Scrollup

2020 ൽ കേരളത്തിൽ  കേരളത്തിലെന്തു ബാക്കി ഉണ്ടാകും?

സി.ആർ. നീലകണ്ഠൻ

2020 ൽ കേരളം എങ്ങനെ മാറണം എന്നതാണല്ലോ വിഷയം. ഇന്നത്തെ നിലയിൽ പോയാൽ എങ്ങനെ മാറും എന്നതിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ കിട്ടുന്ന ചിത്രം അത്ര ഭംഗിയുള്ളതായിരിക്കും എന്ന് കരുതാനാകില്ല. എന്നാൽ എങ്ങനെ മാറണം എന്ന ഈ ലേഖകന്റെ ആത്മനിഷ്ഠമായ ആഗ്രഹം ആണെങ്കിൽ അത് വലിയ ഒരു ഉട്ടോപിയ ആകുകയും ചെയ്യും. അതുകൊണ്ട് തന്നെ അല്പം യാഥാർഥ്യബോധത്തോടെയുള്ള ഒരു മധ്യമാർഗം സ്വീകരിക്കാമെന്ന് കരുതുന്നു.  ഇന്ന് കേരളം നേരിടുന്ന അഥവാ അടുത്ത നാലഞ്ചു  വർഷങ്ങൾക്കകം നേരിടാൻ പോകുന്ന പാരിസ്ഥിതിക പ്രതിസന്ധികൾ ഏതെല്ലാമാണ് ? ദൈവത്തിന്റെ സ്വന്തം നാടെന്ന പേര് കേരളത്തിന് കിട്ടാൻ കാരണമായ ഏതാണ്ടെല്ലാ പ്രകൃതിദത്ത സൗഭാഗ്യങ്ങളും നാം നഷ്ടപ്പെടുത്തിയിരിക്കുന്നു. അല്പം ബാക്കിയുള്ളത് കൂടി 2020 നാകം തീർക്കും. കിഴക്കൻ വനങ്ങൾ മുതൽ ഇടനാട് കടന്നു തീരം വരെ എല്ലാം. ഇതൊക്കെ സംരക്ഷിക്കാൻ ഇവിടെ നിയമങ്ങളുണ്ട്, ഭരണ വകുപ്പുകൾ ഉണ്ട്, നിയമലംഘനം നടന്നാൽ വിചാരണ ചെയ്തു ശിക്ഷിക്കാൻ സംവിധാനങ്ങളുണ്ട്. ഇതിനെല്ലാം പുറമെ നാൽപതു വര്ഷം മുമ്പുള്ള ( സൈലന്റ് വാലി സംവാദ )കാലത്തേക്കാൾ വളരെ  ഉയർന്ന പാരിസ്ഥിതിക അറിവ്  സമൂഹത്തിനും ഭരണകർത്താക്കൾക്കും ഉണ്ട്. എല്ലാവരും തങ്ങളുടെ പാരിസ്ഥിതിക പക്ഷപാതിത്തം നിരന്തരം ആവർത്തിക്കുന്നുമുണ്ട്. എന്നിട്ടും ഇത്രമാത്രം ദുരവസ്ഥ ഉണ്ടാകുമെന്ന തോന്നൽ എന്തുകൊണ്ട്? ഒറ്റവാക്കിൽ പറഞ്ഞാൽ അനുഭവം എന്നാകും മറുപടി. മണ്ണ് എന്നതിനെ കുറിച്ച് മലയാളി ഇന്നും വച്ച് പുലർത്തുന്ന ധാരണ അത് കുഴിച്ചും നികത്തിയും മറിച്ചും മുറിച്ചും വിൽക്കാനുള്ള ഒരു ചരക്കെന്ന രീതിയിൽ മാത്രമാണ്.ജീവൻ നിലനിൽക്കാൻ മണ്ണ് വേണം എന്ന ശാസ്ത്ര സത്യം പരീക്ഷക്ക് മാത്രം നാം ഓർക്കുന്നു. വാക്കും പ്രവർത്തിയും തമ്മിൽ ഒരു  യുക്തിയുമില്ലാത്ത ബന്ധമാണുള്ളത്. ഒട്ടനവധി ഉദാഹരങ്ങൾ ഇതിനു പറയാൻ കഴിയും. യാഥാർഥ്യബോധത്തോടെ ഈ വിഷയം കൈകാര്യം ചെയ്യേണ്ടി വരും.

