില്‍ ഒരു പ്രസ്ഥാനം തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്. എന്നിട്ടും കേരളീയ സമൂഹത്തില്‍ അതിനു തക്ക പ്രതികരണം ഉണ്ടാകാതിരിക്കുന്നതെന്തുകൊണ്ട്? മറ്റൊരു രീതിയിലും ചിന്തിക്കാം. കേരളീയ സമൂഹമാകെ ഈ നിലവാരത്തിലെത്തി എന്നതിനാലാണോ പാര്ട്ടിക്കുമിങ്ങനെ സംഭവിച്ചത്? ഗൌരവതരമായ അന്വേഷണങ്ങള്‍ നടക്കേണ്ട ഒരു മേഖലയാണിത്. ഇത് സി പി എം എന്നാ പാര്‍ട്ടിക്കെതിരായ വിമര്‍ശനം എന്നതിനപ്പുറം കേരളത്തെ അധികരിച്ചുള്ള ഒരു പഠനവും വിമര്‍ശനവുമാകണം എന്നര്‍ത്ഥം. ഒരു പാര്‍ട്ടി നശിക്കുക എന്നത് അത്ര വലിയ കാര്യമൊന്നുമല്ല. അതിപ്രഗത്ഭാരാല്‍ നയിക്കപ്പെട്ട പല പാര്‍ട്ടികള്‍ക്കും ഈ നാശം ഉണ്ടായതായി നമ്മള്‍ കണ്ടിട്ടുണ്ട്.ആ നാശത്തിന്റെ ഫലം കൂടുതലായും അനുഭവിക്കേണ്ടി വരുന്നത് അതുമായി ബന്ധപ്പെട്ടവരാകും. അതുകൊണ്ടുതന്നെ പൊതു സമൂഹത്തിനു അതില്‍ വലിയ കാര്യമില്ല. തന്നെയുമല്ല മറ്റു പാര്‍ട്ടികള്‍ അതതു കാലത്തിന്റെ സൃഷ്ടികളൂമാണ്. ആ വ്യവസ്ഥിതിയുടെ ദോഷങ്ങള്‍ അവരെയും ബാധിക്കുമെന്ന് തീര്‍ച്ച. പക്ഷെ ഈ വ്യവസ്ഥിതി തന്നെ മാറ്റുക എന്നാ ലക്ഷ്യത്തോടെ വന്ന ഒരു കക്ഷി അതിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലേക്ക് വീഴുന്നു എന്നതാകാം നമ്മെ കൂടുതല്‍ ചിന്തിപ്പിക്കുന്നത്.

 

പാര്ട്ടിശത്രുക്കള്‍ തുറന്നു കാട്ടുന്ന പല അപചയങ്ങളെയും ആ രീതിയല്‍ അവഗണിക്കാന്‍ ശ്രമിക്കാറുമുണ്ട്. ഇന്ത്യയിലും ലോകത്തിന്റെ മറ്റു പലഭാഗത്തും ഉയര്ന്നുവന്ന എല്ലാ കമ്യുണിസ്റ്റ് കക്ഷികളിലും പലതരം സംഘര്‍ഷങ്ങളും പിളര്‍പ്പുകളും ഉണ്ടായിട്ടുണ്ട്. അതിന്റെയൊക്കെ ഭാഗമായി നടത്തുന്ന തര്‍ക്കങ്ങളില്‍ ചില ആന്തരിക പുഴുക്കുത്തുകള്‍ പുറത്തു കണ്ടിട്ടുമുണ്ട്.പലപ്പോഴും അത്തരം അപചയങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കാറുമുണ്ട്. ഒട്ടനവധി ഉന്നത നേതാക്കള്‍ അങ്ങനെ പുറത്ത് പോകുകയും ചെയ്തു. പക്ഷെ അന്നൊക്കെ ചില അപവാദങ്ങള്‍ മാത്രമായിരുന്ന രോഗങ്ങള്‍ ഇന്ന് ശരീരമാകെ വ്യാപിച്ചിരിക്കുന്നു. രോഗം ബാധിക്കാത്ത്തവര്‍ ആണ് ഇന്ന് അപൂര്വ്വമായിരിക്കുന്നത്. ഇതാണ് പ്രശ്നം.

