Scrollup

കഴിഞ്ഞ ആറ് വർഷം പാർട്ടിയിലും സർക്കാരിലും നടന്ന മാറ്റങ്ങൾ അത്ഭുതാവഹമാണ്‌. ഫെബ്രുവരിയിൽ ഡൽഹി സർക്കാർ നാല് വർഷം പൂർത്തിയാക്കുകയാണ്. ഈ നാല് വർഷം ഡൽഹിയിൽ വന്ന മാറ്റം മറ്റു പല പാർട്ടികൾക്കും 15 -20 വർഷത്തിൽ അവരുടെ നാട്ടിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല . 22 വർഷത്തെ ബിജെപി ഭരണത്തിൽ ഗുജറാത്തിൽ സംഭവിക്കാത്തത് , 70 വർഷമായി കോൺഗ്രസ്സും ബിജെപിയും ചെയ്യാത്തത് വെറും മൂന്നു വർഷം കൊണ്ട് ആം ആദ്മി സർക്കാർ ചെയ്തു കഴിഞ്ഞു . നിങ്ങൾക്കെല്ലാർക്കും അഭിമാനിക്കാൻ പറ്റുന്ന ഒരു കാര്യമാണിത്. നിങ്ങൾക്ക് ഷർട്ടിന്റെ കോളർ ഉയർത്തി വച്ച് നടക്കാം. ബിജെപിക്കാരേയും കോൺഗ്രെസ്സുകാരെയും കാണുമ്പോൾ അവരോടു ചോദിക്കു. നമ്മുടെ വിദ്യാലയങ്ങൾ അവരുടെ സംസ്ഥാനത്തെ വിദ്യാലയങ്ങളുമായി താരതമ്യം ചെയ്യൂ . അവർ പല പല കാര്യങ്ങൾ പറഞ്ഞു വിഷയം മാറ്റുവാൻ ശ്രമിക്കും . നിങ്ങളുടെ 20 വർഷത്തെ ഭരണവും നമ്മുടെ മൂന്നു വർഷത്തെ ഭരണവും താരതമ്യം ചെയ്തു പറയു ഏതാണ് നല്ലതു എന്ന് ?