നാമെന്നും  അഭിമാനത്തോടെ പറഞ്ഞിരുന്ന തിരുവാതിര ഞാറ്റുവേല യിൽ  പോലും മലയാളി ലിറ്ററിന്  ഇരുപതു രൂപ കൊടുത്തു കുപ്പിവെള്ളം വാങ്ങിക്കുടിക്കുകയാണല്ലോ. ഇതിലേറെ വൈരുദ്ധ്യാത്മകമായ ഒരു വസ്തുത എന്റെ കണ്ണിൽ പെട്ടിട്ടില്ല. വെ ള്ളം വിൽക്കുന്നതിന്റെ ധാർമികത ചോദ്യം ചെയ്യാൻ പോലും ഇന്നാട്ടിലെ ഒട്ടു മിക്ക സംഘടനകളും പ്രസ്ഥാനങ്ങളും തയാറായിട്ടില്ലല്ലോ. എല്ലാ അമനുഷ്യർക്കും ജീവജാലങ്ങൾക്കും അവകാശപ്പെട്ട ജലം ഒരാൾ കുപ്പിയിലാക്കി മറ്റൊരാൾക്ക് വിൽക്കുന്നതിൽ സര്വസാക്ഷര മലയാളിക്ക് ഒരു ആശങ്കയുമില്ല. വെ ള്ളം  വിലക്ക് മാത്രം ലഭിക്കുന്ന ഒന്നായാൽ ഏതെങ്കിലും വിധത്തിൽ പണം കൊടുക്കാൻ കഴിയാത്ത ( ദരിദ്രരല്ല , എത്ര ദാരിദ്ര്യമുണ്ടെകിലും കുടിവെള്ളം വാങ്ങാതിരിക്കാൻ കഴിയില്ലല്ലോ) മറ്റു ജീവ സസ്യജാലങ്ങൾക്കു എങ്ങനെ വെള്ളം കിട്ടും എന്ന പ്രശ്നമുണ്ടല്ലോ. വില്പനച്ചരക്കാകുമ്പോൾ ഏറ്റവും ലാഭം കിട്ടുന്നിടത്ത് വിൽക്കുന്നതാണല്ലോ രീതി. ആൽമരം മുതൽ മുത്തങ്ങ പുല്ലു വരെയുള്ള സസ്യങ്ങൾക്കും മണ്ണിര മുതൽ ആന വരെയുള്ള ജീവികൾക്കും നൽകാൻ ആർ തയ്യാറാകും? അതുകൊണ്ടെന്തു ലാഭം? പക്ഷെ ഇവർക്കൊന്നും വെള്ളം കിട്ടാതെ വന്നാൽ ഇവയൊക്കെ നശിച്ചാൽ പിന്നെ മനുഷ്യൻ മാത്രമായി എങ്ങനെ നിലനിൽക്കും എന്ന ലളിത ചോദ്യം നാം അവഗണിക്കുന്നു.