എന്താണ് ഈ വ്യതാസങ്ങള്‍ക്ക് കാരണം? കമ്യുണിസ്റ്റ്‌കാര്‍ എന്നും വിലകുറഞ്ഞ  മുഷിഞ്ഞ വസ്ത്രം ധരിച്ചും കട്ടന്‍ കാപ്പിയും പരിപ്പുവടയും കഴിച്ചു നടക്കണം എന്നാണോ നിങ്ങള്‍ പറയുന്നത് എന്നാ മറുചോദ്യം വരുന്നുണ്ട്. കാലം മാറുന്നതനുസരിച്ച് വേഷത്തിലും മറ്റു ജീവിത ശൈലികളിലും മാറ്റം ഉണ്ടാകുന്നതില്‍ എന്താണ് തെറ്റ് എന്നാണു ആ ചോദ്യത്തിനര്‍ത്ഥം.പക്ഷെ ഇന്ന് കേവലം കട്ടന്‍ കാപ്പിയുടെയോ പരിപ്പുവടയുടെയോ കാര്യമൊന്നുമല്ല പറയുന്നത്. പാര്‍ട്ടിക്ക് പണമോ അധികാരമോ ഇല്ലാതിരുന്ന കാലത്തും ഒളിവുജീവിതം നയിച്ചിരുന്ന കാലത്തുമൊക്കെ കഴിഞ്ഞിരുന്ന പോലെ ഇന്നും ജീവിക്കണമെന്ന് ആരും പറയില്ല.

 

സ്വത്ത്  സമ്പാദിക്കുന്നതിന്റെ കാര്യമെടുക്കാം.മുന്‍ തലമുറക്കാര്‍ അക്കാര്യത്തില്‍ എടുത്തുപോന്ന സമീപനം എന്തായിരുന്നു? ഇഎംഎസോഅ കെ ജിയോ പോലുള്ള നേതാക്കളുടെ കാലത്ത് സ്വകാര്യസ്വത്ത് ഉണ്ടാക്കുക എന്നത് ചിന്തിക്കാനേ കഴിയുമായിരുന്നില്ല. സ്വന്തം ജീവിതം ഏറ്റവും ലളിതമായിരിക്കണമെന്ന ഒരു തരം ഗാന്ധിയന്‍ മൂല്യങ്ങള്‍ അവര്‍ മുറുകെ പിടിച്ചിരുന്നു. അതിനു ചേര്‍ന്ന ഒരു രാഷ്ട്രീയം കയ്യാളാനും അവര്‍ക്ക് കഴിഞ്ഞിരുന്നു. അതിനുള്ള പ്രധാന കാരണം അവരുടെ അടിയുറച്ച രാഷ്ട്രീയ ബോധ്യമായിരുന്നു. സ്വകാര്യ സ്വത്തുടമാസ്തത അവസാനിപ്പിക്കാനുള്ള വിപ്ലവം നയിക്കുന്നവരാണ്‌ തങ്ങളെന്ന് അവര്‍ വിശ്വസിച്ചിരുന്നു. ഒരു സോഷ്യലിസ്റ്റ് സമൂഹം യാഥാര്‍ത്ത്യമാകുമെന്നവര്‍ കരുതിയിരുന്നു. പിന്നെന്തിനു നാം സമ്പാദിക്കണം?ഒരു ബൂര്‍ഷ്വാ ജനാധിപത്യവ്യവസ്ഥിതിയില്‍ അധികാരം കിട്ടുമ്പോള്‍ ധനത്തിനോടുള്ള ആസക്തി തനഗലുറെ വിപ്ലവ കടമകള്‍ മറക്കാന്‍ സാധ്യതയുണ്ടെന്ന  ഭയം അവരെ ഗ്രസിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇത്തരം വ്യതിയാനത്തെയുംപ്രേരണകളെയും പ്രലോഭനങ്ങളെയും പ്രതിരോധിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. അതിനു കഴിയാതിരിക്കുന്നത് ഒരു തെറ്റായി അവര്‍ കണ്ടിരുന്നു. ആദ്യമായി ലോകസഭയില്‍ അംഗമായി എത്തിയ കാലത്ത് എകെജി പറഞ്ഞതായി കേട്ട ഒരു അഭിപ്രായമുണ്ട് “ ഇവിടെ വന്നതിനു ശേഷം കുളിക്കാന്‍ ചൂടുവെള്ളം വേണമെന്നും കിടക്കാന്‍ തലയിണ വേണമെന്നും തോന്നിത്തുടങ്ങിയിരിക്കുന്നു. പാര്‍ലിമെന്റരി വ്യാമോഹം തുടങ്ങുകയാണോ” എന്ന്. അതൊരു ഭയം തന്നെയായിരുന്നു. ഇത്തരം സൌകര്യങ്ങള്‍ കിട്ടാന്‍ വേണ്ടി വീണ്ടും വീണ്ടും ലോകസഭാംഗമാകാന്‍ ആഗ്രഹിച്ചാലോ എന്നതായിരുന്നു ആ ഭയം.