ആദ്യമായി എനിക്ക് പറയാൻ ഉള്ളത് നിങ്ങൾക്ക് അഭിമാനിക്കാം നിങ്ങൾ ആം ആദ്മി പാർട്ടിയിലെ അംഗമാണെന്നതിൽ. രണ്ടാമതായി എനിക്ക് പറയാനുള്ളത് ഇതാണ് ; ഒരു പാട് രാജ്യങ്ങൾ നമുക്ക് ശേഷം സ്വതന്ത്രരായി ആയി, ലോകാമഹായുദ്ധങ്ങൾക്കു ശേഷം ജപ്പാൻ, ജർമ്മനി പോലുള്ള പല രാജ്യങ്ങളും ചിന്ന ഭിന്നമായിയും തകർന്നും പോയി . അതിൽ മിക്ക രാഷ്ട്രങ്ങളും നമ്മെക്കാൾ ഏറെ മുൻപിൽ എത്തിക്കഴിഞ്ഞു . ഭാരതം പിന്നിൽ ആയി പോയി . നമ്മുടെ നാട്ടിൽ ഒരു പാട് പേര് ദരിദ്രരാണ് ,നിരക്ഷരരാണ്, നിരവധി കർഷകർ ആത്മഹത്യ ചെയ്യുന്നു. പലപ്പോഴും എനിക്ക് തോന്നാറുണ്ട് അത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് . നമ്മളുടെ കുറവ് (മറ്റുള്ളവരെ അപേക്ഷിച്ചു) എന്താണ് ? ചിന്തിച്ചപ്പോൾ മനസ്സിലായി, നമ്മളിൽ കുറവുകളൊന്നും ഇല്ല, ഈ രാജ്യത്തിലെ ജനങ്ങൾ ബുദ്ധിയുള്ളവരും അധ്വാന മനോഭാവം ഉള്ളവരും ആണ്. പക്ഷെ പ്രശ്നം നമ്മുടെ രാജ്യത്തിലെ വൃത്തികെട്ട രാഷ്ട്രീയം ആണ് . ഈ രാഷ്ട്രീയം നന്നായാൽ , ഭാരതം ലോകത്തിലെ തന്നെ ഒന്നാമത്തെ ശക്തിയായി മാറും , നമ്മൾ അത് മൂന്നു വർഷം കൊണ്ട് ഡൽഹിയിൽ തെളിയിച്ചു കഴിഞ്ഞു . നേതാക്കന്മാരും പാർട്ടികളും ചേർന്ന് രാജ്യത്തിനെ ഈ ദുർഗതിയിൽ എത്തിച്ചു. നമ്മുടെ പാർട്ടി ഇവിടെ ചെയ്ത ഏറ്റവും വലിയ കാര്യം ഈ രാജ്യത്തെ ജനങ്ങളിൽ ഒരു പ്രതീക്ഷ ജനിപ്പിച്ചു എന്നതാണ്. (രാജ്യം അഭിവൃദ്ധിപ്പെടും, സർക്കാർ സ്കൂളുകൾ നന്നാവും, സർക്കാർ ആശുപത്രികൾ നന്നാവും , വൈദുതി ചെറിയ വിലയിൽ ഇരുപത്തിനാലു മണിക്കൂറും കിട്ടും . വീടുകളിൽ കുടിവെള്ളം എത്തും , രാഷ്ട്രത്തിനു വേണ്ടി ജീവൻ ബലികഴിച്ചവരെ ആദരിക്കാൻ സാധിക്കും , കർഷക ആത്മഹത്യകൾ ഇല്ലാതാക്കുവാൻ സാധിക്കും, കൃഷി മെച്ചപ്പെടുത്തും എന്നിങ്ങനെയുള്ള ശുഭ പ്രതീക്ഷകൾ നമ്മുടെ പാർട്ടി ജനങ്ങളിൽ ഉണ്ടാക്കി).

എഴുപതാം വർഷത്തിൽ ഈ രാജ്യം പ്രതീക്ഷകൾ എല്ലാം തന്നെ വെടിഞ്ഞു കഴിഞ്ഞിരുന്നു . ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല എന്ന് ജനങ്ങൾക്ക് തോന്നിയിരുന്നു . ഓരോ അഞ്ചു വർഷവും പല ആൾക്കാർ മാറി മാറി വരുന്ന ഒരു രാഷ്ട്രീയം മാത്രമാണ് നാം കണ്ടത് .

 ” ഇപ്പോൾ കഴിഞ്ഞ മൂന്നു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ ഫലം എന്തായിരുന്നു ? അവിടെ കോൺഗ്രസിന്റെ വിജയമല്ല കണ്ടത്; മറിച്ചു ബിജെപിയുടെ തോൽവിയാണു കണ്ടത്. ഓരോ തവണയും ഒരു പാർട്ടിയെ തോൽപ്പിക്കാൻ ജനങ്ങൾ നിർബന്ധിതരാവുകയായിരുന്നു. ആദ്യമാണ് ഒരു പാർട്ടിയെ ജയിപ്പിക്കാനായി ജനങ്ങൾ വോട്ടു ചെയ്തത്; അത് ഇവിടെ ഡൽഹിയിൽ ആയിരുന്നു . “

