Scrollup

ന്യൂഡൽഹി: 5 സ്ഥലങ്ങളിലായി 5310 ഫ്ളാറ്റ് സമുച്ചയങ്ങളുടെ നിർമ്മാണത്തിലൂടെ ചേരിനിവാസികൾക്കായി ഡൽഹി ഗവൺമെന്റ് ഒരു പ്രധാന പുനരധിവാസ പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ഏതാണ്ട് പ്രാഥമിക സൗകര്യങ്ങൾ പോലും ഇല്ലാത്ത ചേരികളിൽ നിന്നും പാവം ചേരിനിവാസികളെ മാറ്റുന്നതിൽ കുറഞ്ഞ കാലതാമസം ഉറപ്പുവരുത്തുന്നതിന് വേണ്ടി അഞ്ച് പദ്ധതികളുടെയും ആസൂത്രണവും , രൂപകല്പനയും അംഗീകാരം നൽകലും ത്വരിതഗതിയിൽ ആക്കിയിട്ടുണ്ട്. ഡൽഹി നഗര സംരക്ഷണ ബോർഡ് (Delhi Urban Shelter Improvement Board)(DUSIB) കഴിഞ്ഞമാസം നിർമ്മാണ ചുമതലകൾ ഏറ്റെടുക്കുന്നതിനു വേണ്ടി ഏജൻസികളെ ക്ഷണിച്ചുകൊണ്ട് ടെണ്ടർ പുറപ്പെടുവിച്ചിരുന്നു.

ബാൽസ്വ, ലജ്പത് നഗർ, കരോൾബാഗ് എന്നിവിടങ്ങളിൽ ഒന്നും, സംഘം പാർക്കിൽ രണ്ടും വീതം, 5 ഇടങ്ങളിലായി 12 മുതൽ 18 വരെ നിലകളുള്ള പാർപ്പിടസമുച്ചയങ്ങൾ നിർമ്മിക്കും. ഇപ്പോൾ ചേരികളിൽ താമസിക്കുന്ന ഇരുപത്തി അയ്യായിരത്തോളം ജനങ്ങളെ ഉൾക്കൊള്ളിക്കാൻ ഇതിന് കഴിയും. ഒരു ടവറിലെ യൂണിറ്റുകളുടെ എണ്ണം ടെൻഡറുകൾ തുറന്ന ശേഷം തീരുമാനിക്കും. കാരണം 5310 ഫ്ലാറ്റുകൾ ഉൾക്കൊള്ളുന്നത് ഉറപ്പുവരുത്തുന്ന രീതിയിൽ കരാറുകാരൻ പദ്ധതിയുടെ രൂപകല്പനകളും സമർപ്പിക്കേണ്ടതുണ്ട്.

ഇതാദ്യമായല്ല ഡൽഹി സർക്കാർ ചേരിനിവാസികളുടെ കാര്യത്തിൽ ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകുന്നത്. 2017 ഫെബ്രുവരി 6ന് ഇത്തരമൊരു പദ്ധതിയുടെ പൂർത്തീകരണത്തിലൂടെ 350 ചേരി നിവാസികളായ കുടുംബങ്ങൾക്ക് വീട് ലഭിക്കുന്നതിനും അതിലൂടെ കുറെ പാവങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിന് ഡൽഹി ഗവൺമെൻറ് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
അസാധ്യമായ ഒരു സ്വപ്ന സാക്ഷാത്കാരത്തിൻറെ നിർവൃതിയിലായിരുന്നു പല ചേരി കുടുംബങ്ങളും. ഈസ്റ്റ് ഡൽഹിയിലെ പത്പർഗഞ്ച്‌ എന്ന സ്ഥലത്ത് നെഹ്റു ക്യാമ്പ് എന്നറിയപ്പെടുന്ന ഒരു ശാന്തിയിൽ ആയിരുന്നു ചേരിനിവാസികൾ പതിറ്റാണ്ടുകളോളം ജീവിച്ചിരുന്നത്. വെസ്റ്റ് ഡൽഹി ദ്വാരകയിലെ സെക്ടർ 16B യിലാണ് ഡൽഹി ഉപമുഖ്യമന്ത്രി അവർക്ക് അനുവദിച്ച ഫ്ലാറ്റുകൾ ലഭിച്ചത്.
അവർ ജീവിച്ചിരുന്ന പ്രദേശത്തുനിന്നും തീർത്തും അന്യമായ ഒരു പ്രദേശത്തേക്ക് അവരെ മാറ്റിയത് ഒഴിച്ചാൽ, ഡൽഹി നഗര സംരക്ഷണ ബോർഡ് നിർമിച്ചുനൽകുന്ന ഒരു ബെഡ്റൂം ഫ്ലാറ്റിന്റെ ഉടമസ്ഥവകാഷികളായപ്പോള്‍ അവരുടെയെല്ലാം മുഖത്ത് സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു.