 

ഇങ്ങനെയുള്ള കഥകള്‍ ഇന്ന് പറയാന്‍ പോലും താല്പര്യമുണ്ടാകില്ല. എകെജിയെ ഓര്‍മിക്കാന്‍ കടംകൊണ്ട് മുടിഞ്ഞ സര്‍ക്കാരില്‍ നിന്നും പത്തുകോടി രൂപ എടുക്കുന്നു എന്നാ വാര്‍ത്ത നോക്കുക. ട്രന്‍സ്പോര്‍ടു  പെന്ഷന്കാര്‍ പട്ടിണി കിടന്നും മരുന്ന് കിട്ടാതെയും രോഗം കൊണ്ടും ആത്മഹത്യ വഴിയും മരിക്കുന്നതിന്റെ വാര്‍ത്തകള്‍ കൂടി ഇതിനോട് ചേര്‍ത്ത് വക്കുക. ഇത് രണ്ടും കണ്ടാല്‍ പരലോകത്തിരുന്നിട്ടായാലും ആ സഖാവിന്റെ ആത്മാവ് ( അങ്ങനെ ഒന്നുണ്ടെങ്കില്‍) ഈ ഭരണനേതാക്കളുടെ മുഖത്ത് നോക്കി ആട്ടുമായിരുന്നില്ലേ? വി ടി ബലറാമിനെപ്പോലെ ഒരാള്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത ഒരു മണ്ടത്തരം പറഞ്ഞതിനുള്ള മറുപടിയാണ് ഇതെങ്കില്‍ ഹാ കഷ്ടം എന്നെ പറയാനുള്ളൂ. ഡോ ആസാദ് പറയുന്നതുപോലെ ഇങ്ങനെയാണോ ആ സഖാവിനെ ഓര്‍ക്കേണ്ടത്?” എ കെ ജി ഓര്‍ക്കപ്പെടുന്നുണ്ട്. മണ്ണിനുവേണ്ടിയുള്ള സമരമുഖങ്ങളില്‍. കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ഇടഞ്ഞു നില്‍പ്പില്‍ എല്ലാം. അമരാവതിയും അയ്യപ്പന്‍ കോവിലും കീരിത്തോടും മുടവന്‍മുകളും കൊട്ടിയൂരുമെല്ലാം കൊളുത്തിവിട്ട സമരാഗ്നിയുടെ പന്തങ്ങളാണ് ഭൂരഹിത കര്‍ഷകരും ആദിവാസികളും ദളിതരും തോട്ടം തൊഴിലാളികളും മറ്റനേകം നിരാലംബ വിഭാഗങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നത്.

മണ്ണിനുവേണ്ടിയുള്ള സമരങ്ങളോടു മുഖം തിരിഞ്ഞു നില്‍ക്കുന്നവരും കുടിയൊഴിപ്പിക്കലിനു നേതൃത്വം നല്‍കുന്ന പുറംതള്ളല്‍ വികസന നയം പിന്തുടരുന്നവരും എ കെ ജിയെ മറന്നവരാണ്. അവര്‍ക്ക് എ കെ ജിയുയര്‍ത്തിയ രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെ ശവകുടീരമേ പണിയാനാവൂ. എ കെ ജിയ്ക്കുള്ള സ്മാരകം, അദ്ദേഹം സ്വപ്നം കണ്ട പ്രഭാതത്തിലേയ്ക്കുള്ള സമരയാത്ര ശക്തിപ്പെടുത്തലാണ്. മണ്ണവകാശത്തിനുള്ള സമരങ്ങള്‍ വിജയിപ്പിക്കലാണ്. വിമോചന പ്രസ്ഥാനത്തെ ശക്തിപ്പെടുത്തലാണ്. സ്തൂപങ്ങളിലും ജീവനറ്റ സൗധങ്ങളിലും അദ്ദേഹത്തെ തളയ്ക്കേണ്ടതില്ല.

