Scrollup

കൊച്ചി മെട്രോയുടെ മറവില്‍ വന്‍ കായല്‍ നികത്തലും കോടികളുടെ അഴിമതിയും

കൊച്ചി വേമ്പനാട്ടുകായലിൽ, എളംകുളം മെട്രോ സ്റ്റേഷൻ അടുത്ത് നിന്നാരംഭിച്ച് കിലോമീറ്ററുകൾ മുന്നോട്ടുപോകുന്ന കായൽ നികത്തൽ പദ്ധതി നിയമവിരുദ്ധമാണ്. വേമ്പനാട്ടുകായലിൽ താൽക്കാലികം ആണെങ്കിലും, സ്ഥിരം ആണെങ്കിലും, യാതൊരു നിർമാണപ്രവർത്തനവും നടത്തുവാൻ പാടില്ല എന്ന് സുപ്രീംകോടതി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ആ വേമ്പനാട്ടുകായലിൽ ആറു മീറ്ററോളം വീതിയിൽ ചളി കുത്തിയിട്ട് ഒരു റോഡ് കായലിന് നടുവിൽകൂടി നിർമ്മിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്, അത് സൈക്കിൾ പാത്തിനു വേണ്ടിയാണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും, കായലിനെ രണ്ടായി മുറിക്കുകയാണ് ഇതെന്ന് വ്യക്തമാണ്.

തീരദേശ സംരക്ഷണനിയമം CRZ നിയമത്തിൻ്റെ , നഗ്നമായ ലംഘനമാണ് CRZ അനുസരിച്ച് 1 – ആം
മേഖലയില്‍ പെടുന്ന പ്രദേശമാണ് കായൽ. വേലിയേറ്റ വേലിയിറക്ക മേഖലകൾ, ഉപ്പുവെള്ളത്തിന്റെ അംശമുള്ള സ്ഥലങ്ങൾ, ഇവയെല്ലാം CRZ ല്‍ വരുന്നു, അങ്ങനെ എന്തെങ്കിലും നിർമ്മിക്കണമെങ്കിൽ, CZMA (കോസ്റ്റൽ സോൺ മാനേജ്മെൻറ് അതോറിറ്റിയുടെ) അനുമതി വേണം. എന്നാൽ അതിലേക്ക് ഇവർ അപേക്ഷ നൽകിയിട്ട് പോലുമില്ല.

കേന്ദ്രാവിഷ്കൃത മായ ഒരു പദ്ധതി നടപ്പാക്കുകയാണ് എന്നാണ് പറയുന്നത്, കേന്ദ്രാവിഷ്കൃതമായ ഒരു പദ്ധതി കെ.എം.ആർ.എൽ. എന്ന് പറയുന്ന മെട്രോ സ്ഥാപനത്തെ മുന്നിൽ നിർത്തി, കളമശ്ശേരിയിലെ ഒരു സ്വകാര്യ കമ്പനിയാണ് ഇപ്പോൾ നിർമ്മാണം നടത്തുന്നത്. ഇതിന് നഗരസഭയുടെ അംഗീകാരമില്ല, എന്നും പറയപ്പെടുന്നു അങ്ങനെയെങ്കിൽ എല്ലാ അർത്ഥത്തിലും ഇത് നിയമലംഘനമാണ്.

ഈ നിയമലംഘനം വഴി ആ പ്രദേശത്തെ കായലിലെ ഒഴുക്ക് ഇല്ലാതാക്കുകയും അത് തൊട്ടടുത്ത പ്രദേശങ്ങളിലെല്ലാം വലിയതോതിൽ വെള്ളപ്പൊക്കത്തിനും മറ്റ് നാശങ്ങൾക്കും ഇട വരുത്തുന്നതുമാണ്. മത്സ്യസമ്പത്തിന് വലിയ തോതിലുള്ള നാശം ഇതുമൂലം സംഭവിക്കുന്നു. ഇതെല്ലാം പരിഗണിക്കുമ്പോൾ, ഇത് ആരുടെ അനുവാദത്തോടെ, ആര് നിർമ്മിക്കുന്നു എന്ന ചോദ്യത്തിനുപോലും ഉത്തരം നൽകാതെ നടത്തുന്ന അനധികൃത ഇടപെടലാണ്.

ഇത് സംഭവിച്ചാൽ ഈ റോഡിന്റെ പടിഞ്ഞാറുവശത്തുള്ള കായൽ പൂർണമായും നികന്നുപോകും, കായല്‍ വെറും തോട് ആവും, കായലിൻറെ വീതി കുറയുന്നതനുസരിച്ച് കൊച്ചിയുടെ മറ്റു ഭാഗങ്ങളിലുള്ള വെള്ളക്കെട്ട് വർദ്ധിക്കും.

