Scrollup

മഹാരാഷ്ട്രയിൽ നടന്നുകൊണ്ടിരിക്കുന്ന കിസാൻസഭ മാർച്ച് ഇന്ത്യ ഒട്ടാകെ നടക്കാനിരിക്കുന്ന ഒരു കർഷക വിപ്ലവത്തിന്റെ തുടക്കം മാത്രമാണ്. പക്ഷെ ഇത് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ നിന്ന് മറഞ്ഞു കൊണ്ടിരിക്കുന്ന സി.പി.ഐ.എം എന്ന പാര്‍ട്ടിയുടെ തിരിച്ചു വരവാണ് എന്ന കൊട്ടിഘോഷം വിഡ്ഢിത്തമാണ് !

എല്ലാ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും എന്നും കർഷകനെ വഞ്ചിച്ചിട്ടേയുള്ളു. എം എസ് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാമെന്ന വാഗ്ദാനവുമായിട്ടാണ് ബിജെപി അധികാരത്തിലെത്തിയത്. പക്ഷേ ഇതിന് ഘടക വിരുദ്ധമായിട്ടാണ് ഇന്ന് ബിജെപി സർക്കാരുകളുടെ നിലപാടും പ്രവർത്തിയും.  ഇതുപോലെ തന്നെയാണ് ഓരോ സംസ്ഥാനങ്ങളിലും ഓരോ പാർട്ടികളും, കർഷകർക്ക് നൽകിയ വാഗ്ദാനം മറന്നുകൊണ്ടും അവഗണിച്ചു കൊണ്ടുമാണ് ഭരണം നടത്തുന്നത്.

കേരളത്തിൽ സിപിഐ എം നേതൃത്വം നൽകുന്ന ഇടതു മുന്നണി സർക്കാരിന്റെ ഭരണത്തിലും കർഷകന്റെ അവസ്ഥ പഴയതുപോലെ തന്നെ.

ഇത്തരം നിരന്തരമായ അവഗണനയുടെ ബാക്കിപത്രമായി സ്വതന്ത്ര ഇന്ത്യയിൽ 7 ലക്ഷത്തിൽപരം കർഷക ആത്മഹത്യകൾ ആണ് നടന്നിട്ടുള്ളത്. മോദി സർക്കാർ വന്നതിനു ശേഷം മാത്രം 3 ലക്ഷത്തിലധികം കർഷകരാണ് ജീവനൊടുക്കിയിട്ടുള്ളത്. ഇതിന്റെ അലയൊലി ഇന്ത്യയുടെ ഗ്രാമങ്ങളിൽ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനമാണ് മഹാരാഷ്ട്രയിൽ കാണുന്നത്, ഇതിന്റെ തുടർച്ച മറ്റിന്ത്യൻ സംസ്ഥാനങ്ങളിൽ ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുകയാണ്.

ഇതിന്റെയൊക്കെ ഒരു പ്രതികരണമെന്നോണം ഓരോ കർഷക പ്രതിഷേധം കൂട്ടങ്ങൾ ഇന്ത്യയുടെ വിവിധ ഗ്രാമങ്ങളിലായി ഉയർന്നുവരുന്നുണ്ട്, ഏകോപിപ്പിക്കപ്പെടുന്നുണ്ട്.  വിവിധയിടങ്ങളിൽ സ്വതന്ത്ര സംഘടനകളും രാഷ്ട്രീയപാർട്ടികളും ഈ ഏകോപനത്തിന് കാരണമാകുന്നുണ്ട്. യു.പി യിലും രാജസ്ഥാനിലും അടക്കം ഇപ്പോൾ കിസാൻ സഭക്കും ആം ആദ്മി പാർട്ടി പിന്തുണ കൊടുക്കുന്നുണ്ട്. കേരള സർക്കാർ സമയത്തിന് നെല്ല് സംഭരിക്കാതെ കർഷകനെ സ്വകാര്യ മില്ലുകൾക്ക് ഇരയാക്കുമ്പോൾ, നെല്ല് സംഭരിച്ച് ഉപഭോക്താവിലേക്ക്‌ നേരിട്ട് അരി എത്തിക്കാൻ ആം ആദ്മി പാർട്ടി തന്നെ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇങ്ങനെ പല പിന്തുണകളും കർഷകന് ലഭിക്കുന്നുണ്ട് എങ്കിലും രാഷ്ട്രീയ പാർട്ടികൾ ഭരണത്തിൽ എത്തുമ്പോൾ കർഷകനെ മറക്കുന്നു.

മഹാരാഷ്ട്രയിലെ കിസാൻ സഭ മാർച്ചിന്റെ രൂപാന്തരണത്തിന്റെ കാരണക്കാരായ സിപിഐഎം തങ്ങൾ ഭരിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിൽ പോലും കർഷകന്റെ ദുരവസ്ഥയിൽ നീതി പുലർത്തിയിട്ടില്ല എന്ന് തെളിയിച്ചവരാണ്.

എം എസ് സ്വാമിനാഥൻ കമ്മീഷന്റെ നിർദേശപ്രകാരം കാർഷിക ചെലവും അതിന്റെ 50 ശതമാനവും ചേർന്നതാണ് താങ്ങുവില. പക്ഷേ ഇന്ത്യയിൽ ഏറ്റവും ഉയർന്ന താങ്ങുവില, അതും നെല്ലിന് മാത്രം തങ്ങളാണ് നൽകുന്നത് എന്ന് വാദിക്കുന്ന ഇടതുപക്ഷ സർക്കാർ ഇപ്പോഴും എം എസ് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ വിമുഖത കാണിക്കുന്നു ?

കേരളം പോലെ ഒരു സംസ്ഥാനം ഭരിക്കുന്ന പാർട്ടി ആയിട്ടുപോലും കർഷകന് വേണ്ട നീതി നേടിയെടുക്കാൻ കഴിയാത്ത സി.പി.ഐ.എം മഹാരാഷ്ട്രയും കിസാന്‍ റാലിക്ക് നേതൃത്വം കൊടുക്കുന്നു എന്നത് ഒരു ഇരട്ടത്താപ്പാണ്.

കർഷകന് അന്നുമിന്നുമെന്നും പ്രശ്നങ്ങളുണ്ട്. അവന്റെ പ്രശ്നങ്ങൾ ആരാണ് ഏറ്റെടുക്കുന്നത് എന്നൊരു വേഴാമ്പലിനെപ്പോലെ നോക്കിയിരിക്കുകയാണ് കർഷക സമൂഹം!

അങ്ങിനെ കർഷകന്റെ പിന്തുണയുമായി മഹാരാഷ്ട്രയിൽ സിപിഎം വന്നിട്ടുണ്ടെങ്കിൽ അവരെയെങ്കിലും  സിപിഐഎം കബളിപ്പിക്കാതിരിക്കണം എന്നേ പറയാനുള്ളൂ !

  • പത്മനാഭന്‍ ഭാസ്ക്കരന്‍
    കര്‍ഷക സമിതി
    ആം ആദ്മി പാര്‍ട്ടി കേരള

 

When expressing your views in the comments, please use clean and dignified language, even when you are expressing disagreement. Also, we encourage you to Flag any abusive or highly irrelevant comments. Thank you.

shamzeer

6 Comments

Leave a Comment