ഇവിടെ ആരോട് വേണമെങ്കിലും ചോദിക്കു ആം ആദ്മി പാർട്ടിയെ പറ്റി; എല്ലാവരും ഒരേ സ്വരത്തിൽ പറയും അടുത്ത തവണയും നിങ്ങളെ ജയിപ്പിക്കും എന്ന്. എല്ലാവരും പറയാറുണ്ട് അഞ്ചു വർഷത്തിന് ശേഷം തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം പ്രകടം ആകും എന്ന് ; എന്നാൽ ഇവിടെ നടക്കാൻ പോകുന്നത് ഭരണാനുകൂല വികാരമാണ് . നമ്മുടെ കയ്യിൽ സർക്കാർ ഉണ്ടായിരുന്നു. ആ സർക്കാരിനെ നമ്മൾ ശരിയായ രീതിയിൽ നന്മ ചെയ്യാൻ ഉപയോഗിച്ച്തുവഴി ജനങ്ങൾക്ക് നമ്മെ ഇഷ്ടമായി . ജനങ്ങൾ നമ്മെ ഇഷ്ടപ്പെടുന്നു, ആദരിക്കുന്നു . ജനങ്ങളെ ദ്രോഹിക്കുമ്പോളും അവരെ ചൂഷണം ചെയ്യുബോഴും ആണ് ഭരണവിരുദ്ധ വികാരം സൃഷ്ടിക്കപ്പെടുന്നത് . ഈശ്വരനും ജനങ്ങളും കല്പിച്ചുതന്ന അഞ്ചു വര്ഷം ജന സേവനം ശരിയായ രീതിയിൽ ചെയ്യൂ . ഒരിക്കലും നിങ്ങളുടെ സർക്കാർ താഴെ ഇറക്കപ്പെടില്ല .

ജനങ്ങൾ കണ്ടു കൊണ്ടിരിക്കുകയാണ് . അവരുടെ കാര്യങ്ങൾക്കു തടസ്സം വരുത്തുന്ന ഒന്നും ഈ നാല് വർഷത്തിൽ ആം ആദ്മി സർക്കാർ ചെയ്തിട്ടില്ല . സ്വന്തം പ്യൂണിനെ പോലും മാറ്റാൻ ഉള്ള കഴിവുകൾ വിലക്കപ്പെട്ട ഒരു മുഖ്യ മന്ത്രിയെ ഭാരതം പോട്ടെ ലോക ചരിത്രത്തിൽ പോലും നിങ്ങൾ കണ്ടിട്ടുണ്ടാവില്ല; അന്നും ഇന്നും. എല്ലാ ഉദ്യോഗസ്ഥരുടെയും സ്ഥലം മാറ്റം ചെയ്യാനുള്ള അധികാരം കേന്ദ്രത്തിൽ നിക്ഷിപ്തം . എന്നാൽ അവരെ കൊണ്ട് ജോലി എടുപ്പിക്കണ്ട ഉത്തരവാദിത്വം നമ്മുടേത്. ജനങ്ങൾ നമുക്ക് വോട്ട് ചെയ്തു, പക്ഷെ അധികാരം അവർക്ക് ? വിദ്യാഭ്യാസ രംഗത്ത് മനീഷ് സിസോദിയ വളരെ നല്ല ഒരുപാടു കാര്യങ്ങൾ ചെയ്തു . അപ്പോൾ വിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും നല്ല കഴിവുറ്റ ഉദ്യോഗസ്ഥരെ അവിടെ നിന്ന് മാറ്റി ഏറ്റവും കഴിവുകെട്ട, ഒന്നും ചെയ്യാൻ കൂട്ടാക്കാത്ത ആൾക്കാരെ കേന്ദ്രം നിയമിച്ചു; അവരെ കൊണ്ടും പണി എടുപ്പിച്ചേ പറ്റൂ . ആരോഗ്യ വിഭാഗം വളരെ നല്ല കാര്യങ്ങൾ ചെയ്യാൻ തുടങ്ങി, അവിടെയും കേന്ദ്രം ഇതേ നയം സ്വീകരിച്ചു. ഏറ്റവും നിഷ്ക്രിയരായ ഉദ്യോഗസ്ഥരെക്കൊണ്ട് അവിടം നിറച്ചു . മൊഹല്ല ക്ലിനിക്കുകളിൽ ഡോക്ടർമാർ വന്നോ, മരുന്നുകൾ ഉണ്ടോ എന്ന് അന്വേഷിക്കാൻപോലും ബുദ്ധിമുട്ട് . ഈ മൂന്നു നാലു വർഷം എങ്ങനെയൊക്കെ കേന്ദ്ര സർക്കാരിന്റെ ചിറ്റമ്മ നയങ്ങളെ എങ്ങനെ സഹിച്ചു എന്ന് ഞങ്ങൾക്ക് മാത്രമേ അറിയൂ .