ഇത്തരം പ്രശ്നങ്ങൾ പരിഗണിക്കാതെ 500കോടി രൂപ ചിലവ് വരുന്നു എന്ന് പറയുന്ന പദ്ധതി അതിന് പിന്നിൽ ഭീമമായ അഴിമതിയുടെ കഥകളുണ്ട് എന്നത് സംശയമില്ല. ഇതിനെതിരെ കൃത്യമായ നിയമപരമായ നടപടികൾ ഉദ്യോഗസ്ഥർ സ്വീകരിക്കണം ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ആം ആദ്മി പാർട്ടി മുന്നോട്ട് പോകും

ഭരണപ്രതിപക്ഷങ്ങൾ ഒരുപോലെ ഈ പദ്ധതിയെ പിന്താങ്ങുന്നു എന്നറിയുമ്പോൾ ഇവരുടെ പങ്ക് വകുപ്പ് ഏതാണ്ട് പൂർണ്ണമാകുന്നു. ഇതിൻറെ നടത്തിപ്പുകാരിൽ ചിലർ പറയുന്നത് ഇതിനുശേഷം ഈ ബണ്ട് പൊളിച്ചു മാറ്റും അതുകൂടി കരാറിൽ ഉണ്ട് എന്നാണ്. ആ കരാർ അങ്ങനെ നടപ്പാക്കുന്നതിനുമുമ്പ് താൽക്കാലികം ആയിട്ടാണെങ്കിലും CZMA യുടെ അനുമതി വാങ്ങിയിരിക്കണം എന്ന നിബന്ധന ഉണ്ട്.

അതുകൊണ്ട് ഈ നിയമലംഘനത്തിനെതിരെ ശക്തമായി ജനകീയ മായും നിയമപരമായും പോരാടുമെന്ന് ആംആദ്മിപാർട്ടി മുന്നറിയിപ്പ് നൽകുന്നു.
6 മീറ്റർ വീതിയിൽ തെങ്ങിൻ കുറ്റികൾക്കിടയിൽ ഇട്ട മണ്ണ് പൂർണ്ണമായി മാറ്റുന്നതുവരെ സമരം തുടരും കായലിനും മീതേ വാക്ക വേ ആണ്, അല്ലെങ്കിൽ സൈക്കിൾ വേ ആണ് ഇടേണ്ടത് എങ്കിൽ അതിന് പില്ലർ അടിച്ച് ചെയ്യുവാൻ ഒരു ബുദ്ധിമുട്ടുമില്ല.

ആലുവാപുഴയിൽ ഒഴുകുന്ന സമയത്തുപോലും ഇത്തരത്തിലുള്ള പാലങ്ങൾ നിർമ്മിച്ചിട്ടുണ്ട് അതിന് പുഴ ആകെ അണകെട്ടി മറച്ചിട്ടില്ല. അതുകൊണ്ട് ഇതിൻറെ ലക്ഷ്യം വലിയ റിയൽഎസ്റ്റേറ്റ് ലോബിയുടെ താൽപര്യങ്ങളാണ്.
ഈ പ്രദേശത്തിന് തൊട്ടടുത്ത സമൂഹത്തിൽ വളരെ ഉന്നതസ്ഥാനീയരായ കരാറുകാരും, സിനിമാക്കാരും മറ്റുമുണ്ട് എന്നും കേൾക്കുന്നു. അങ്ങനെയെങ്കിൽ ഈ ഗുരുതരമായ വിഷയത്തിൽ നടക്കുന്ന അഴിമതി തുറന്നു കാട്ടപ്പെട്ടത് ഉണ്ട്. അഴിമതിക്ക് കൂട്ടു നിൽക്കുന്നവർ ശിക്ഷിക്കപ്പെടേണ്ടത് ഉണ്ട്, അതിനുവേണ്ടിയും ആംആദ്മിപാർട്ടി പാർട്ടി മുന്നോട്ടുപോകും എന്ന മുന്നറിയിപ്പ് നൽകുന്നു.

പ്രതിഷേധ പരിപാടി ആംആദ്മിപാർട്ടി സംസ്ഥാന കൺവീനർ ശ്രീ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു, എറണാകുളം പാർലമെൻറ് മണ്ഡലം കൺവീനർ ഷക്കീർ അലി, തൃക്കാക്കര നിയോജകമണ്ഡലം കൺവീനർ ഫോജി ജോൺ, അഡ്വക്കറ്റ് അലക്സ് താന്നിപള്ളി, സെബാസ്റ്റ്യൻ കൂടാരപ്പള്ളി എന്നിവർ സംസാരിച്ചു

കൊച്ചി കോർപറേഷന്റെ ചിലവന്നൂർ കായൽ കയ്യേറ്റം അവസാനിപ്പിക്കുക

Aam Aadmi Party Ernakulam ആം ആദ്മി പാർട്ടി എറണാകുളം यांनी वर पोस्ट केले शुक्रवार, २२ फेब्रुवारी, २०१९

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.

Leave a Comment


femdom-scat.com
femdom-mania.net