ശരീരത്തിൽ രക്തമെന്നത് പോലെയാണ് ഭൂമിയിൽ ജലം . രണ്ടും ജീവന്റെ അടിസ്ഥാനമാണ്. ശരീരത്തിൽ രക്തമില്ലാത്തിടത്ത് ജീവനില്ല. ഭൂമിയിൽ ജലമില്ലാതെ ജീവനും ഉണ്ടാകില്ല. രണ്ടും അളവിൽ  പരിമിതമാണ്. പരിധിയിലധികം നഷ്ടമായാൽ മരണം ഉറപ്പ്. രണ്ടും കെട്ടി നിന്നാൽ ഈടാക്കും, നിരന്തരം ഒഴുകിക്കൊണ്ടിരിക്കണം.ശരീരത്തിലെ ഒരവയവത്തിനു മറ്റൊരവയവത്തെക്കാൾ കൂടുതൽ അവകാശമില്ല.ഭൂമിയിൽ ജലവും അതുപോലെ ആകണം. രക്തചംക്രമണം വഴി ഒട്ടനവധി ജൈവധര്മങ്ങള് ശരീരത്തിൽ നിർവഹിക്കപ്പെടുന്നു. ജലം ഒഴുകുന്ന വഴിക്കെല്ലാം ജീവനെ സംരക്ഷിക്കുന്നു.  വെള്ളം കടലിലേക്ക് വെറുതെ ഒഴികിപ്പോകുന്നു തുടങ്ങിയ വിവരദോഷങ്ങൾ ഇന്നും നാം പറയുന്നു. കടലിലെ ജീവന് ഉണ്ടെന്ന വസ്തുത നാം മറന്നു പോകുന്നു. ഒരു ശരീരത്തിൽ രക്തം കുറഞ്ഞാൽ മറ്റൊന്നിൽ നിന്നും പരിമിതമായ അളവിൽ എടുക്കാം. പക്ഷെ ഭൂമിയിൽ ജലം കുറഞ്ഞാൽ എടുക്കാൻ നമ്മുടെ കയ്യിൽ മറ്റൊരു ഭൂമി വേറെയില്ല. വെള്ളത്തിന്റെ ഉദാഹരണം വഴി മണ്ണിലേക്കും വായുവിലേക്കും കൃഷിയിലേക്കും ഭക്ഷണത്തിലേക്കും ആരോഗ്യത്തിലേക്കുമെല്ലാം നമുക്കെത്താം  എന്നത് കൊണ്ടാണ് ഇത്രയേറെ അതിനെക്കുറിച്ചു വിവരിച്ചത്.

മണ്ണും ജലവും മറ്റു പ്രുകൃതിവിഭവങ്ങളും ധാതുക്കളും അനാഥമാണെന്ന ധാരണ ലോകത്തിനു ഇല്ലാതായിട്ട് നാലര പതിറ്റാണ്ട് കഴിഞ്ഞിട്ടും അനന്തവികസനം എന്നത് നമ്മുടെ അടിസ്ഥാന ധാരണയായി തുടരുന്നു. ശുദ്ധവായു പോലും ഇന്ന് പരിമിതമായിരുന്നു. എന്നാൽ ഓരോ വർഷവും ഉയരുന്ന ഉത്പാദനവും ഉപഭോഗവും അത് വഴി ഉണ്ടാകുന്ന സാമ്പത്തിക വളർച്ചയും നമ്മുടെ ലക്ഷ്യങ്ങളാണ് തുടരുന്നു. വാഹനങ്ങൾ പ്രതിവർഷം 13 ശതമാനം കണ്ട് കൂടുമെന്നു കരുതി നാം റോഡ് വികസനം അസ്സൂത്രണം ചെയ്യുന്നു. ഈ വാഹനങ്ങൾ ഉണ്ടാക്കാനും ഓടിക്കാനും വേണ്ട ലോഹങ്ങളും മറ്റു ധാതുക്കളും എന്തിനു ഇന്ധനം പോലും ഇനി എത്ര നാൾ എന്ന് സംശയിക്കേണ്ട അവസ്ഥ ഉണ്ടെന്നു കണക്കുകൾ പറയുന്നു. എന്നെന്നും ഉയരുന്ന വൈദ്യുതി ഉപഭോഗം നമ്മുടെ മറ്റൊരു പ്രധാന ലക്ഷ്യമാകുന്നു. അതിനായി ഏതു പുഴയിലും അണകെട്ടുന്നതിനെ ന്യായീകരിക്കുന്നു.ആണവനിലയങ്ങളെന്ന ദുർഭൂതത്തെ വരെ സ്വാഗതം ചെയ്യുന്നു. ഒറ്റ ഫുകുഷിമ അപകടത്തെ തുടർന്ന് നിലവിലുള്ള 54 ആണവ നിലങ്ങളും അടച്ചു പൂട്ടാൻ ജപ്പാൻ തയ്യാറായത് കേവല പരിസ്ഥിതി വാദം കൊണ്ടല്ല, പരിസ്ഥിതി മൗലികവാദികൾ എതിർത്തതുകൊണ്ടുമല്ല, കൃത്യമായ സാമ്പത്തിക കാരണങ്ങൾ കൊണ്ട് തന്നെയാണ്. എന്നാലും നമുക്കൊരു കുലുക്കവുമില്ല. ദിവസേന അരമണിക്കൂർ വെദ്യുതി ഉപഭോഗനിയന്ത്രണം എന്നത് എന്തോ വലിയ ദുരന്തമായി നാം കാണുന്നു. അതുകൊണ്ട് തന്നെ പത്തോ പതിനഞ്ചോ ശതമാനം വൈദ്യുതിക്കമ്മി എന്നതിനെ ഓർത്തു നാം വളരെ ആശങ്കപ്പെടുന്നു. എന്നാൽ നാം കഴിക്കുന്ന ഭക്ഷണമടക്കം ഏതാണ്ട് 90 ശതമാനം വസ്തുക്കളുടെ ഉത്പാദനത്തിലും നമുക്ക് കമ്മിയാണെന്ന വസ്തുതയിൽ നമുക്കൊരു ആശങ്കയുമില്ല.വൈദ്യുതി അല്പം കുറഞ്ഞാലും നിലനിൽപ്പ് അത്ര അപകടത്തിലാകില്ല. എന്നാൽ ഭക്ഷണം കുറഞ്ഞാൽ നാം  നിലനിൽക്കില്ല. വൈദുതി ഇന്ത്യയിൽ ഇവിടെ ഉണ്ടെങ്കിലും ചില രാഷ്ട്രീയ ഔദ്യോഗിക തീരുമാനങ്ങൾ എടുത്താൽ ഒരു സെക്കൻഡ് കൊണ്ട് ഇവിടെ എത്തിക്കാം.ഭക്ഷണം ഭൗതികമായി തന്നെ കൊണ്ട് വരണം. അതിനു സമയം വളരെ കൂടുതൽ വേണം. വൈദ്യുതി ഉത്പാദനം പെട്ടന്ന് കൂട്ടുകയും കുറക്കുകയും ചെയ്യാം. എന്നാൽ ഭക്ഷണം മണ്ണിൽ ഒട്ടനവധി ജൈവ സാഹചര്യങ്ങൾക്കനുസരിച്ചു ഉണ്ടായി വരണം. ജലക്ഷാമത്തെ കുറിച്ച് പോലുമില്ലാത്ത ആശങ്ക വാഹന- വൈദ്യുതി ക്കമ്മിയെ പറ്റി ഉള്ള ഒരു ജനതയുടെ യുക്തിബോധം എത്രമാത്രം നിലവാരം കുറഞ്ഞതാണെന്നു പറയേണ്ടതില്ലല്ലോ. കാലാവസ്ഥയിൽ പ്രവചനാതീതമായ മാറ്റങ്ങൾ ഉണ്ടാകുന്നു എന്ന് അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ടിട്ടും അത് ഒരാളുടെയും ചിന്തക്ക് പോലും വിഷയമാകുന്നില്ല.