സ്മാരക നിര്‍മാണം ജഡതുല്യമായി ജീവിച്ചിരിക്കുന്നവരുടെ നേരംപോക്കാണ്. നിലനില്‍ക്കാന്‍ സ്മാരകങ്ങള്‍ വേണ്ടാത്ത അപൂര്‍വ്വം നേതാക്കളിലൊരാളാണ് എ കെ ജി. സമരങ്ങളൊടുങ്ങുന്ന കാലത്തേ എ കെ ജി വിസ്മൃതിയിലാവൂ. ആ പത്തുകോടിരൂപ നിസ്വരുടെ മണ്ണവകാശത്തിന് നീക്കിവെയ്ക്കൂ. എ കെ ജിയെ ഓര്‍ക്കുന്നവരാരും എതിരഭിപ്രായം പറയില്ല.”

മൂലമ്പിള്ളിയിലും ചങ്ങരയിലും മുത്തങ്ങയിലും അരിപ്പയിലും വടയമ്പാടിയിലും മാഞ്ഞാലിയിലും കീഴാറ്റൂരിലും പുതുവ്യ്പ്പിനിലും  ടോള്‍പ്പാതക്ക് വേണ്ടിയും വിഴിഞ്ഞ അദാനി പദ്ധതിക്ക് വേണ്ടിയും ഗയില്‍ പൈപ്പ് ഇടുന്നതിനു വേണ്ടിയും മറ്റും കുടിയൊഴിക്കുന്നിടത്തും വരാതെ എ കെ ജിയെ എങ്ങനെ ഓര്‍ക്കാനാണ് സഖാക്കളെ?

മന്ത്രിയോ ഭര്‍ത്താവോ സ്പീക്കറോ വാങ്ങിയ കണ്ണടക്കു അല്പം വില കൂടി എന്നതാണോ പ്രശനം? ആദംബരജീവിതം നയിച്ചതിനു പുറത്താക്കപ്പെടുക എന്നാ രീതി ഇനിയൊരിക്കലും ഈ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന് തീര്‍ച്ച. മറിച്ച്  ആ വിലകളെ വൈദ്യശാസ്ത്രയുക്തികള്‍ കൊണ്ടു മറികടക്കാന്‍ നടത്തുന്ന ഞാണിന്മേല്‍ക്കളികളല്ലേ ഇവരെ തുറന്നു കാട്ടുന്നത്? ഇവരൊക്കെ സ്വന്തം സമ്പാദ്യത്തില്‍ നിന്നുമെടുത്ത് എന്നെങ്കിലും ഇതിന്റെ അഞ്ചിലൊന്ന് വിലക്കുള്ള ഒരു കണ്ണട വാങ്ങിയിട്ടുണ്ടോ? കോടീശ്വരനായ തോമസ്‌ ചാണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ എടുത്തു വിദേശത്തുപോയി ചികില്സിക്കുന്നതിനെ നമുക്ക് വിട്ടുകളയാം. ഒന്നാമതായി പണം മുടക്കി സ്ഥാനം വാങ്ങി ആ പണം തിരിച്ചു പിടിക്കുക എന്നത് അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും നയമാണ്. ഒരുപക്ഷെ സര്‍ക്കാര്‍ പണം ഇല്ലെങ്കിലും ചാണ്ടി ഇങ്ങനെ ഒക്കെ തന്നെ ചികിത്സ നടത്താനും സാധ്യതയുണ്ടു. അതല്ലല്ലോ ശൈലജ ടീച്ചരിന്റെയും തോമസ്‌ ഐസക്കിന്റെയും അവസ്ഥ. തോമസ്‌ ചാണ്ടിയുടെ അഴിമതിക്ക് കുട പിടിക്കുന്നു എന്നതാണ് അക്കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ തെറ്റെങ്കില്‍ അതിനേക്കാള്‍ എത്രയോ ഭീകരമാണ് പൊതു സമ്പത്തിന്റെ ഈ കൊള്ള. നമ്മുടേ ജനപ്രതിനിധികള്‍ ഈ സ്ഥാനങ്ങളില്‍ എത്ത്തിപ്പെട്ടില്ലായിരുന്നെങ്കില്‍ മാരകരോഗങ്ങള്‍ വന്നു ചികിത്സ കിട്ടാതെ വലഞ്ഞുപോകുമായിരുന്നു. സര്‍ക്കാര്നിറെ പ്രഗല്ഭാമായ ചികിത്സാ സംവിധാനങ്ങള്‍ തലസ്ഥാനത്ത് തന്നെ ഉണ്ടെന്ന വസ്തുത ആരോഗ്യമന്ത്രിക്ക് പോലും അറിയില്ലെന്നാണോ? ജനങ്ങള്‍ക്കൊക്കെ ഇന്ഷുറന്സ് വഴി സൌജന്യചികില്സ നല്‍കാമെന്നു പറയുന്ന നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും ആ വഴി തേടാന്‍ കഴിയാത്തതെന്തു കൊണ്ട്?