ചേരികളിൽ താമസിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനായി ആം ആദ്മി പാർട്ടി സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന ഉപമുഖ്യ മന്ത്രി മനീഷ് സിസോദിയയുടെ അന്നത്തെ വാക്കുകൾ
ഇപ്പോൾ വീണ്ടും തിളക്കം കൂടിയിരിക്കുകയാണ്. ചേരികളിൽ നിന്നും മാറിയ കുടുംബങ്ങളിലെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ (കിഴക്കൻ ഡൽഹിയിൽ) പുതിയ സ്ഥലങ്ങളിലെ
സ്കൂളുകളിൽ പ്രവേശിപ്പിക്കുന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന് സിസോദിയ പറയുന്നതിലൂടെ ഓരോ കുടുംബത്തിൻറെയും ബുദ്ധിമുട്ടുകളെക്കുറിച്ച് ഡൽഹി സർക്കാർ എത്രത്തോളം ശ്രദ്ധാലുക്കളാണ് എന്ന് നമുക്ക് മനസ്സിലാക്കാം.

DUSIB ആസൂത്രണം ചെയ്ത ഭവന പദ്ധതികളിൽ വലിയ ഒരു പദ്ധതിയാണ് ഇതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ Shurbir Singh പറഞ്ഞു. ടെൻഡറുകൾ ഡിസംബർ 20ന് തുറക്കാനാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. DUSIB യുടെ നിരീക്ഷണത്തിൽ വിജയി ആയി തിരഞ്ഞെടുക്കപ്പെട്ട കരാറുകാരൻ നിർമ്മാണ പ്രവർത്തികൾ നിർവഹിക്കും.

നഗരത്തിലെ ചേരിനിവാസികളുടെ ജനസംഖ്യ ഉറപ്പുവരുത്തുന്നതിനു വേണ്ടി വീടുവീടാന്തരം കയറിയുള്ള കണക്കെടുപ്പ് ഒന്നും നടന്നിട്ടില്ല. എന്നാൽ കണക്കുകൾ പ്രകാരം സമ്പന്നമായ പ്രദേശങ്ങളിൽ ഉള്ളതടക്കം 30 ലക്ഷത്തോളം jhuggis (ചേരികളിൽ ചെളിയും ഇരുമ്പും കൊണ്ടുണ്ടാക്കിയ പ്രത്യേകതരം പാർപ്പിടങ്ങളിൽ താമസിക്കുന്ന ചേരിനിവാസികൾ) ജീവിക്കുന്നു. നിർമ്മാണ പ്രവർത്തികൾക്ക് ഉദ്ദേശിച്ച സ്ഥലങ്ങൾ ബാൽസ്വയിലെ പോക്കറ്റ് എഫിലും, സംഘം പാർക്കിൽ റെയിൽവേ ലൈനിന് അടുത്തായും, ലജ്പത് നഗർ ഫെയ്സ് ഫോറിൽ കസ്തൂർബാ നികേതനിലും, കരോൾബാഗിലെ ദേവ് നഗറിലും സ്ഥിതി ചെയ്യുന്നു. ഈ സ്ഥലങ്ങൾ നിലവിലുള്ള ചേരിപ്രദേശങ്ങളിൽ നിന്ന് 0-5 കിലോമീറ്റർ വരെയുള്ള ദൂര വ്യത്യാസത്തിൽ സ്ഥിതിചെയ്യുന്നതായി DUSIB മെമ്പർ Bipin Rai പറഞ്ഞു.

