Scrollup

കൂട്ടുത്തരവാദിത്തം നഷ്ടമായി എന്ന് മുഖ്യമന്ത്രി തന്നെ തുറന്നു സമ്മതിച്ച സാഹചര്യത്തില്‍ നവംബര്‍ 15ന് നടന്ന മന്ത്രിസഭാ യോഗത്തിലെ എല്ലാ തീരുമാനങ്ങളും അസാധുവാക്കണമെന്ന് ആം ആദ്മി പാർട്ടി കേരള ഗവര്‍ണ്ണറോട് അഭ്യർത്ഥിച്ചു. പാർട്ടി സംസ്ഥാന കൺവീനർ സി ആർ നീലകണ്ഠന്റെ നേതൃത്വത്തില്‍ ഗവർണർ പി. സദാശിവത്തെ നേരിൽ കണ്ടാണ് ഇത്തരത്തില്‍ ആവശ്യമുന്നയിച്ചത്.

സർക്കാരിനെതിരെ കോടതിയില്‍ പോകുക വഴി മന്ത്രിയായി തുടരാൻ അധികാരമില്ലെന്ന് കേരള ഹൈക്കോടതി തന്നെ നിരീക്ഷിച്ച ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭായോഗത്തിൽ തങ്ങൾ പങ്കെടുക്കില്ലെന്നാണ് സി പി ഐ മന്ത്രിമാർ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു..

അന്ന് നടന്ന മന്ത്രിസഭായോഗത്തിനു കൂട്ടുത്തരവാദിത്തം ഇല്ലായിരുന്നു എന്ന് നാല് സി.പി.ഐ മന്ത്രിമാര്‍ വിട്ടു നിന്നതിലൂടെ വ്യക്തമായിരിക്കുന്നു. ഇത് ഭരണഘടനാ വിഭാവനം ചെയ്യുന്ന ക്യാബിനറ്റ് സംവിധാനത്തിന്റെ തത്വങ്ങളുടെ ലംഘനമാണ്.

മന്ത്രിസഭായോഗത്തിനു ശേഷം ഇക്കാര്യങ്ങൾ മുഖ്യമന്ത്രി തന്നെ മാധ്യമങ്ങളെ നേരിട്ട് അറിയിച്ചതാണ്. ഫലത്തിൽ ആ മന്ത്രി പങ്കെടുത്ത മന്ത്രിസഭയുടെ യോഗതീരുമാനങ്ങളിൽ തങ്ങൾക്കു കൂട്ടുത്തരവാദിത്തമില്ലെന്നാണ് അവരുടെ നിലപാട്. ഗതാഗതമന്ത്രി മണിക്കൂറുകൾക്കകം രാജിവച്ചു. പുറത്ത് നിന്ന മന്ത്രിമാർ ഇപ്പോഴും മന്ത്രിസഭയിലെ അംഗങ്ങളായി തുടരുകയും ചെയ്യുന്നു. ഈ മന്ത്രിസഭയുടെ തീരുമാനങ്ങളിൽ നാല് മന്ത്രിമാരുടെ നിലപാടുകൾ പരിഗണിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ആ മന്ത്രിസഭാ തീരുമാനങ്ങൾ അസാധുവാക്കപ്പെടണം.

ഇതിൽ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം കൂടി ഉൾപ്പെട്ടിരിക്കുന്നു എന്നത് ഈ വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.ദേവസ്വം ബോർഡ് നിയമനങ്ങളിൽ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ജോലി സംവരണം ഏർപ്പെടുത്താനുള്ള തീരുമാനമാണത്. തൊഴിൽ സംവരണത്തിൽ സാമ്പത്തിക മാനദണ്ഡം സ്വീകരിക്കുന്നത് ഭരണഘടനയുടെ മൗലികാവകാശതത്വങ്ങളുടെ ലംഘനമാണെന്ന് 2016 ൽ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ഉണ്ടായിട്ടുണ്ട്. ഇത് ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടാവുന്നതാണ്. ഇത്തരമൊരു സാഹചര്യത്തിൽ നവംബർ 15ന് കേരളമന്ത്രിസഭ എടുത്ത എല്ലാ തീരുമാനങ്ങളും അസാധുവാക്കണമെന്നു ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നു.

CR Neelakandan met governor requesting actions on the cabinet decisions, as Meeting of the Cabinet on NOV15 is against the basic principles of the constitution

The Chief Minister himself had declared in the post meeting press conference that 4 ministers of his cabinet had abstained from the Cabinet Meeting because of the dilution of collective responsibility of the cabinet due to the presence of the Transport Minister. As it is well known the said minister resigned a few minutes after the Cabinet Meeting. It was observed by the Hon. High Court of Kerala that this Minister was involved in activities in violation to the constitutional principles. It was held by the Hon. Court that the action by this minister of taking legal action against his own government brings out lack of collective responsibility and accountability of the state cabinet under the well established parliamentary system of Government as envisaged under the constitution of India.

The decisions of the cabinet is not binding on 4 ministers who are still part of the council of ministers and had abstained from the meeting have not applied their mind in the cabinet decisions held on the 15 th Nov. They had stayed away expressing their dissent in one minister Mr Thomas Chandy (who subsequently resigned) being party to the council of minister’s meeting. The Cabinet meeting held on 15th November was one in which our council of ministers refused to take collective responsibility and hence the decisions would not fulfil the criteria of collective responsibility of the Council of Ministers.

Moreover some of the decisions of the cabinet on 15 th November 2017 like introducing reservations to the vacancies in the Devaswom Boards based on the economic criteria is a violation of the Articles of constitution as held by High Court of Gujrat in 2016 (WP 108 of 2016, Dayaram Khemkaran Verma Vs State of Gujarat) . In such a situation of a twofold illegality of the cabinet acting without collective responsibility and further taking unconstitutional decisions may quite well be challenged in High Court.

CR Neelakandan and other Political Affairs Committee members met Hon. Governor on monday at RajBhavan and submitted that these decisions of the cabinet ought to be reviewed and also requested to take urgent remedial action at this critical period.

 

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.

Ravi Brahmapuram

Leave a Comment


femdom-scat.com
femdom-mania.net