 

നാഴികക്ക് നാല്പതുവട്ടം ഇവരൊക്കെ പറയുന്ന ആഗോളീകാരണ  ഉദാരീകരണ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ ഇന്നാട്ടില്‍ സ്വാധീനമുറപ്പിക്കുന്നത് എങ്ങനെയ്ന്നു കാനാന്‍ ഒരു വിഷമവുമില്ല. സ്വന്തം ജീവിതത്തില്‍, അടുക്കളയില്‍, കിടപ്പറയില്‍, ഭക്ഷണമേശയില്‍, സ്വീകരണമുറിയില്‍, കുളിമുറി യില്‍ എല്ലാം അവര്‍ കത്ന്നുകയരിയിരിക്കുന്നു. ഇവര്‍ അതിന്റെ പ്രയോക്താക്കള്‍ മാത്രമല്ല പ്രചാരകര്‍ കൂടിയാകുന്നു. കമ്പോളത്തിന്റെ മായികാവലയത്ത്തില്‍ നമ്മുടേ ശരീരവും മനസ്സും വീണുകഴിഞ്ഞാല്‍ പിന്നെ ഒരു രക്ഷയുമില്ല. വീട്, വാഹനം, ഭക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ , ആഘോഷങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

ഇത്തരത്തില്‍ ജീവിക്കണം എന്നാ മോഹം ഉദിച്ചാല്‍ പിന്നെ അത് നേടാന്‍ ഇതു വഴി തേടുന്നതിലും തെറ്റില്ലെന്ന സ്ഥിതിയാകും. പാര്ട്ടിനെതാവിന്റെ മകനാഒ മകളോ ആയാല്‍ ഒരു വന്‍ സമ്പന്നന്റെ കമ്പനിയിലെ ഏറ്റവും ഉന്നത പദവി ലഭിക്കും എന്ന് വരുന്നത് കേവലം ഒരു യാദൃശ്ചികത മാത്രമായി കാണുന്നതിനു  കഴിയുമോ? ഇതു യുവാവിനും ദുബായിയില്‍ എത്തിയാല്‍ കോടിക്കണക്കിനു രൂപ നല്‍കാന്‍ ആരെങ്കിലും തയ്യാറാകുമോ? അങ്ങനെ പണം നല്‍കുന്നവര്‍ അത് തിരിച്ചുപിടിക്കാന്‍ പോളിറ്റ് ബ്യുറോക്ക് പരാതി നല്‍കുമോ? അക്കൗണ്ട്‌ അവസാനിപ്പിച്ച ബാങ്കിലെ ചെക്ക് നല്‍കി നടത്തിയ വഞ്ചനയെ ഒരു ചെറിയ പിശകെന്നു വ്യാഖ്യാനിച്ചു ന്യായീകരിക്കാന്‍ ഒരു പാര്‍ട്ടി സംവിധ്ഹാനമാകെ ഇത്ര കഷ്ടപ്പെടുന്നതെന്തു കൊണ്ടു? മുന്‍പ് ഏതോ ചില ഫാരിസ്‌ അബുബക്കര്‍ , സാന്റിയാഗോ മാര്‍ട്ടിന്‍ തുടങ്ങിയവരുടെ പേരുകളുമായി ചില ബന്ധങ്ങള്‍ പുറത്തുവന്നപ്പോള്‍ ചില നടപടികള്‍ തോലിപ്പുരമെയെങ്കിലും എടുത്തു. പക്ഷെ ഇപ്പോള്‍ തുറന്നു കാട്ടപ്പെട്ടിരിക്കുന്നത് അകത്തു ബാധിച്ച മാര്‍ക്ക് രോഗങ്ങളുടെ ലക്ഷണങ്ങള്‍ തന്നെയാണ്. ഒന്നും ഒന്നരയും ലക്ഷം രൂപ വിലവരുന്ന സാരിയുടുക്കു കായും ഒരു ജുവല്ലരിക്ക്ട ശരീരത്ത്തിളിടുകയും ചെയ്യുന്ന കുടുംബാഗങ്ങള്‍ ഉന്നത നേതാവിന്റെ വീട്ടില്‍ ഉണ്ടാകുന്നതെങ്ങനെ?ഇതൊക്കെ കേവലം വ്യക്തി സ്വാതന്ത്ര്യമായും മറ്റും ന്യായീകരിക്കുന്നത് കാണുമ്പോള്‍ എന്താണ് നമുക്ക് തോന്നുക?ഒരിക്കല്‍ അനുഭവിച്ചു കഴിഞ്ഞാല്‍ പിന്നെ അവയില്ലാതെ ജീവിക്കാന്‍ കഴിയാതെ വരും. അപ്പോള്‍ അധികാരവും സമ്പത്തും നിലനിര്‍ത്താനും വര്‍ധിപ്പിക്കാനും എന്തും ചെയ്യാമെന്ന അവസ്ഥ വരും.