ഇത്രയും മാത്രമല്ല, വിവിധ ഏജൻസികളെക്കൊണ്ടു നമ്മളെ ദ്രോഹിക്കാനുള്ള ഒരു അവസരവും ഇവർ വെറുതെ വിട്ടില്ല . എന്റെ മേൽ സിബിഐ യെക്കൊണ്ടും പോലീസിനെക്കൊണ്ടും റെയ്‌ഡ്‌ നടത്തിച്ചു . ഒരു കുറ്റവും ചെയ്യാത്ത ഭരണത്തിൽ ഇരിക്കുന്ന ഡൽഹി മുഖ്യമന്ത്രിയുടെ വീട്ടിൽ ദൽഹി പോലീസ് റെയ്‌ഡ്‌ നടത്തി; എന്റെ അടുക്കള, കിടപ്പു മുറി എല്ലാം അവർ പരിശോധിച്ചു . അതിന്റെ ഉദ്ദേശം മറ്റൊന്നും അല്ല , അവരുടെ ശക്തി തെളിയിക്കാനും എന്നെ അപമാനിക്കാനും മാത്രമാണ് ഇത് . പക്ഷെ അണ്ണാ ഹസാരെ പഠിപ്പിച്ച പാഠങ്ങളിൽ നമ്മൾ ഉറച്ചു നിന്നു , അപമാനങ്ങളെ നേരിട്ടു. ഈ അപമാനങ്ങൾ എല്ലാം ഞാൻ എന്ന വ്യക്തിയെ ഉദ്ദേശിച്ചു തന്നെ ഉള്ളതാണ് . 2 ദിവസം മുൻപ് നിതിൻ ഗഡ്കരിയുമായുള്ള ഒരു യോഗത്തിൽ മുഴുവൻ ബിജെപിക്കാരും വന്നു മനപ്പൂർവം ചുമച്ചു ബഹളം വെച്ചത് എന്റെ ചുമയെ പരിഹസിക്കാൻ വേണ്ടിയായിരുന്നു. പക്ഷെ ഞാൻ അത് കാര്യമാക്കിയില്ല . അണ്ണാജി പറഞ്ഞിട്ടുള്ളത് ആരെങ്കിലും നിങ്ങളെ വ്യക്തിപരമായി അപമാനിച്ചത് നിങ്ങൾ അത് മറക്കാൻ ആണ് . കാരണം വ്യക്തിഹത്യക്കെതിരെ നിങ്ങൾ പ്രതികരിക്കാൻ തുടങ്ങിയാൽ രാവിലെ മുതൽ രാത്രി വരെ മറ്റുള്ളവരോട് തല്ലു കൂടാൻ മാത്രമേ നമുക്ക് സമയം കാണൂ . പക്ഷെ നിങ്ങളുടെ രാജ്യത്തെ ആരെങ്കിലും അപമാനിച്ചാൽ അവന്റെ തല എടുക്കാൻ നിങ്ങൾ തയ്യാറാകണം . ദേശത്തെ അല്ലെങ്കിൽ സമൂഹത്തെ അപമാനിക്കാൻ ഒരാളെയും അനുവദിച്ചുകൂടാ. വ്യക്തിഹത്യ കണ്ടില്ലെന്നു നടിക്കു.