കേരളത്തിന്റെ പാരിസ്ഥിതിക ദുരന്തങ്ങളെ പറ്റിയും അവക്കുള്ള പരിഹാരങ്ങളെ പറ്റിയും ഗഹനമായ ശാസ്ത്രീയ പഠനങ്ങൾ നടത്തിയ ഗാഡ്ഗിൽ റിപ്പോർട്ടിനോട് നമ്മുടെ അധികാര കേന്ദ്രങ്ങൾ ( മതവും രാഷ്ട്രീയവുമടക്കം) എടുത്ത നിലപാട് നാം മറന്നു കൂടാ. കേരളത്തിന്റെ ജലഗോപുരമാണ് പശ്ചിമഘട്ടവും എന്ന് അതിൽ പറഞ്ഞതിനെ പുച്ഛത്തോടെ ഇവരെല്ലാം തള്ളി. നമ്മുടെ കാലാവസ്ഥ, ജലലഭ്യത, പുഴ, കൃഷി, കയറ്റുമതി പ്രാധാന്യമുള്ള സച്ചായ, കാപ്പി, സുഗന്ധദ്രവ്യങ്ങൾ മുതലായവയുടെ ഉത്പാദനം, വൈദ്യുതി, കൃഷി,ഭക്ഷണം, ടൂറിസം, മത്സ്യോത്പാദനം തുടങ്ങി ആയുർവേദം വരെ ആ മലനിരകളെ ആശ്രയിച്ചാണ് നിലനിക്കുന്നതെന്ന വസ്തുത അറിയാത്തവരൊന്നുമല്ല ഗാഡ്ഗിലിന്റെ കാലു തള്ളി ഓടിക്കണം എന്ന് വരെ അലറി വിളിച്ചത്.ഏതു കർഷകരുടെ പേരിൽ ഇവർ അക്രമാസമരം നടത്തിയോ അവർ തന്നെ ആയിരിക്കും പശ്ചിമഘട്ടവും നിരകൾ നശിച്ചാൽ അതിന്റെ പ്രധാന ഇരകളും എന്ന സത്യം സമർത്ഥമായി മറച്ചു പിടിക്കപ്പെട്ടു. ആ മലനിരകളെ തകർക്കുന്ന ഖനന നിർമാണ പ്രവർത്തനങ്ങൾ അല്പമൊന്നു നിയന്ത്രിക്കണമെന്ന ആവശ്യം പോലും തള്ളപ്പെട്ടു. പാഠം നികത്തുന്നതിനെതിരായ നിയമങ്ങൾ ഉണ്ടാക്കി എന്നത് സാരി. എന്നാൽ അത് നടപ്പാക്കാൻ വേണ്ട ഡാ റ്റ ബാങ്ക് ഉണ്ടാക്കാൻ എട്ടു വർഷങ്ങൾ പിന്നിട്ടിട്ടും  കഴിയാ ത്തതെന്തു കൊണ്ട് എന്ന് ചിന്തിച്ചാൽ തന്നെ ഒരു പ്രതീക്ഷയും ഇല്ലെന്നു ബോധ്യപ്പെടും. ഏതു സമഗ്ര സമീപനങ്ങളെയും ഒറ്റപ്പെട്ട ചില ഉദാഹരങ്ങൾ കാട്ടി പരാജയപ്പെടുത്താൻ  നമുക്കാകുന്നു. എന്നാൽ പാരിസ്ഥിതിക സംതുലനം എന്നത് ഒരു സമഗ്രവീക്ഷണം കൊണ്ട് മാത്രം സാധ്യമാകുന്ന ഒന്നാണ്.