 

വിദ്യാര്‍ഥി യുവജന് പ്രസ്ഥാനങ്ങള്‍ മുഴുവന്‍ ശക്തമായി എതിര്‍ത്തു സമരം ചെയ്യുന്ന സ്വാശ്രയ  വിദ്യാലയത്തില്‍ പാര്‍ട്ടിയിലെ ഉന്നതരുടെ  മക്കള്‍ പഠിക്കുമ്പോള്‍ അവിടെ എന്ത് രാഷ്ട്രീയത്തിനാണ് മേല്‍ക്കൈ എന്ന ചോദ്യം പ്രസക്തമാണ്. അഞ്ചു ധീരയുവക്കള്‍ രക്തസാക്ഷിയായത്‌ എന്തിനാണെന്ന് മറന്നു കൊണ്ടു മാത്രമല്ലേ പരിയാരം മെഡിക്കല്‍ കോളേജിനെ സ്വാശ്രയമേഖലയില്‍ നിര്ത്തിക്കൊന്ടു അതിന്റെ തലവനായി ഒരു സഖാവിനു പത്ത് വര്ഷം ഇരിക്കാന്‍ കഴിയു? കോഫി ബോര്‍ഡിന്റെ തെറ്റായ നടപടികള്‍ മൂലം തൊഴിലാളികള്‍ ക്കുണ്ടായ  ഒരു വലിയ ദുരന്തത്തില്‍ നിന്ന് അവരെ രക്ഷിക്കാനാണ് സഖാവി എകെ ജി ഇന്ത്യന്‍ കോഫി ഹൌസ് ഉണ്ടാക്കിയത്. അവിടെ ഒഹരിഉടമകള്‍ മുഴുവനും തൊഴിലാളികള്‍ മാത്രമായിരിക്കണമെന്നും ഒരിക്കലും ഒരു യുണിയന്‍ അവിടെ ഉണ്ടാകരുതെന്നും തീരുമാനിച്ചതും ആ സഖാവ് തന്നെ ആയിരുന്നു. എന്നാല്‍ ആ സംഘത്തെ ഏതുവിധേനെയും പിടിച്ചെടുക്കാന്‍ യുണിയന്‍ ഉണ്ടാക്കല്‍ അടക്കം എല്ലാ വിധ ഹീനമായ മാര്‍ഗങ്ങളും സ്വീകരിക്കാന്‍ ഇവര്‍ക്കൊരു മടിയുമില്ലാത്തതും രാഷ്ട്രീയമായ ഈ മാറ്റങ്ങള്‍ കൊണ്ടല്ലേ?