അപമാനിക്കാനുള്ള ഒരു അവസരവും ഇവർ പാഴാക്കിയില്ല . എന്റെ വീട്, കാര്യാലയം എന്നിവ മാത്രമല്ല ; മനീഷ്ജിയുടെ മേലും ഇവർ റെയ്‌ഡ്‌ നടത്തി, സത്യേന്തർ ജെയ്‌നിന്റെ മേൽ രണ്ടു തവണ റെയ്‌ഡ്‌ നടത്തി . നമ്മുടെ പല പല MLA മാരെ ഇവർ അറസ്റ്റു ചെയ്തു , ND ഗുപ്താജി (നമ്മുടെ ഖജാൻജി ) ക്കു അറിയാം , നമ്മുടെ എല്ലാ പഴയതും പുതിയതുമായ അക്കൗണ്ട് രേഖകൾ ആദായ നികുതി വകുപ്പിനെ കൊണ്ട് ഇവർ പരിശോധിപ്പിച്ചു . ആദായ നികുതി ഉദ്യോഗസ്ഥർ , ED (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ) എന്നിവരെകൊണ്ട് അന്വേഷിപ്പിക്കുന്നു . ദൽഹി സർക്കാരിന്റെ നാനൂറോളം ഫയലുകൾ കേന്ദ്ര സർക്കാർ നിർദേശപ്രകാരം എടുപ്പിച്ചു . അവർക്കു തോന്നിക്കാണും എവിടെയെങ്കിലും ഇവരുടെ ഏതെങ്കിലും ഒരു മന്ത്രി എന്തെങ്കിലുമൊക്കെ ഒപ്പിച്ചിട്ടുണ്ടാവും എന്ന് . ആ നാനൂറു ഫൈലുകളിലും അവർ അന്വേഷണം നടത്തി, ഒന്നും കിട്ടിയില്ല . ഇന്നു നമുക്ക് സത്യസന്ധതയുടെ സർട്ടിഫിക്കറ്റ് മോദിജി തന്നു (പരോക്ഷമായാണെങ്കിലും) . ഞാൻ എപ്പോളും പറയാറുണ്ട് മോദിജീ , നിങ്ങളുടെ ഒരു നാല് ഫൈയലെങ്കിലും നമുക്ക് തന്നു നോക്കു , എപ്പോൾ ജയിലിൽ പോയി എന്ന് ചോദിച്ചാൽ മതി. നമ്മുടെ നാനൂറു നോക്കിയില്ലേ , നിങ്ങളുടെ നാല് എങ്കിലും തരൂ , ഒന്നുമില്ലെങ്കിൽ ആ റാഫേൽ ഉടമ്പടിയുടെ എങ്കിലും തരൂ . രണ്ടെണ്ണം തന്നു നോക്ക് , നിങ്ങളെ ജയിലിൽ അയച്ചു കാണിക്കാം .

സുഹൃത്തുക്കളെ , ഇത്രയേറെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും നമ്മൾ അവരെ വേണ്ട രീതിയിൽ നേരിടുന്നുമുണ്ട് ജനങ്ങളെ സേവിക്കുന്നുമുണ്ട് . ഒരു കാര്യം എപ്പോളും ഓർമ്മ വെച്ചാൽ നല്ലത് ; നിങ്ങൾ നേരിന്റെ പാതയിൽ പോകുമ്പോൾ ഒരുപാടു ബുദ്ധിമുട്ടുകൾ ഉണ്ടാവാം, നേരിന്റെ വഴി മുള്ളുകൾ നിറഞ്ഞതാണ്. ഈ ബുദ്ധിമുട്ടുകൾ കേവലം ബിജെപി മാത്രമല്ല സൃഷ്ടിക്കുന്നത് , മറ്റുള്ളവരും ചേർന്നാണ് . എന്റെ മേൽ റെയ്‌ഡ്‌ ഉണ്ടായപ്പോൾ ആദ്യം സന്തോഷിച്ചതും ലഡ്ഡു വിതരണം നടത്തിയതും കോൺഗ്രെസ്സുകാർ ആണ് . ഇവർ എല്ലാം ഒരു പോലെയാണ് (ബിജെപി, കോൺഗ്രസ് , മറ്റുള്ളവർ എല്ലാരും ഒരു പോലെ തന്നെയാണ് ). ഇവർ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും സഹകരിക്കുന്നു ഉണ്ട്. മുഴുവൻ വ്യവസ്ഥിതിയും നമ്മൾക്കാ എതിരാണ് . ഇത്തരം നേരിന്റെ പാതയിൽ സഞ്ചരിക്കുമ്പോൾ നിങ്ങൾ ഓർക്കണം ഈ രാജ്യത്തെ രക്ഷിക്കാൻ നമ്മൾ പല പല പ്രബല ശക്തികളെ നേരിടാൻ തയ്യാറായിരിക്കണം. പാർട്ടി ഉണ്ടായി അതിനർത്ഥം എന്നെന്നും നമ്മളിൽ നമ്മിൽ വിപ്ലവ വീര്യവും സമര വീര്യവും ഉണ്ടായിരിക്കും എന്നല്ല . നമ്മുടെ ശരീരവും മനസ്സും സമ്പത്തും ഇതിനു വേണ്ടി ത്യജിക്കാൻ തയ്യാറാവണം .