ഖനനം നിയമവിധേയമാകണമെന്ന സുപ്രീം കോടതി വിധി പോലും പരസ്യമായി ലംഘിക്കപ്പെടുന്നു.പാര്സിതികാനുമതി, പൊതു തെളിവെടുപ്പ് മുതലായ നിയമങ്ങൾ പോലും  വികസനത്തിന് തടസ്സമാകുന്നു എന്നാണ് വാദം. നിർമാണ പ്രവർത്തനങ്ങളും അതിനായുള്ള വിഭവക്കൊള്ളയും വികസനമാണ് കാണുന്നു. പാവപ്പെട്ടവർക്ക് കൂര വച്ചുകെട്ടാൻ വേണ്ടി മണലും കല്ലും കരിങ്കല്ലും ഖനനം ചെയ്യണമെന്നാണ് ഇവരുടെ വാദം. എന്നാൽ കേരളത്തിൽ മൂന്നര ലക്ഷം ദരിദ്രക്കാണ് വീടില്ലാത്തതെന്നു സർക്കാർ കണക്ക്. എന്നാൽ ആൾ താമസമില്ലാതെ പൂട്ടിക്കിടക്കുന്ന പതിനെട്ടു ലക്ഷത്തോളം വീടുകൾ ഇവിടെ ഉണ്ടെന്ന വസ്തുത മറച്ചു പിടിക്കപ്പെടുന്നു. പട്ടി ശല്യത്തെ കുറിച്ച് വലിയ ബഹളം വെക്കുന്നവർ അതിന്റെ അടിസ്ഥാന കാരണമായ മാലിന്യ പ്രശനം കാണാനേ കൂട്ടാക്കുന്നില്ല . മലമ്പനിക്കാരനെ പനി ക്കു മാത്രം ചികല്സിക്കുന്ന രീതിയാണിത്. മാലിന്യ പ്രശനം നാം കൈകാര്യം ചെയ്യുന്ന രീതിയിൽ നിന്ന് തന്നെ നമ്മുടെ കാഴ്ചപ്പാട് വ്യക്തമാകും.ലാലൂർ, വിളപ്പിൽശാല ഞെളിയൻ പറമ്പ് തുടങ്ങി പതിനഞ്ചോളം ഇടങ്ങളിൽ അനേക ദശകങ്ങൾ ജനങ്ങൾ ശക്തമായ പോരാട്ടങ്ങൾ നടത്തി.അപ്പോഴൊക്കെ ഇത് വികേന്ദ്രീകരിച്ചു മാത്രം ചെയ്യേണ്ട ഒന്നാണെന്ന് വാദിച്ചവർ നാം ഓടിച്ചു വിറ്റിരുന്ന. എന്നാൽ ഇപ്പോൾ എല്ലാവരും ഉറവിട മാലിന്യ സംസ്കരണത്തെ പറ്റി വാചാലരാകുന്നു.നല്ലതു. പക്ഷെ ഒരിടത്തും അത് വ്യാപകമായി നടപ്പിലാക്കുന്നില്ല.