ഇങ്ങനെ രാഷ്ട്രീയം തന്നെ അടിസ്ഥാനപരമായി മാറുമ്പോള്‍ അത് സൌഹൃദങ്ങളിലും സമീപനങ്ങളിലും പ്രകടമാകും. കുട്ടി നേതാക്കള്‍ വരെ ഉപയോഗിക്കുന്ന വാച്യ ഭാഷയും പ്രകടിപ്പിക്കുന്ന ശരീരഭാഷയും നോക്കൂ. ശക്തമായ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുമ്പോഴും വിനയത്തോടെ തങ്ങളുടെ നിലപാടുകള്‍ പറയാന്‍ കഴിഞ്ഞിരുന്ന ഒരു തലമുറയുടെ ഇന്നത്തെ പിന്‍ഗാമികള്ടെ  ഇന്നത്തെ സംവാദങ്ങള്‍ നോക്കുക. എതിര്‍ക്കുന്നവര്‍ ജീവിക്കാന്‍ പോലും അര്‍ഹാരല്ലെന്ന ധാര്‍ഷ്ട്യവും പുച്ഛവും ആത്മവിശ്വാസക്കുറവിന്റെ ലക്ഷണമാണ്. ജീവിതശൈലിയും ആസക്തിയും മനുഷ്യനെ ഹിമ്സയിലേക്ക് നയിക്കും എന്നാ ഗാന്ധിയന്‍ ദര്‍ശനത്തെ ഇവര്‍ ശരിവയ്ക്കുന്നു എന്ന് കാണാം.

ഗാന്ധിജിയില്‍ നിന്നും ഇന്നത്തെ കൊണ്ഗ്രസ്സുകാരും ശ്രീനാരായങ്ങുരുവില്‍ നിന്നും എസ എന്‍ ഡി പി നേതാക്കളും അകന്നതിനേക്കാള്‍ ഏറെ ദൂരം അതും വളരെ കുറച്ചു കാലം കൊണ്ടു കമ്യുണിസ്റ്റ് നേതാക്കള്‍ എകെജിയില്‍ നിന്നും കൃഷ്ണപിള്ളയില്‍ നിന്നും ഇഎംഎസില്‍ നിന്നും അകന്നു കഴിഞ്ഞു. ഇവര്‍ക്കെല്ലാം ഇനി പഴയകാലം കേവലം ഒരു മിത്ത് മാത്രം. തങ്ങള്‍ക്കാവശ്യം വരുമ്പോള്‍ എടുത്തുപയോഗിക്കാന്‍ കഴിയുന്ന ചില ചിഹ്നങ്ങള്‍ അഥവാ ബിംബങ്ങള്‍ മാത്രം. ഗുരുടെവനും ഗാന്ധിക്കുമെന്ന പോലെ സ്വന്തം നേതാക്കളുടെയും പ്രതിമകളും സ്മാരകങ്ങളും നാടാകെ സ്ഥാപിക്കുന്നതും ഇത്തരം ബിംബവല്‍ക്കരണത്തിനു വേണ്ടി മാത്രം.കൊണ്ഗ്രസ്സുകാരും ബിജെപിക്കാരും ഇടതുപക്ഷക്കാരുറെ അപച്ചയത്തെക്കുരിച്ചു വിമര്‍ശിക്കുമ്പോള്‍ ഈ സത്യം അറിയാവുന്ന ഇടതു നേതാക്കള്‍ ഉള്ളാലെ ചിരിക്കുന്നുണ്ടാകും.

ഇനി ഒരു പ്ലീനമോ തെറ്റുതിരുത്തല്‍ രേഖയോ ഉണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം ഇതൊന്നും തെറ്റല്ലെന്ന് അവര്‍ സ്വയം സമ്മതിക്കുകയാണ്. രോഗം ഉണ്ടെകില്‍ അല്ലെ ചികിത്സ വേണ്ടതുള്ളൂ ?

ഡോ ആസാദ്  പറയുന്നത് പോലെ “തോറ്റുതോറ്റുപോവുകയാണ് (നമ്മള്‍) ജനങ്ങള്‍. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഉള്ള വേര്‍തിരിവുകളെവിടെയാണ്?  കളം മാറിയുള്ള തുടര്‍ക്കളി. അത്രയല്ലേയുള്ളു? ഏതു കസേരയിലിരുന്നാലും എല്ലാവരും സന്തുഷ്ടരാണല്ലോ അല്ലേ?”

അതുകൊണ്ടു തന്നെ ഇനി ചികിത്സ വേണ്ടത് അവര്‍ക്കല്ല നമുക്കാണ് .

 

 

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.

shamzeer

Leave a Comment