സുഹൃത്തുക്കളെ, ഇന്നലെ രാത്രി ഹരിയാനയിൽ നമ്മുടെ 35 – 40 പ്രവർത്തകരെ അറസ്റ്റു ചെയ്തു. ഇന്ന് രാവിലെയാണ് എനിക്ക് ഇതേപ്പറ്റി വിവരം ലഭിച്ചത് . അവർ എന്ത് തെറ്റാണു ചെയ്തത്? ഘട്ടർ കേവലം പഞ്ചാബികളുടെ മാത്രം മുഖ്യമന്ത്രി ആണ് എന്ന് എവിടെയോ ഒരു പോസ്റ്റ് വന്നു .അതിന്മേൽ ആണ് ഈ അറസ്റ്റ് . മുഴുവൻ ഹരിയാനയിലും ധർണ ഇതിനകം നടന്നുകൊണ്ടിരിക്കുകയാണല്ലോ . കർണാലിൽ ഇപ്പോൾ മേയർ തിരഞ്ഞെടുപ്പിൽ ഘട്ടർ പോയി പ്രസംഗിക്കുന്നു , ഞാൻ പഞ്ചാബി ആണ് അത് കൊണ്ട് എല്ലാ പഞ്ചാബികളും എനിക്ക് വോട്ടു ചെയ്യണം എന്ന് . നിങ്ങൾ തന്നെ ജാതി മത വികാരം ഇളക്കി വിടുന്നു എന്നിട്ട് നമ്മളുടെ ആൾക്കാരെ അറസ്റ്റ് ചെയ്യുന്നു . ആ പോസ്റ്റിൽ എഴുതിയിരുന്നത് ഇങ്ങനെയാണ് . ചൗട്ടാല പറയുന്നു ഞാൻ ജാട്ട് വിഭാഗങ്ങളുടെ ആണെന്ന് , ഘട്ടർ പറയുന്നു ഞാൻ പഞ്ചാബികളുടെ ആണെന്ന്, ഇങ്ങനെ പറയാൻ തുടങ്ങിയാൽ ബാക്കി ഉള്ളവർ എവിടെ പോകും? ബനിയ വിഭാഗം, ബ്രാഹ്മണ വിഭാഗം , ഠാക്കൂർ വിഭാഗം, ദളിതൻ , പട്ടികജാതി , പട്ടിക വർഗം , വാല്മീകി വിഭാഗം , യാദവ വിഭാഗം ഇവരൊക്കെ എവിടെ പോകും ? നിങ്ങൾ തുറന്നു പറയുന്നു, ഞാൻ പഞ്ചാബികളുടെ മുഖ്യമന്ത്രി ആണെന്ന് ; ജനങ്ങൾ അതിനെ എതിർത്താൽ നിങ്ങൾ അവരെ അറസ്റ്റ് ചെയ്യിക്കും. നമ്മുടെ നാൽപതു പ്രവർത്തകരെ അറസ്റ്റ് ചെയ്യിച്ചു . രാജ്യം മുഴുവൻ ഇവർ ഭീകരാന്തരീക്ഷം സൃഷിട്ടിക്കുന്നു . ഉത്തർ പ്രദേശിൽ ആൾക്കൂട്ട ആക്രമണങ്ങൾ ദിവസവും അരങ്ങേറുന്നു . ഒരു സത്യസന്ധനായ പോലീസുകാരനെ പോലും ഇവർ വെറുതെ വിട്ടില്ല , അദ്ദേഹത്തെ കൊന്നു കളഞ്ഞു.