 

കാസർകോട്ടെ നിരപരാധികൾക്കു മേൽ യുദ്ധം പോലെ വിഷമടിച്ചതിന്റെ മഹാ ദുരിതങ്ങൾ ആർക്കും താങ്ങാൻ കഴിയാത്ത വിധം നമ്മുടെ മുന്നിൽ എത്തിയപ്പോൾ മാത്രമാണ് കുറെ പേർക്കെങ്കിലും കീടനാശിനിയെന്നതിന്റെ പാരിസ്ഥിതിക ആഘാതം മനസ്സിലായത്. ഉടനെ നാം ജൈവ കൃഷി എന്ന മുദ്രാവാക്യം ഉയർത്തി. ഓണത്തിനും അംട്ടും നാല് മൂട് പച്ചക്കറി നട്ടതുകൊണ്ടോ മഞ്ജു വാരിയരും കൂട്ടരും പുരപ്പുറത്ത് കയറി കൃഷി ചെയ്തത് കൊണ്ടോ തീരുന്ന ഒന്നല്ല കേരളത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഈ പ്രശനം. പത്ത് വർഷത്തിനകം പശ്ചിമ ഘട്ടത്തെ കീടനാശിനി വിമുക്തമേഖല ആക്കണമെന്ന് പറഞ്ഞ ഗാഡ്ഗിലിനെ പരിഹസിച്ചവർ പത്ത് വർഷത്തിനകം കേരളം ഒരു സമ്പൂർണ്ണ ജൈവകാർഷിക സംസ്ഥാനമാക്കണമെന്ന നയം പ്രഖ്യാപിച്ചത് എന്നും ഓർക്കുക.  എൻഡോ സൾഫാൻ മാത്രമാണ് അപകടകരം എന്ന രീതിയിലാണ് പലരുടെയും പ്രചരണം. അത് തന്നെ മറ്റു പേരുകളിൽ ഇവിടെ എത്തുന്നു. കൂടാതെ നൂറു കണക്കിന് മറ്റുള്ള രാസകീടനാശിനികളും സുലഭമാണ്. കേരളത്തിലെ മൂന്നു വീടുകളിൽ ഒരു അർബുദരോഗി എങ്കിലുമുണ്ടെന്നാണ് പല അന്വേഷണങ്ങളും കണ്ടെത്തിയിട്ടുള്ളത്. അതിനു പുറമെ വൃക്കയ്ക്കുള്ള തകരാറുകൾ, പ്രമേഹം മുതലായ രോഗങ്ങളും വ്യാപകമാണ്.നാം കഴിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ നല്ലൊരു പങ്കും പുറത്ത് നിന്ന് വരികയാണ്.അവയിലെല്ലാം കൂടിയ തോതിൽ കീടനാശിനികളുടെ അംശമുണ്ടെന്നും നമുക്കറിയാം.ഇതിനു ബദലായി ഇന്നാട്ടിൽ പച്ചക്കറി ഉത്പാദിപ്പിക്കുന്ന പരിപാടി സർക്കാരിനൊപ്പം പല പാർട്ടികളടക്കം നിരവധി സംഘടനകളും വ്യക്തികളും ആരംഭിച്ചിട്ടുണ്ട്. നല്ലതു. പക്ഷെ മഞ്ജു വാരിയരും മറ്റും പുരപ്പുറത്ത് കൃഷി ചെയ്തു കൊണ്ട് പരിഹരിക്കാവുന്ന ഒരു പ്രശ്നമാണിതെന്നു ആശ്വസിക്കുന്നവർ വിഡ്ഢികളാണ്.കാരണം നമ്മുടെ മണ്ണും ഭൂമിയും ജലസ്രോതസ്സുകളും വികസനത്തിന്റെ പേരിൽ വ്യാപകമായി നശിപ്പിക്കപ്പെടുന്നത് തടഞ്ഞു അതിൽ പണിയെടുക്കാൻ തയ്യാറുള്ളവർക്കു വേണ്ട ഭൂമി കൊടുക്കുകയും ചെയ്യാതെ ഇതിനു പരിഹാരമില്ല.നമ്മുടെ ആവശ്യത്തിന്റെ ചെറിയ ഒരു ശതമാനം മാത്രമേ ഇന്ന് നാം ഉൽപാദിപ്പി ക്കുന്നുള്ളൂ. അന്യസംസ്ഥാനത്ത് നിന്നും വരുന്ന പച്ചക്കറികൾ അതിർത്തിയിൽ പരിശോധിക്കുവാനുള്ള ശ്രമം പരിഹാസ്യമാണ്.അത് പരിശോധിക്കാൻ വേണ്ട സംവിധാനങ്ങൾ നമുക്കില്ല. അതിനപ്പുറം ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പരിശോധനയുടെ ഫലം വരുന്നത് വരെ വാഹനം തടഞ്ഞു നിർത്താൻ കഴിയുമോ?അത് കമ്പോളത്തിലെത്തി ജനങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ ശേഷം അതിൽ വിഷമുണ്ടെന്നു കണ്ടെത്തിയത് കൊണ്ടെന്തു ഫലം? നാട്ടിലാകെ ഇന്ന് കീടനാശിനികൾ വ്യാപിക്കുന്നത് ഭക്ഷണത്തിൽ കൂടി മാത്രമല്ല.നിത്യേന ഉപയോഗിക്കുന്ന സോപ്പിലും മറ്റു ശുദ്ധീകരണ വസ്തുക്കളിലും ( തറ വൃത്തിയാക്കുന്നതും  തുണി കഴുകുന്നതുമായവയിൽ) എല്ലാം കീടനാശിനിയുടെ അംശങ്ങൾ ഉണ്ട്. കീടാണുക്കളെന്ന ജീവന്റെ അടിത്തറയായ ജീവരൂപങ്ങളെ ശത്രുക്കാളായി അവതരിപ്പിക്കുന്നവയാണ് പല പരസ്യങ്ങളും.