ലഭ്യമായ വിവരങ്ങൾ പ്രകാരം ബാൽസ്വക് അടുത്തുള്ള ജഹാംഗീർ പുരിയിലെ ചേരിയിലെ ജനങ്ങളെ അവിടെയുള്ള ടവറിലേക്കും, ജങ്ക്പുരാ ചേരിയിലെ നിവാസികളെ കസ്തൂർബാ നികേതനിലെ ടവറിലേക്കും മാറ്റും. സങ്കം പാർക്കിലും ദേവ് നഗറിലും ,ചേരികൾ അതാത് ടവറുകൾക്ക് സമീപത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്.

മറ്റു പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി ഒഴിഞ്ഞ ശേഷം ആ പ്രദേശങ്ങളിൽ അവർക്ക് വീട് നിർമ്മിച്ചു കൊടുക്കുന്നതിന് മുൻപ് മറ്റൊരു സ്ഥലത്തേക്ക് അവരെ മാറ്റി പാർപ്പിക്കുന്നതിൻറെ ആവശ്യകതയെ ചേരിയിലെ ജനസംഖ്യ പ്രതികൂലമായി ബാധിക്കുന്നു. നിർദിഷ്ട ടവറുകൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം സൗജന്യമായിരിക്കും, അവ കൈവശം വെച്ചിട്ടുള്ളത് DUSIB ആണ്. ആളുകളെ മാറ്റിപ്പാർപ്പിക്കുനതല്ലാതെ വേറെ തടസ്സങ്ങളൊന്നും ഈ പ്രോജക്റ്റിന് ഇല്ലാത്തതിനാൽ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 2020 കളുടെ ആദ്യത്തിൽ പൂർത്തിയാകുന്ന വിധത്തിലായിരിക്കും പദ്ധതിയുടെ കാലാവധിക്ക് സാധ്യത.

ജനറൽ കാറ്റഗറിയിൽ പെട്ട ചേരിനിവാസികൾക്ക് ടവറിലെ ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശം ലഭിക്കുന്നതിന് 1.12 ലക്ഷം രൂപ ടോക്കൺ ആയും 30000 രൂപ അറ്റകുറ്റപ്പണികൾക്ക് ഒറ്റത്തവണയായും നൽകേണ്ടതുണ്ട്. SC/ST വിഭാഗത്തിൽനിന്നും ഉള്ളവർ ഫ്ലാറ്റിനായി വെറും 1000 രൂപയും അറ്റകുറ്റപ്പണികൾക്കായി 30000 രൂപയും നൽകേണ്ടതുണ്ട്.

“അറ്റകുറ്റപ്പണികൾക്കായി ഒറ്റത്തവണയായി നൽകുന്ന പണം ഒരു കോർപ്പസ് അക്കൗണ്ടിൽ നിക്ഷേപിക്കും അതിലേക്ക് ഡൽഹി സർക്കാരിൻറെ ഭാഗത്തുനിന്നും ബിൽഡറുടെ ഭാഗത്തുനിന്നും നിക്ഷേപങ്ങൾ ഉണ്ടാകും. ഈ കോർപ്പസ് അക്കൗണ്ടിൽ നിന്നുള്ള പണം അറ്റകുറ്റപ്പണികൾക്കായി ഉള്ള ചിലവിന് ഉപയോഗിക്കും.” Rai വിശദീകരിച്ചു.

ഫ്ലാറ്റ് അലോട്ട്മെന്റിനുള്ള അർഹരായ ചേരിനിവാസികളുടെ തെരഞ്ഞെടുപ്പ് ഒരു ബോർഡിന്റെ ഭൌതിക സർവേയും ചർച്ചയും ഉൾപ്പെടുന്ന ഒരു നല്ല സംവിധാനത്തിലൂടെയാണ് നടത്തുക.

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.

shamzeer

Leave a Comment


femdom-scat.com
femdom-mania.net