നമ്മുടെ മുൻപിലുള്ള വെല്ലുവിളി വളരെ വലുതാണ്. പ്രബല ശക്തികളോട് നമ്മൾക്ക് ഏറ്റുമുട്ടണം . സമൂഹത്തിനായി എല്ലാം ത്യജിക്കാനും സമർപ്പിക്കാനും ഉള്ള മനസ്ഥിതിയോടെ നമ്മൾ മുന്നോട്ടു പോയാൽ മാത്രമേ നമ്മൾക്ക് എന്തെങ്കിലും ചെയ്യാൻ പറ്റൂ . രാജ്യം മുഴുവൻ ഇന്ന് ആം ആദ്മി പാർട്ടിയെയും അതിന്റെ പ്രവർത്തനത്തെ പറ്റിയും ആളുകൾ ചർച്ച ചെയ്യുന്നു . നാല് പൈപ്പ് ലൈൻ ഇട്ടു, അല്ലെങ്കിൽ നാല് സ്കൂളുകൾ ഉണ്ടാക്കി ഇതെല്ലം വളരെ ചെറിയ കാര്യങ്ങളാണ് . ഇന്ന് നമ്മൾ ചെയ്ത വലിയ കാര്യം എന്നത് രാജ്യം മുഴുവൻ ഒരു ശുഭ പ്രതീക്ഷ ഉണ്ടാക്കി എന്നതാണ്. 70 കൊല്ലം ഇവർ മനപ്പൂർവം നമ്മുടെ രാജ്യത്തെ ജനങ്ങളെ നിരക്ഷരൻ ആക്കി വെച്ചു, നമ്മുടെ ആശുപത്രികൾ വൃത്തികേടാക്കി വെച്ചു , ജനങ്ങളെ ദരിദ്രരാക്കി വച്ചു , കർഷകരെ ദരിദ്രരാക്കി വച്ചു. ഇന്ന് നമ്മുടെ നാല് വർഷം മാത്രം പ്രായമുള്ള സർക്കാർ തെളിയിക്കുന്നു കേവലം അഞ്ചു വർഷം കേന്ദ്രത്തിൽ ഒരു നല്ല സർക്കാർ (നമ്മുടെ സർക്കാർ ) വന്നിരുന്നെങ്കിൽ അല്ലെങ്കിൽ വന്നാൽ ലോകത്തിലെ തന്നെ ഒന്നാം നമ്പർ രാജ്യമായി ഇതിനെ മാറ്റി കാണിക്കാം എന്ന്. ഇത് സംഭവമാണ്. നമ്മൾക്ക് ചെയ്യാൻ പറ്റും . ഇത് നമ്മുടെ നാല് വർഷത്തെ കർമത്തിൽ തെളിഞ്ഞതാണ് . സുഹൃത്തുക്കളെ, നമ്മൾ ശരിയായ ദിശയിലും പാതയിലും ആണ് . കഷ്ടപ്പാടുകളും പ്രതിബന്ധങ്ങളും തെളിയിക്കുന്നത് നമ്മൾ ശരിയായ പാതയിൽ ആണെന്നാണ് . പ്രതിബന്ധങ്ങൾ എന്ന് നീങ്ങുന്നോ , അന്ന് മനസിലാക്കാം വഴി മാറിപ്പോയി എന്ന്. ഈ ചിന്തയിൽ നമ്മൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കും, , അവസാന ശ്വാസം വരെ ഈ രാജ്യത്തിൻറെ സേവ ചെയ്തുകൊണ്ടിരിക്കും – അതാവട്ടെ ഈശ്വരനോടുള്ള അപേക്ഷ . നിങ്ങൾക്ക് എല്ലാവർക്കും എന്റെ ആശംസകൾ.

By Deepak Bhaskaran

ആം ആദ്മി പാർട്ടിക്ക് സംഭാവന നൽകുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.

shamzeer

Leave a Comment


femdom-scat.com
femdom-mania.net