പാരിസ്ഥിതിക ലോല പ്രദേശങ്ങളിൽ നിന്നും ഖനനം നടത്തി വൻ തോതിലുള്ള വികസനം സാധ്യമാക്കാനാണ് അധികാരികൾ കിണഞ്ഞു ശ്രമിക്കുന്നത്. കരിന്തളം ( കാസര്കോട് ), ചക്കിട്ടപ്പാറ ( കോഴിക്കോട് ) തുടങ്ങി ആലപ്പുഴ തീരം വരെ ഇവരുടെ കഴുകൻ കണ്ണുകളുടെ ലക്ഷ്യമാണ്..മൂവ്വായിരത്തിലധികം പാറമടകൾ കേരളത്തിലുണ്ട്. സുപ്രീം കോടതി വിധി മറികടന്നു കൊണ്ട് ഇവയൊക്കെ ഇന്നും പ്രവത്തിക്കുന്നവർ ആരെല്ലാമാണെന്നു സർക്കാരിന്റെ പല വകുപ്പുകളും അറിയാത്തതല്ല.മലനിരകളിലെ കെട്ടിട നിർമ്മാണങ്ങൾക്കു നിയന്ത്രണം വേണമെന്ന് പറയുന്നത് പോലും വലിയൊരു അപരാധമായി കാണുന്നു. ഇങ്ങനെ നൂറുകണക്കിന് പ്രശ്നങ്ങൾ നമ്മുടെ മുന്നിലുണ്ട്.

ഇവയൊന്നും കാര്യമാക്കാതെ ഇന്നത്തെ വികസന ജീവിത രീതികൾ തുടർന്നാൽ നമുക്ക് 2020 ൽ  പ്രതീക്ഷിക്കാവുന്നതെന്തെന്നു പറയേണ്ടതില്ലല്ലോ.

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.

shamzeer

Leave a Comment


femdom-scat.com
femdom-mania.net